ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ലെക്സസ് അടുത്തിടെ ഇന്ത്യയിൽ പുതിയ രണ്ടാം തലമുറ NX 350h പുറത്തിറക്കിയിരുന്നു. എക്‌സ്‌ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നീ മൂന്ന് വകഭേദങ്ങളിൽ ലഭ്യമായ ആഢംബര എസ്‌യുവി പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത്തവണ കളംനിറയാൻ എത്തിയിരിക്കുന്നത്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയിൽ ഏറ്റവും പുതിയ ലെക്‌സസ് NX 350h എസ്‌യുവിക്കായി 64.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ബിഎംഡബ്ല്യു X3, ഔഡി Q5, മെർസിഡീസ് ബെൻസ് GLC തുടങ്ങിയ ജർമൻ കാറുകൾ ആധിപത്യം പുലർത്തുന്ന സെഗ്മെന്റിലേക്കാണ് ജാപ്പനീസ് പൈതൃകമുള്ള NX 350h എത്തിയിരിക്കുന്നതു തന്നെ.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

കൂടാതെ വോൾവോ XC60 എന്നൊരു സ്വീഡിഷ്‌ എതിരാളിയുടെയും വെല്ലുവിളി ലെക്‌സസ് NX 350h നേരിടേണ്ടതുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം എസ്‌യുവിയെ അദ്വിതീയമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്ന് അറിഞ്ഞിരുന്നാലോ?

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

എക്സ്റ്റീരിയർ ഡിസൈൻ

കോണീയവും ഷാർപ്പുമായ ഡിസൈൻ ഭാഷ്യം ഉപയോഗിച്ചിരിക്കുന്നതിനാൽ രണ്ടാം തലമുറ NX കാഴ്ച്ചയിൽ തികച്ചും സ്പോർട്ടിയർ ആണ്. എസ്‌യുവിയിൽ വലിയ സ്പിൻഡിൽ ഗ്രിൽ, എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകൾ പുതിയ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട എയറോഡൈനാമിക്‌സിനായി മുൻ ബമ്പറിൽ എയർ ഇൻലെറ്റുകൾ എന്നിവയും കാണാം.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ഇതുകൂടാതെ ബൂട്ടിൽ ഒരു ലോഗോയ്ക്ക് പകരം മുഴുനീള ഇലുമിനേറ്റഡ് സ്ട്രിപ്പും 'ലെക്സസ്' ലെറ്ററിംഗും ഉള്ള പൂർണമായും പുതിയ എൽ ആകൃതിയിലുള്ള ടെയിൽലാമ്പുകളും പിൻവശത്തെ കാഴ്ച്ച അതിമനോഹരമാക്കുന്നുണ്ട്. എസ്‌യുവിയുടെ എക്‌ക്വിസൈറ്റിനും ലക്ഷ്വറി വേരിയന്റിനും 20 ഇഞ്ച് ഡാർക്ക് ഗ്രേ മെറ്റാലിക് അലോയ് വീലുകളും എഫ്-സ്‌പോർട്ടിന് 20 ഇഞ്ച് ബ്ലാക്ക് വീലുകളുമാണ് ലഭിക്കുന്നത്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

പുതിയ NX 350h എസ്‌യുവി എല്ലാ തലങ്ങളിലും മുൻഗാമിയേക്കാൾ സമ്പന്നമാണ്. നീളവും വീതിയും ഉയരവും വീൽബേസും എല്ലാം പഴയ മോഡലിനേക്കാൾ കൂടുതലുമുണ്ട്. മൊത്തത്തിൽ നോക്കിയാൽ എസ്‌യുവിക്ക് 4,660 മില്ലീമീറ്റർ നീളവും 1,865 മില്ലീമീറ്റർ വീതിയും 1,660 മില്ലീമീറ്റർ ഉയരവും 2,690 മില്ലീമീറ്റർ വീൽബേസുമുണ്ട്. അതേസമയം വാഹനത്തിനൊപ്പം വൈവിധ്യമാർന്ന കളർ ഓപ്ഷനുകളും ലെക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലെക്‌സസ് തങ്ങളുടെ പുതിയ NX 350h എസ്‌യുവിയെ TNGA-K സ്കേലബിൾ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിന്റെ ഒരു ഹ്രസ്വ പതിപ്പാണിത്. അഞ്ചാം തലമുറ ടൊയോട്ട RAV4 എസ്‌യുവിമായി NX ഈ പ്ലാറ്റ്ഫോം പങ്കിടുന്നുവെന്നും പറയാം.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്റീരിയർ

പുതിയ തലമുറ NX എസ്‌യുവിയുടെ ഡ്രൈവ് ഓറിയന്റഡ് ക്യാബിനിൽ ഏഴ് ഇഞ്ച് ഹൈ-ഡെഫനിഷൻ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 ഇഞ്ച് കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വലിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, രണ്ട് ട്രാക്ക്പാഡുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ലെക്സസ് അതിന്റെ സിഗ്നേച്ചർ ഡ്രൈവ് മോഡ് ഡയൽ സെന്റർ കൺസോളിലേക്ക് നീക്കിയതും ശ്രദ്ധേയമാണ്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

എക്‌സ്‌ക്വിസൈറ്റ്, ലക്ഷ്വറി വേരിയന്റുകൾക്ക് ബ്ലാക്ക്-ക്രീം, ഹെയ്‌സൽ, ബ്ലാക്ക്, ഡാർക്ക് റോസ് എന്നിങ്ങനെ നാല് ഇന്റീരിയർ ടോണുകൾ ലഭിക്കും. മറുവശത്ത് ഫ്ലെയർ റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ എസ്‌യുവിയുടെ എഫ്-സ്പോർട്ടും തെരഞ്ഞെടുക്കാം. കൂടാതെ NX 350h ലെതർ അപ്ഹോൾസ്റ്ററിയും ഒരുക്കിയിട്ടുണ്ട്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

സവിശേഷതകൾ

രണ്ടാം തലമുറ NX എസ്‌യുവിക്കൊപ്പം ലെക്‌സസ് ധാരാളം സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു പനോരമിക് സൺറൂഫ്, എൽഇഡി ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, ഫ്രണ്ട് കോർണറിംഗ് ലൈറ്റുകൾ, ഡ്യുവൽ സോൺ ടെമ്പറേച്ചർ കൺട്രോൾ, ഹീറ്റഡ് ORVM-കൾ, ഡ്രൈവർ സീറ്റിനായി മെമ്മറിയും ലംബർ ഫംഗ്ഷനുകളും ഉള്ള പവർ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

തീർന്നില്ല, ഇതിനു പുറമെ കൂൾഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 17 സ്പീക്കറുകൾ മാർക്ക് ലെവിൻസൺ സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൂന്ന് യുഎസ്ബി ടൈപ്പ്-സി, ഒരു ടൈപ്പ്-എ പോർട്ട്, രണ്ട് 12 വി സോക്കറ്റുകൾ, അഡാപ്റ്റീവ് വേരിയബിൾ സസ്പെൻഷൻ (എഫ്-സ്പോർട്ടിൽ മാത്രം) എന്നിവയും പുത്തൻ NX 350h മോഡലിൽ നിങ്ങൾക്ക് ലഭിക്കും.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

ഇതിനുപുറമെ ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, പ്രീ-കൊളിഷൻ സിസ്റ്റം, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, സ്റ്റിയറിംഗ് കൺട്രോൾ ഉള്ള ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം, അഡാപ്റ്റീവ് ഹൈ-ബീം സിസ്റ്റം, റിയർ-ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ്-സ്പോട്ട് മോണിട്ടറിംഗ് എന്നിവയും വാഹനത്തിൽ ലഭ്യമാണ്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

TPMS, എട്ട് എയർബാഗുകൾ എന്നിവയോടൊപ്പം നോർമൽ, ഇക്കോ, സ്‌പോർട്, സ്‌പോർട്ട്+ (എഫ്-സ്‌പോർട്ട് മാത്രം), കംഫർട്ട്, കസ്റ്റം എന്നിങ്ങനെ വിശാലമായ ഡ്രൈവിംഗ് മോഡുകളും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. പരമ്പരാഗത ഡോർ ലോക്കിംഗ് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി NX-ൽ ഒരു തനതായ ഇ-ലാച്ച് സിസ്റ്റമാണ് ലക്‌സസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് നിങ്ങൾ പുറത്തായാലും അകത്തായാലും ഒരു ബട്ടൺ അമർത്തിയാൽ ഡോറുകൾ തുറക്കാനാണ് സഹായിക്കുന്നത്.

ജർമൻ എതിരാളികൾക്കിടയിലെ ജാപ്പനീസ് സാന്നിധ്യം, പുത്തൻ Lexus NX 350h എസ്‌‌യുവിയെ കുറിച്ച് കൂടുതൽ അറിയാം

എഞ്ചിനും ഗിയർബോക്‌സും

രണ്ട് മോട്ടോറുകളുമായി ലിഥിയം അയൺ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 2,487 സിസി, ഇൻലൈൻ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലെക്‌സസ് NX 350h എസ്‌യുവിയുടെ ഹൃദയം. ഒരു ഇലക്ട്രോണിക് നിയന്ത്രിത സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, March 14, 2022, 19:08 [IST]
English summary
Top things to know about the newly launched 2022 lexus nx 350h suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X