മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിനെറ ഐതിഹാസിക മോഡലുകളിൽ ഒന്നാണ് കോമ്പി മൈക്രോ ബസ്. 1950-ല്‍ വിപണിയിലെത്തിയ ഈ വാഹനത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബ്രാൻഡ് ഒരു ഇലക്‌ട്രിക് പതിപ്പിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

കോമ്പിയുടെ ഒരു ഓൾ-ഇലക്‌ട്രിക് മോഡലിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ടും കുറച്ചു കാലമായി. ഒടുവിൽ ID ബസിന്റെ പ്രൊഡക്ഷൻ പതിപ്പിനെ 2022 മാർച്ച് ഒമ്പതിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

തുടർന്ന് 2023 അവസാനത്തോടെ യുഎസ് വിപണിയിൽ ഇലക്ട്രിക് മൈക്രോബസ് വിൽപ്പനയ്ക്ക് എത്തിക്കാനും ഫോക്‌സ്‌വാഗൺ പദ്ധതിയിടുന്നുണ്ട്. ദീർഘകാലമായി കാത്തിരുന്ന റെട്രോ ശൈലിയിലുള്ള ഇലക്‌ട്രിക് ID ബസിന് നിരവധി പ്രത്യേകതകളായിരിക്കും ഉണ്ടായിരിക്കുക.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ഫോക്‌സ്‌വാഗൺ ID മൈക്രോ ബസിന്റെ ഒരു ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ഒരു മഴവിൽ കളറിൽ ഒളിപ്പിച്ചിരിക്കുന്ന മോഡലിന്റെ ഹെഡ്‌ലൈറ്റുകളും മറ്റ് ഡിസൈൻ വിശദാംശങ്ങളുമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. അങ്ങനെ അടുത്ത തലമുറ എംപിയുടെ ഔദ്യോഗിക രൂപകൽപ്പന എങ്ങനെയിരിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം മൾട്ടി-സീറ്റ് എംപിവിയുടെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് കാണിച്ച അതേ ഡിസൈനാണ് ബ്രാൻഡ് ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

എന്നിരുന്നാലും മുമ്പത്തെ കൺസെപ്റ്റ് പതിപ്പിന്റെ പല സ്‌റ്റൈലിംഗ് സൂചകങ്ങളും പരിഷ്ക്കരിക്കാനും ഫോക്‌സ്‌വാഗൺ തയാറായിട്ടുണ്ട്. ഇത് പുതിയ ID മോഡലിന് യഥാർഥത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വൃത്തിയുള്ളതും ഒരുപക്ഷെ ഭാരിച്ച രൂപഭാവവും നൽകാനാണ് സഹായിച്ചിരിക്കുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ഏറ്റവും പുതിയ ചിത്രങ്ങളിൽ വാഹനത്തിലെ ആംഗുലർ ഹെഡ്‌ലൈറ്റുകൾ തന്നെയാണ് പ്രധാന ആകർഷണം. കോണാകൃതിയിലുള്ള ബോണറ്റിൽ പ്രാധാന്യമർഹിക്കുന്ന ഒരു വലിയ ഫോക്‌സ്‌വാഗൺ ബാഡ്ജിലൂടെ പ്രവർത്തിക്കുന്ന ഒരു ലൈറ്റ് ബാൻഡ് ഉപയോഗിച്ചാണ് ഹെഡ്‌ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. താഴെയായി കൺസെപ്റ്റിലേതിന് സമാനമായ ഒരു പൂർണ വീതിയുള്ള ഗ്രില്ലും കാണാം.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

കോമ്പി മൈക്രോ ബസിന്റെ പോലെ ഐഡിയുടെ പ്രൊഡക്ഷൻ പതിപ്പ് മുൻവശത്ത് രണ്ട് പരമ്പരാഗത ഫ്രണ്ട്-ഹിംഗ്ഡ് ഡോറുകളും പിന്നിൽ രണ്ട് സമാന്തര സ്ലൈഡിംഗ് ഡോറുകളും തന്നെയാണ് സ്വീകരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ MEB ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ മൾട്ടി പർപ്പസ് വാഹനം സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് രൂപങ്ങളിൽ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ലോംഗ് വീൽബേസ് പതിപ്പ് 2023 വരെ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിട്ടില്ല. രണ്ട് മോഡലുകളും വിവിധ സീറ്റിംഗ് ലേഔട്ടുകളും ഇന്റീരിയർ കോൺഫിഗറേഷനുകളും വാഗ്ദാനം ചെയ്യുമെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. പ്രൊഡക്ഷൻ ID ബസിന് പരമാവധി ഇന്റീരിയർ സ്പേസ് നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിൽ മുമ്പത്തെ ആശയത്തേക്കാൾ കൂടുതൽ ചതുരാകൃതിയാണ് ഇത്തവണ വാഹനം സ്വീകരിക്കുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ ആന്തരിക-ജ്വലന-എഞ്ചിൻ മൈക്രോ ബസിന്റെ മൊത്തത്തിലുള്ള രൂപഘടന തന്നെയാണ് ഇലക്‌ട്രിക് പതിപ്പിലും പ്രതിഫലിപ്പിക്കുന്നത്. പുതിയ ID മോഡൽ അതിന്റെ ബോഡിഷെൽ, ഷാസി, ഇന്റീരിയർ ആർക്കിടെക്ച്ചർ എന്നിവയുടെ ഘടകങ്ങളും ICE മോഡലിൽ നിന്നും കടമെടുക്കുകയും ചെയ്യും.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

2022-ന്റെ അവസാന പകുതിയിൽ യൂറോപ്പിലാകും ഇലക്‌ട്രിക് മൈക്രോ ബസ് ആദ്യം വിൽപ്പനയ്‌ക്കെത്തുക. ID.3, ID.4, പുതുതായി അവതരിപ്പിച്ച ID.5 എന്നിവയ്ക്ക് ശേഷം ഫോക്‌സ്‌വാഗന്റെ നാലാമത്തെ സമർപ്പിത ഇലക്ട്രിക് മോഡലായി ഇത് മാറും. പാസഞ്ചർ വാഹനമായും വാണിജ്യ വാഹനമായും വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ID മോഡൽ കൂടിയാണിത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ഈ വർഷം മുതൽ ജർമനിയിലെ ഹാനോവറിലുള്ള ഫോക്‌സ്‌വാഗന്റെ വാണിജ്യ വാഹന പ്ലാന്റിലാണ് ID ഇലക്‌ട്രിക് മൈക്രോ ബസിനായുള്ള ഉത്പാദനം നടത്താൻ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പുതിയ ID മോഡലിന്റെ സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മറ്റ് ഐഡി-ബാഡ്ജ് ചെയ്ത മോഡലുകളുമായി അതിന്റെ ഡ്രൈവ്ട്രെയിൻ, ബാറ്ററി കോൺഫിഗറേഷനുകൾ എന്നിവ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

ഫോക്‌സ്‌വാഗന്റെ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ സമാരംഭത്തിൽ ID ബസ് നിർണായക പങ്കുവഹിക്കാനും സജ്ജമാണ്. ഇത് യുഎസ് സ്റ്റാർട്ടപ്പ് ആയ ആർഗോ എഐയുമായി സഹകരിച്ചാണ് ജർമൻ ബ്രാൻഡ് വികസിപ്പിച്ചെടുക്കുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

മറ്റ് MEB അധിഷ്ഠിത മോഡലുകളിൽ കാണുന്നത് പോലെ ലെവൽ 2 സെമി-ഓട്ടോണമസ് ഫംഗ്‌ഷണാലിറ്റി കൊണ്ട് മൈക്രോ ബസിനെ സജ്ജീകരിക്കാനാണ് സാധ്യത. ആർഗോ വികസിപ്പിച്ചെടുത്ത സ്വയംഭരണ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതിന് ക്യാമറകൾ, ലിഡാർ, റഡാർ സെൻസറുകൾ എന്നിവയെല്ലാമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് ഒമ്പതിന് കാണാം, ID ഇലക്‌ട്രിക് മൈക്രോ ബസുമായി Volkswagen

വിദേശത്ത് വൈദ്യുതീകരണ തന്ത്രവുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗൺ അതി വേഗതയിൽ പ്രവർത്തിക്കുമ്പോൾ ബ്രാൻഡ് ഇന്ത്യയ്‌ക്കായുള്ള പദ്ധതികളെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. നിലവിൽ ഇന്ത്യ 2.0 തന്ത്രത്തിലാണ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന് കീഴിൽ ടൈഗൂൺ എന്ന മിഡ്‌-സൈസ് എസ്‌യുവിയിൽ മികച്ച വിജയം നേടാനും ജർമൻ കമ്പനിക്ക് സാധിച്ചിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
The volkswagen id buzz all electric van will debut in 2022 march 9 details
Story first published: Monday, January 10, 2022, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X