ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

അടുത്ത 5 വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന (ഇവി) ഉൽപ്പന്ന നിര വികസിപ്പിക്കാൻ വമ്പൻ പദ്ധതിയുമായി മുന്നോട്ടു നീങ്ങുകയാണ് ടാറ്റ മോട്ടോർസ്.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾക്കായി ടാറ്റ മോട്ടോർസ് മൂന്ന് വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമെന്നതാണ് മറ്റൊരു വാർത്ത. ഒരു പരിവർത്തനം ചെയ്ത IC എഞ്ചിൻ പ്ലാറ്റ്ഫോം, പുതിയ സിഗ്മ ആർക്കിടെക്ച്ചർ, ഒരു സ്കേറ്റ്ബോർഡ് എന്നിവയായിരിക്കും അവ. ഈ പ്ലാറ്റ്ഫോമുകൾ ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് പദ്ധതിയും.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

പരിവർത്തനം ചെയ്‌ത ഐസി എഞ്ചിൻ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ ടാറ്റ നെക്‌സോൺ ഇവിയിലും പുതുതായി പുറത്തിറക്കിയ ടിഗോർ ഇവിയിലും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തേതിന് ഈ വർഷം ചില നവീകരണങ്ങൾ ലഭിക്കാൻ തയാറായികൊണ്ടിരിക്കുകയാണ്. 2022 നെക്‌സോൺ ഇവി ചെറുതായി അപ്‌ഡേറ്റ് ചെയ്‌ത സ്‌റ്റൈലിങ്ങും വലിയ ബാറ്ററി പായ്ക്കും ദൈർഘ്യമേറിയ റേഞ്ചും നൽകും.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

2023-ൽ വരാനിരിക്കുന്ന ടാറ്റ നെക്‌സോൺ കൂപ്പെ ഇവിയും ഇതേ ആർക്കിടെക്ച്ചറിൽ ആയിരിക്കും അണിഞ്ഞൊരുങ്ങുക. പരിവർത്തനം ചെയ്‌ത IV എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ, കമ്പനി വാഹനങ്ങളുടെ നിലവിലുള്ള പ്ലാറ്റ്‌ഫോം ചെറുതായി പരിഷ്‌ക്കരിക്കുകയും ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ലഭ്യമായ സ്ഥലത്ത് ഉൾക്കൊള്ളിക്കുകയും ചെയ്തുവെന്നതാണ് മാറ്റം.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

ടാറ്റയുടെ പുതിയ ഇലക്ട്രിക് സിഗ്മ പ്ലാറ്റ്ഫോം ബ്രാൻഡിന്റെ ഭാവി മോഡലുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് പ്രധാനമായും ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ വൈദ്യുതീകരണത്തിനായി വളരെയധികം പരിഷ്‌ക്കാരങ്ങളാണ് ബ്രാൻഡ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

ഇലക്ട്രിക് പവർട്രെയിനിനെ ഉൾക്കൊള്ളുന്നതിനായി ടാറ്റ മോട്ടോർസ് അതിന്റെ ഫ്യുവൽ ടാങ്ക് ഏരിയ പരിഷ്ക്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ട്രാൻസ്മിഷൻ ടണൽ നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ബാറ്ററി പായ്ക്കിനായി ഒരു പരന്ന ഫ്ലോർ സൃഷ്ടിക്കാനും കമ്പനി മുതിർന്നിട്ടുണ്ടെന്നാണ് അനുമാനം.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

പരിവർത്തനം ചെയ്ത ഐസി എഞ്ചിൻ പ്ലാറ്റ്‌ഫോമുമായി താരതമ്യപ്പെടുത്തുമ്പോൾ സിഗ്മ അടിസ്ഥാനമാക്കിയുള്ള ഇലക്‌ട്രിക് കാറുകൾ ഭാരം കുറഞ്ഞതും കൂടുതൽ ഊർജ്ജക്ഷമതയുള്ളതും കൂടുതൽ വിശാലവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന ആദ്യത്തെ വാഹനമായിരിക്കും വരാനിരിക്കുന്ന ടാറ്റ സിയെറ ഇവി.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

പുതിയ സ്കേറ്റ്ബോർഡിനെക്കുറിച്ച് പറയുകയാണെങ്കിൽ ഈ പ്ലാറ്റ്ഫോം പൂർണമായും ഇലക്ട്രിക് വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതാണ്. എന്നിരുന്നാലും സ്കേറ്റ്‌ബോർഡ് അധിഷ്‌ഠിത ഇവികൾ നിരത്തിലെത്താൻ കുറച്ച് വർഷങ്ങൾ എടുക്കുമെന്നതാണ് യാഥാർഥ്യം.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

സാധാരണയായി സ്കേറ്റ്ബോർഡുകൾക്ക് മുന്നിലും പിന്നിലും ആക്സിലുകൾക്കിടയിൽ വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാൻ നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. അതിനാൽ ടാറ്റയുടെ ആദ്യത്തെ സ്കേറ്റ്ബോർഡ് അധിഷ്ഠിത വാഹനം ഒരു വലിയ എസ്‌യുവി ആയിരിക്കാനാണ് സാധ്യത തെളിയുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് നെക്‌സോൺ ഇവിയുടെ അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്നു രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

ഇതിനു പിന്നാലെ സിപ്‌ട്രോൺ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടിഗോർ ഇവിയും അവതരിപ്പിച്ചതോടെ ഇലക്‌ട്രിക് വാഹന നിരയിൽ കൂടുതൽ കരുത്തരാവാനും ടാറ്റ മോട്ടോർസിന് സാധിച്ചു. നെക്സോൺ ഹിറ്റായതു പോലെ തന്നെ ഇലക്ട്രിക് സെഡാനും ഇന്ന് രാജ്യത്ത് മികച്ച വിൽപ്പന നേടുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന ശ്രേണിയിൽ ഏകദേശം 71 ശതമാനമാനമാണ് വിപണി വിഹിതമാണ് ടാറ്റ മോട്ടോർസിനുള്ളത്.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

ടാറ്റയുടെ ആദ്യകാല എസ്‌യുവികളിൽ ഒന്നും വാഹന പ്രേമികളുടെ ജനപ്രിയ മോഡലുമായ സിയെറ ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെ എത്തുന്ന വാർത്തയും ഏറെ സന്തോഷത്തോടെയാണ് വാഹനലോകം ഏറ്റെടുത്തത്. 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സിയെറ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. അന്നേ ഹിറ്റായ മോഡലാണ് അധികം വൈകാതെ യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

ഇലക്‌ട്രിക് വാഹനങ്ങൾക്കായി അടുത്തിടെ ടാറ്റ മോട്ടോർസ് രൂപം കൊടുത്ത ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ മോഡലായിരിക്കും സിയെറ ഇവി. . 700 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് സമർപ്പിത ഇവി കമ്പനിക്ക് വാഹന നിർമാതാക്കൾ രൂപംകൊടുത്തിരിക്കുന്നത്.

ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും; Tata Sierra ഇവി ഒരുക്കുന്നത് പുതിയ സിഗ്മ പ്ലാറ്റ്ഫോമിൽ

പരമ്പരാഗതമായ 5 ഡോർ കോൺഫിഗറേഷനുമായി അതിന്റെ ഡിസൈൻ പഴയ കാലത്തെ ഓർമപ്പെടുത്തുമെന്നും കൺസെപ്റ്റ് പതിപ്പ് പറയാതെ പറയുന്നുമുണ്ട്. സിയെറ ഇവിയുടെ വികസനം ഇതിനകം ആരംഭിച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും 2025-ന് ശേഷം മാത്രമേ സിയെറ ഇവി ആഭ്യന്തര വിപണിയിൽ എത്തുകയുള്ളൂ.

More from DriveSpark

Article Published On: Wednesday, February 9, 2022, 16:15 [IST]
English summary
The upcoming tata sierra ev will be the first model to underpin the sigma platform
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X