തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഫോർഡ് മോട്ടോർ കമ്പനി പ്രഖ്യാപിക്കുന്നത്. അതോടെ പുതുതലമുറ എൻഡവറിന്റെയും ഇക്കോസ്‌പോർട്ടിന്റെയും വരവ് മുടങ്ങുകയും ചെയ്‌തു.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാവായ ടൊയോട്ട ഫോർച്യൂണറുമായി ഒറ്റയ്ക്ക് മുട്ടിനിന്ന മുതലായിരുന്നു ഫോർഡ് എൻഡവർ. ദേ ഇപ്പോൾ ആഗോള വിപണിക്കായി പുതുതലമുറ എവറസ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ വാഹന നിർമാതാക്കൾ.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

നവീകരിച്ച ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയുടെ മാറ്റങ്ങൾ ഏവരേയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. രൂപത്തിലും ഭാവത്തിലും തികച്ചും പുതുപുത്തനായാണ് എൻഡവർ എന്ന എവറസ്റ്റിന്റെ വരവു തന്നെ. ഫോർഡിന്റെ പുതിയ F-150 റാപ്റ്ററിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്ന ഒരു പുതിയ മുൻവശം ഉൾപ്പടെ പുതിയ എൻ‌ഡവറിന്റെ പുറംഭാഗം ഫോർഡ് പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

പുതുക്കിയ ഫ്രണ്ട് ഫാസിയയ്ക്ക് പുതിയ 3D റേഡിയേറ്റർ ഗ്രില്ലും മധ്യഭാഗത്ത് ബ്ലൂ ഓവൽ ലോഗോ ഉൾക്കൊള്ളുന്ന ലംബ സ്ലാറ്റുമാണ് ലഭിച്ചിരിക്കുന്നത്. വലിയ ഗ്രില്ലിന്റെ ഇരുവശത്തും പുതിയ ഡ്യുവൽ-പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും കാണാം. അത് സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾക്കുള്ളിലാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

പരന്ന ബോണറ്റ് ലൈൻ, വിശാലമായ എയർ ഇൻടേക്ക്, മസ്‌ക്കുലർ ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം തികച്ചും പുതിയ രൂപമാണ് എവറസ്റ്റ് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ ഫോഗ് ലാമ്പുകളും കൂറ്റൻ സിൽവർ നിറത്തിലുള്ള ബാഷ് പ്ലേറ്റും ഉള്ളതിനാൽ എസ്‌യുവി അതിന്റെ ആകർഷകമായ രൂപം നിലനിർത്തിയിട്ടുണ്ടെന്നതും സ്വാഗതാർഹമായ തീരുമാനമാണ്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ഇനി വാഹനത്തിന്റെ വശക്കാഴ്‌ച്ചയിലേക്ക് നീങ്ങുമ്പോൾ പരന്ന മേൽക്കൂര എസ്‌യുവിക്ക് എല്ലായ്പ്പോഴും അറിയപ്പെടുന്ന ഒരു ബോക്‌സി രൂപഘടന തന്നെയാണ് കാണാൻ കഴിയുക. പുതിയ എൻഡവറിന്റെ സൈഡ് പ്രൊഫൈൽ വൃത്തിയായി സൂക്ഷിക്കുകയും മിനിമൽ സ്റ്റൈലിംഗ് ബിറ്റുകളാൽ പൂർത്തിയാക്കിയതുമാണ്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന എൻ‌ഡവർ (എവറസ്റ്റ്) അതിന്റെ മുൻഗാമിയെക്കാൾ വലുതായിട്ടുണ്ടെന്നാണ് ആദ്യ കാഴ്ച്ചയിൽ മനസിലാക്കാൻ സാധിക്കുന്നത്. വലിയ എസ്‌യുവി 20 ഇഞ്ച് അലോയ് വീലുകളിൽ അണിഞ്ഞൊരുങ്ങിയാണ് ഇത്തവണഎത്തിയിരിക്കുന്നത്. അത് കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗുകൾ കൊണ്ട് പൊതിഞ്ഞ വലിയ ഫ്ലേർഡ് വീൽ ആർച്ചുകളിൽ നന്നായി നിറഞ്ഞുനിൽക്കുന്നുണ്ട്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

എളുപ്പത്തിൽ പുറത്തുകടക്കുന്നതിനും പ്രവേശിക്കുന്നതിനും ഇത് ഒരു വലിയ സൈഡ്‌സ്റ്റെപ്പും പുതുതലമുറ എവറസ്റ്റ് സ്വീകരിക്കുന്നു. ഇരുവശത്തും സി ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പ്, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഹൈ-മൗണ്ടഡ് ബ്രേക്ക് ലൈറ്റ് എന്നിവ പിൻഭാഗത്തെ ഡിസൈൻ ഹൈലൈറ്റുകളാണ്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

നവീകരിച്ച ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് കടന്നാലും തികച്ചും മനംമയക്കുന്ന രീതിയിലാണ് എവറസ്റ്റിനെ ഫോർഡ് സജ്ജീകരിച്ചിരിക്കുന്നത്. കാര്യമായ മേക്ക് ഓവർ നൽകിയിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം. പൂർണമായും കറിപ്പിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സീറ്റുകളിൽ ലെതർ അപ്ഹോൾസ്റ്ററി, സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, ഡാഷ്‌ബോർഡിൽ ഇരട്ട സ്‌ക്രീൻ സജ്ജീകരണം എന്നിവയും ഉൾപ്പെടുന്നു.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ വൈഡ് സ്‌ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വലിയ ടാബ്‌ലെറ്റ്-സ്റ്റൈൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കൂടുതൽ കണക്റ്റഡ് കാർ ടെക് ഫീച്ചറുകൾ എന്നിവയാണ് പുതുതലമുറ എൻ‌ഡവറിന് ഫോർഡ് സമ്മാനിച്ചിരിക്കുന്നത്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

എന്നിരുന്നാലും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS) സഹിതം വിപുലമായ സുരക്ഷാ ഫീച്ചറുകളുടെ ഒരു സമ്പൂർണ സ്യൂട്ട് ആയിരിക്കും പുതുപുത്തൻ എൻ‌ഡവറിലെ ഫീച്ചറുകളുടെ ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ. റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സോൺ മുന്നറിയിപ്പ്, അഡ്വാൻസ്ഡ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടും.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

മാത്രമല്ല, എസ്‌യുവിയിൽ മൊത്തം 9 എയർബാഗുകൾ ഉണ്ട്. മുൻ യാത്രക്കാരനും ഡ്രൈവർക്കും ഇടയിൽ ഒരു എയർബാഗ് ഉണ്ടെന്നതും ഫോർഡിന്റെ മികവ് എടുത്തുകാണിക്കുന്ന ഒന്നാണ്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ-ടർബോ ഇക്കോബ്ലൂ ഡീസൽ, 2.3 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോ പെട്രോൾ, പുതിയ 3.0 ലിറ്റർ V6 ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുന്ന പുതിയ എൻഡവറിന്റെ ഹുഡിന് കീഴിലും മാറ്റങ്ങൾ കാണാം.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ചില വിപണികളിൽ 2.0 ലിറ്റർ സിംഗിൾ-ടർബോ ഓയിൽ ബർണറുമായി ഫോർഡ് തുടരാൻ സാധ്യതയുണ്ട്. 10 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്നാണ് അമേരിക്കൻ വാഹന നിർമതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

2023 ഫോർഡ് എൻഡവർ 2WD, 4WD ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ടാമത്തേതിൽ ലോ-റേഞ്ച് ട്രാൻസ്ഫർ കേസും മികച്ച ഓഫ്-റോഡിംഗ് കഴിവുകൾക്കായി ഡിഫറൻഷ്യൽ ലോക്കുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

തിരിച്ചുവരാൻ കാത്തിരിക്കാം, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ Ford Endeavour കളത്തിൽ

ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് സ്‌പോർട്ട്, വൈൽഡ്‌ട്രാക്ക് എക്‌സ്, ടൈറ്റാനിയം, പ്ലാറ്റിനം എന്നിങ്ങനെ ആറ് വകഭേദങ്ങളിൽ ബ്ലൂ ഓവൽ ബ്രാൻഡ് എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Tuesday, March 1, 2022, 16:00 [IST]
English summary
The new gen ford endeavour suv launched for global markets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X