പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

ടോക്കിയോ പാരാലിമ്പിക് സ്വർണ മെഡൽ ജേതാവായ അവനി ലേഖറയ്ക്ക് പ്രത്യേക കസ്റ്റം-ബിൽറ്റ് XUV700 ഗോൾഡ് എഡിഷൻ സമ്മാനിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

കമ്പനി പ്രത്യേകമായി തയാറാക്കിയ XUV700 എസ്‌യുവിയിൽ അംഗവൈകില്യമുള്ളവർക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന കസ്റ്റമൈസ് ചെയ്‌ത ഫ്രണ്ട് ഡ്രൈവർ, പാസഞ്ചർ സീറ്റുകളുമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

2021 ഓഗസ്റ്റിൽ ടോക്കിയോയിൽ നടന്ന വനിതകളുടെ പാരാലിമ്പിക്‌സിലെ 10 മീറ്റർ AR സ്റ്റാൻഡിംഗ് SH1 ഫൈനലിൽ സ്വർണം നേടിയതിന്റെ ആദരവായാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ലേഖറയ്ക്ക് ഒരു പ്രത്യേക എസ്‌യുവി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

ഷൂട്ടിങ് പാരാ സ്‌പോർട്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് അവനി ലേഖറ സ്വന്തമാക്കിയത്. കൂടാതെ 249.6 മീറ്ററിലെ പുതിയ പാരാലിമ്പിക്‌സ് റെക്കോർഡും അവാനി സ്ഥാപിച്ചു. താരത്തിനായി സമ്മാനിച്ച മഹീന്ദ്ര XUV700 എസ്‌യുവിയിൽ ഫോർവേഡ്, റിട്ടേൺ എന്നിങ്ങനെ രണ്ട് ഓപ്പറേഷനുകളുള്ള പ്രത്യേക മുൻ സീറ്റുകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

ഫോർവേഡ് ഫംഗ്‌ഷൻ സീറ്റിനെ വാഹനത്തിൽ നിന്ന് പുറത്തേക്ക് നീക്കുകയും താഴേക്ക് താഴ്ത്തുകയും ചെയ്യുന്നത് എളുപ്പമുള്ള ഇൻഗ്രെസും എക്‌ഗ്രേഷനും ഉറപ്പാക്കുന്നു. അതേസമയം റിട്ടേൺ ഫംഗ്‌ഷൻ സീറ്റിനെ അകത്തേക്ക് നീക്കുകയാണ് ചെയ്യുക. ഈ ഫംഗ്‌ഷൻ അംഗവൈകല്യമുള്ളവർ അഭിമുഖീകരിക്കുന്ന ഒരു നിർണായക വെല്ലുവിളിയെയാണ് അഭിസംബോധന ചെയ്യുന്നത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

ഇത് ഇൻഗ്രെസ്, എഗ്രസ് ഉയരം കുറയ്ക്കുകയും സാധാരണ വീൽചെയറിൽ നിന്ന് പ്രത്യേക സീറ്റിലേക്ക് സുഗമമായി മാറാൻ അനുവദിക്കുകയും ചെയ്യുന്നു.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

2021 ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ ജേതാക്കളായ നീരജ് ചോപ്രയ്ക്കും സുമിത് ആന്റിലിനും സമ്മാനിച്ച XUV700 ഗോൾഡ് എഡിഷനുകൾക്ക് സമാനമായി മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഡിസൈൻ ഓഫീസറുമായ പ്രതാപ് ബോസാണ് ഇതും ഡിസൈൻ ചെയ്തിരിക്കുന്നത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന എസ്‌യുവി അകത്തും പുറത്തും പ്രത്യേക ഗോൾഡൻ ആക്‌സന്റുകളാണ് അവതരിപ്പിക്കുന്നത്. കൂടാതെ ഫെൻഡറിലും ടെയിൽഗേറ്റിലും ഗോൾഡൻ ബാഡ്ജ് രൂപത്തിലും ആറ് ഹെഡ്‌റെസ്റ്റുകളും മുൻവശത്തെ ഡാഷ്‌ബോർഡിലും ഗോൾഡൻ ത്രെഡ് എംബ്രോയ്‌ഡറിയിലും കാണാൻ കഴിയുന്ന അവാനിയുടെ പ്രകടന റെക്കോർഡും ഇത് വഹിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

എസ്‌യുവിയുടെ മുൻ ഗ്രില്ലിൽ ഗോൾഡൻ നിറം പൂശിയ ലംബ സ്ലാറ്റുകൾ, ഗോൾഡൻ മഹീന്ദ്ര ലോഗോ, സീറ്റുകളിൽ ഗോൾഡൻ ആക്‌സന്റുകൾ, മികച്ച ഗോൾഡൻ നൂൽ കൊണ്ട് തുന്നിച്ചേർത്ത IP പാനലുകൾ എന്നിവയും പ്രത്യേക XUV700 മോഡലിൽ വരുന്നുണ്ട്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

മഹീന്ദ്ര XUV700 സ്വദേശീയ വാഹന നിർമാതാക്കളുടെ നിരയിലെ മുൻനിര എസ്‌യുവി മോഡലാണ്. ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ മുതൽ 23.79 ലക്ഷം രൂപ വരെയാണ്. നിലവിൽ എസ്‌യുവി രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 2.0 ലിറ്റർ GDI ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റുമാണ് ഉൾപ്പെടുന്നത്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

രണ്ടും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടർബോചാർജ്ഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിൻ പരമാവധി 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

അതേസമയം ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ MX വേരിയന്റിൽ 155 bhp പവറിൽ 360 Nm torque ഉം AX വേരിയന്റ് നിരയിൽ മാനുവൽ വേരിയന്റ് ഡീസൽ എഞ്ചിൻ 185 bhp കരുത്തിൽ 420 Nm torque വികസിപ്പിക്കുമ്പോൾ എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിൽ ടേർഖ് 450 Nm ആയി ഉയരും.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

ഇന്ത്യയിലെ എസ്‌യുവി വിപണിക്ക് ഏറെ മാറ്റങ്ങൾ സമ്മാനിച്ച വാഹനമാണ് മഹീന്ദ്ര 2021 ഓക്‌‌ടോബറിൽ അവതരിപ്പിച്ച XUV700. സെഗ്മെന്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്ന ഒരേയൊരു വാഹനമാണിത്. അതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളും മിഡ്-സൈസ് എസ്‌യുവിയുടെ ഭാഗമാണ്.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

എസ്‌യുവിയിലെ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ (ADAS) അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നതും.

പാരാലിമ്പിക് താരം അവനി ലേഖറയ്ക്ക് കസ്റ്റമൈസ്‌ഡ് XUV700 ഗോൾഡ് എഡിഷൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര

MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിൽ നിരത്തിലെത്തുന്ന മഹീന്ദ്ര XUV700 എസ്‌യുവി എവറസ്റ്റ് വൈറ്റ്, ഡാസ്‌ലിംഗ് സിൽവർ, ഇലക്ട്രിക് ബ്ലൂ, റെഡ് റേജ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The special mahindra xuv700 gold edition presented to paralympic gold medallist avani lekhara
Story first published: Thursday, January 20, 2022, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X