കുഞ്ഞൻ താരം; 2022 മോഡൽ Renault Kwid ഹാച്ച്ബാക്കിന്റെ പ്രധാന ഹൈലൈറ്റുകൾ
ചെറിയ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ ക്വിഡ് ഹാച്ചാബാക്കിനെ അടുത്തിടെയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ചെറുകാർ സെഗ്മെന്റിൽ വിപ്ലവം തീർത്ത കുഞ്ഞൻ കാറിന് പുത്തനൊരു RXL(O) വേരിയന്റും ബ്രാൻഡ് കൂട്ടിച്ചേർക്കുകയുണ്ടായി.

2015-ൽ ഇന്ത്യൻ നിരത്തുകളിലെത്തിയ റെനോ ക്വിഡ് ചെറിയ ഫാമിലി കാർ ഉപഭോക്താക്കൾക്കിടയിൽ ഒരു വിപ്ലവം തന്നെയാണ് സൃഷ്‌ടിച്ചത്. ഡസ്റ്ററിന് ശേഷം റെനോ എന്ന കമ്പനിക്ക് രാജ്യത്ത് വേരോട്ടം നൽകിയതും ഈ കുഞ്ഞുമിടുക്കനാണ്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന 2022 മോഡൽ റെനോ ക്വിഡിന് 4.49 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില. ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന്റെ പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

പുത്തൻ കളർ ഓപ്ഷനുകൾ
കറുത്ത മേൽക്കൂരയുള്ള മെറ്റൽ മസ്റ്റാർഡ്, ഐസ് കൂൾ വൈറ്റ് എന്നീ പുതിയ കളർ ഓപ്‌ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന പുത്തൻ 2022 മോഡൽ റെനോ ക്വിഡ് മൂൺലൈറ്റ് സിൽവർ, സാൻസ്‌കാർ ബ്ലൂ എന്നിങ്ങനെ രണ്ട് മോണോടോൺ നിറങ്ങളിലും ഇപ്പോൾ ലഭ്യമാണ്.

പുതിയ വീൽ ക്യാപ്പുകൾ
റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കിൽ അലോയ് വീലുകൾ സജ്ജീകരിക്കുകയോ വീലിന്റെ വലിപ്പം മാറ്റുകയോ കമ്പനി ചെയ്തിട്ടില്ല. എന്നിരുന്നാലും അലോയ് പോലെ തോന്നിക്കുന്ന ഡ്യുവൽ ടോൺ ഫ്ലെക്സ് വീലുകൾ ബ്രാൻഡ് പുത്തൻ ക്വിഡിലേക്ക് സമർത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ വേരിയന്റ്
പുതിയ RXL (O) വേരിയന്റിൽ ക്വിഡ് ലഭ്യമാക്കിക്കൊണ്ട് ഫ്രഞ്ച് വാഹന നിർമാതാക്കൾ വാങ്ങുന്നവരുടെ തെരഞ്ഞെടുപ്പിലേക്ക് പുതിയ മോഡൽ കൂടി ചേർത്തിരിക്കുകയാണ്. ഇത് 0.8 ലിറ്റർ, 1.0 ലിറ്റർ മാനുവൽ പതിപ്പുകളിൽ ഇപ്പോൾ യഥേഷ്‌ടം തെരഞ്ഞെടുക്കാം.

പരിഷ്ക്കരിച്ച ഇന്റീരിയർ
പുതിയ 2022 മോഡൽ റെനോ ക്വിഡ് ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായാണ് വരുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. തീർന്നില്ല, ഇതിനൊപ്പം വോയ്‌സ് റെക്കഗ്‌നിഷനുണ്ട്.

അത് ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതും റെനോയുടെ വിജയമാണ്. കൂടാതെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഇരട്ട എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, സീറ്റ് ബെൽറ്റ് പൈറോടെക് എന്നീ സവിശേഷതകളും കമ്പനി ക്വിഡിന്റെ അകത്തളത്തിൽ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്.

എഞ്ചിൻ വിശദാംശങ്ങൾ
പുതിയ ആവർത്തനത്തിലും റെനോ ക്വിഡ് 1.0 ലിറ്റർ, 800 സിസി എഞ്ചിൻ ശേഷിയിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തന്നെ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. കാറിന്റെ 0.8 ലിറ്റർ വേരിയന്റ് 53 bhp കരുത്തിൽ പരമാവധി 72 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായൊരു യൂണിറ്റാണ്. ഇതിൽ ഓട്ടോമാറ്റിക് ലഭ്യമാകില്ല.

അതേസമയം 2022 റെനോ ക്വിഡ് 1.0 ലിറ്റർ പതിപ്പ് 67 bhp കരുത്തിൽ 91 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളാതാണ്. ഇതിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാവും.

മൈലേജ്
ക്വിഡിന്റെ 0.8 ലിറ്റർ മൂന്ന്-സിലിണ്ടർ പെട്രോൾ എഞ്ചിന് 22.25 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്നും റെനോയുടെ പറയുന്നുണ്ട്. മാത്രമല്ല വാഹനത്തിന്റെ മെയിന്റനെൻസ് ചെലവ് കിലോമീറ്ററിന് 35 പൈസ മാത്രമാണെന്നും രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയോടെയാണ് ഹാച്ച്ബാക്ക് വരുന്നതെന്നും ഉപഭോക്താക്കൾക്ക് ഇത് അഞ്ച് വർഷം വരെ നീട്ടാനുള്ള അവസരവുമുണ്ട്.

മറ്റ് പ്രധാന സവിശേഷതകൾ
98 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കമുള്ള ക്വിഡ് തമിഴ്‌നാട്ടിലെ റെനോ-നിസാൻ സഖ്യത്തിന്റെ ഫാക്ടറിയിലാണ് നിർമിക്കുന്നത്. ക്വിഡിന് ആകർഷകമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ മാർഗനിർദ്ദേശങ്ങളുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, 184 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ നൽകിയിരിക്കുന്നത്.

സുരക്ഷാ സന്നാഹങ്ങൾ
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് വിതരണത്തോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ-സ്പീഡ് വാണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ സൈഡ് പൈറോ, ലോഡ് ലിമിറ്ററോട് കൂടിയ പ്രീ ടെൻഷനുകൾ

എതിരാളികൾ
ഡാറ്റ്സൻ റെഡി-ഗോ, മാരുതി ആൾട്ടോ 800, എസ്-പ്രെസ്സോ, ടാറ്റ പഞ്ച്, ടിയാഗോ, ഹ്യുണ്ടായി സാൻട്രോ തുടങ്ങിയ കാറുകളോടാണ് റെനോ ക്വിഡിന്റെ ഇന്ത്യയിലെ മത്സരിക്കുന്നത്.


Click it and Unblock the Notifications








