ഇടിമിന്നലാവാൻ Lamborghini Urus Performante, 306 കി.മീ സ്പീഡുമായി ഇന്ത്യയിലേക്കും, അവതരണം നവംബർ 24-ന്

ലോമെമ്പാടും ജനപ്രിയമായ ഉറൂസ് എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പിനെ കൂടി ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ലംബോർഗിനി. ഇക്കാര്യം ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു കഴിഞ്ഞിരിക്കുകയാണ്.

ഉറൂസിന് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താൻ പുത്തൻ മോഡലുമായി കമ്പനി എത്തുന്നത്. ഇതിനകം ആഗോള വിപണിയിൽ അവതരിപ്പിച്ച ഉറൂസ് പെർഫോർമന്റെ എസ്‌യുവി നവംബർ 24-ന് ഇന്ത്യൻ വിപണിയിൽ എത്തും. പെർഫോമൻസ് വേരിയന്റിനെ പരിമിതമായ യൂണിറ്റുകളിലാവും ബ്രാൻഡ് കൊണ്ടുവരിക.

ഇടിമിന്നലാവാൻ Lamborghini Urus Performante, 306 കി.മീ സ്പീഡുമായി ഇന്ത്യയിലേക്കും, അവതരണം നവംബർ 24-ന്

നിലവിലുള്ള ഉറൂസിന്റെ അതേ എഞ്ചിനുമായാണ് വരുന്നതെങ്കിലും പെർഫോമൻസിൽ കാര്യമായ പരിഷ്ക്കാരവുമായാണ് പുത്തൻ വേരിയന്റ് വിപണി കീഴടക്കാൻ എത്തുന്നത്. അതായത് സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ തന്നെയാണ് പെർഫോർമന്റെ പതിപ്പിനും തുടിപ്പേകുന്നതെന്ന് സാരം. എന്നാൽ പെർഫോമൻസ് ഉയർത്താനായി ഇപ്പോൾ കൂടുതൽ ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ എഞ്ചിനാണ് ലംബോർഗിനി ഉപയോഗിച്ചിരിക്കുന്നത്.

പൈക്‌സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബ് റോഡിലെ പ്രൊഡക്ഷൻ എസ്‌യുവി വിഭാഗത്തിൽ എസ്‌യുവി അടുത്തിടെ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഉറൂസ് പെർഫോർമന്റെയുടെ പവർ കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവി അതിന്റെ 4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനിൽ നിന്ന് പരമാവധി 666 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Urus Performante, 306 കി.മീ സ്പീഡുമായി ഇന്ത്യയിലേക്കും

സ്റ്റാൻഡേർഡ് ഉറുസ് മോഡലുകളേക്കാൾ ഏകദേശം 16 bhp കരുത്തോളം കൂടുതലാണ് പെർഫോമന്റെ പതിപ്പിനെന്ന് ഇത് അർഥമാക്കുന്നു. അതേസമയം ടോർക്ക് ഔട്ട്പുട്ട് 850 Nm-ൽ മാറ്റമില്ലാതെ തുടരുന്നു. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 3.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഉറൂസ് പെർഫോമന്റെ വേരിയന്റിന് കഴിയും എന്നതാണ് ആവേശമുണർത്തുന്ന മറ്റൊരു കാര്യം. മണിക്കൂറിൽ പരമാവധി 306 കിലോമീറ്റർ വേഗവും ഇതിൽ ലഭിക്കും.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ലംബോർഗിനി സൂപ്പർകാർ ഇതായിരിക്കില്ല, പക്ഷേ പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാൻ ഈ കണക്കുകൾ തന്നെ ധാരാളമായിരിക്കുമെന്ന് ഉറപ്പാണ്. ഉറൂസ് പെർഫോമന്റെയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി അതിന്റെ ഭാരം കുറയ്ക്കുകയാണ് ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് 47 കിലോഗ്രാം ഭാരം കുറയ്ക്കാൻ ലംബോർഗിനിക്ക് കഴിഞ്ഞിട്ടുണ്ട്.

Lamborghini Urus Performante ലക്ഷ്വറി എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു

എസ്‌യുവിക്ക് ഇപ്പോൾ മൊത്തം 2,150 കിലോഗ്രാം ഭാരമുണ്ട്. ഇതിനായി ലംബോർഗിനി എയർ സസ്‌പെൻഷൻ നീക്കം ചെയ്യുകയും പകരം അഡാപ്റ്റീവ് ഡാംപറുകൾക്കൊപ്പം കട്ടിയുള്ള സ്റ്റീൽ സ്പ്രിംഗുകൾ സ്ഥാപിക്കുകയും ചെയ്തു. ഇക്കാരണത്താൽ റൈഡ് ഹൈറ്റ് 20 മില്ലീമീറ്റർ കുറഞ്ഞു. ഇതുവഴി ഉറൂസ് പെർഫോമന്റെയുടെ നിലപാട് മെച്ചപ്പെടുത്താനും ഇത് സഹായിച്ചു.

ഇനി ഡിസൈൻ വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം, ഉറുസ് പെർഫോമന്റെയ്ക്ക് കാർബൺ ഫൈബർ കൊണ്ട് നിർമിച്ച പുതിയ ബമ്പറുകൾ ലഭിക്കുന്നു. അത് കൂടുതൽ ആക്രമണാത്മകവും 25 mm നീളവുമുള്ളതാണെന്നുമാണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കൾ അവകാശപ്പെടുന്നതും. കൂടുതൽ മികച്ച അനുഭവത്തിനായി സ്റ്റിയറിങ്ങും റീട്യൂൺ ചെയ്തിട്ടുണ്ട്. പുതിയ ട്രിമ്മുകൾ, പുതിയ എക്‌സ്‌ഹോസ്റ്റ്, കാർബൺ ഫൈബർ ഓപ്ഷനുകൾ എന്നിവയും മറ്റും ഡിസൈനിനെ പൂരകമാക്കുന്നു.

പിറെലിയിൽ നിന്നുള്ള പി സീറോ ട്രോഫിയോ ആർ പെർഫോമൻസ് ടയറുകളും ലംബോർഗിനി ഓപ്‌ഷണലായി നൽകുന്നുണ്ട്. ഇവ എസ്‌യുവികൾക്ക് പ്രത്യേകം അനുയോജ്യമാണെന്നും ലംബോർഗിനി പറയുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ആസ്റ്റൺ മാർട്ടിൻ DBX 707, ബെന്റ്‌ലി ബെന്റെയ്‌ഗ സ്പീഡ്, വരാനിരിക്കുന്ന ഫെറാറി പുരോസാങ്ഗ്വേ എസ്‌യുവി എന്നിവയ്‌ക്ക് ലംബോർഗിനി ഉറുസ് പെർഫോമന്റെ എതിരാളിയാകും. എസ്‌യുവിക്ക് 5 കോടി രൂപയിൽ താഴെ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Thursday, November 10, 2022, 11:14 [IST]
English summary
The new lamborghini urus performante luxury suv coming soon to india with 666 bhp power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X