ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യൂണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

മൂന്ന് പുതിയ എസ്‌യുവികൾ അവതരിപ്പിച്ച് ഇന്ത്യയിൽ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് ഏവരുടെയും ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ നിസാൻ. ജൂക്ക്, കാഷ്‌കായ്, X-ട്രെയിൽ എന്നീ വമ്പൻ മോഡലുകളെ പ്രദർശിപ്പിച്ച കമ്പനി അടുത്ത വർഷം മുതൽ ഒരോ മോഡലായി പുറത്തിറക്കും.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

ഇന്ത്യയിലെ പ്രാദേശികവത്ക്കരിച്ച അസംബ്ലിക്കും ഉത്പാദനത്തിനുമുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള വിപണി സാധ്യതകൾക്കായുള്ള പരിശോധനയ്ക്ക് വിധേയമാക്കിയാവും അവതരണങ്ങളുണ്ടാവുക. എന്നാൽ പുതിയ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് നിസാൻ X-ട്രെയിലാവും.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

എട്ടു വർഷങ്ങൾക്ക് ശേഷം X-ട്രെയിൽ ഇന്ത്യയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. നിസാന്റെ ഫുൾ സൈസ് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

ആദ്യം വലിപ്പത്തിലേക്ക് തന്നെ കടക്കാം. ജീപ്പ് കോമ്പസ് അല്ലെങ്കിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ പോലുള്ള സാധാരണ മിഡ്-സൈസ് എസ്‌യുവികളേക്കാൾ വലുതും അൽപ്പം ഉയരവും ഉണ്ടെങ്കിലും X-ട്രെയിൽ നിസാന്റെ ലൈനപ്പിലെ ഏറ്റവും വലിയ എസ്‌യുവിയല്ല. ഒരുപക്ഷേ അടുത്ത മത്സരം മഹീന്ദ്ര XUV700 പോലെയുള്ള മോഡലുകളുമായാവുമെന്നാണ് സൂചന.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

4680 മില്ലീമീറ്റർ നീളവും 2065 മില്ലീമീറ്റർ വീതിയും 1725 മില്ലീമീറ്റർ ഉയരവും 2705 മില്ലീമീറ്റർ വീൽബേസും 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന നിസാൻ X-ട്രെയിലിനുള്ളത്. വേരിയന്റ് അനുസരിച്ച് അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളോടെയാവും എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

ഒന്നിലധികം കോൺഫിഗറേഷനുകളിൽ മധ്യനിര സീറ്റുകൾ 40:20:40 വിഭജിക്കാനാവുമ്പോൾ മൂന്നാമത്തെ വരി 50:50 ആയി സ്പ്ലിറ്റ് ചെയ്യാനും സാധിക്കുമെന്നും നിസാൻ പറയുന്നു. അന്താരാഷ്ട്രതലത്തിൽ X-ട്രെയിലിന് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്റെയും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ടർബോ-പെട്രോൾ എഞ്ചിന്റെയും ഓപ്ഷനാണ് ലഭിക്കുന്നത്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

1.5 ലിറ്റർ ടർബോ-ഹൈബ്രിഡ് ഫ്രണ്ട് വീൽ, ഓൾ-വീൽ ഡ്രൈവ്ട്രെയിനുകൾക്കൊപ്പം എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. രണ്ടാമത്തേത് കൂടുതൽ ടോർക്ക് ഉള്ള ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പായിരിക്കും വാഗ്ദാനം ചെയ്യുക. മൂന്ന് സിലിണ്ടർ എഞ്ചിൻ, അതിന്റെ ഒപ്റ്റിമൽ പവറിൽ പ്രവർത്തിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

നിസാന്റെ ഇ-പവർ ഹൈബ്രിഡ് സിസ്റ്റത്തിൽ വീലുകൾക്ക് എപ്പോഴും മോട്ടോറാണ് പവർ നൽകുന്നത്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും X-ട്രെയിലിലുണ്ട്. അത് 163 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്. പരമാവധി 200 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുന്ന ഈ മോഡലിന് 9.6 സെക്കൻഡിൽ 0-100 വേഗത പുറത്തെടുക്കാനാവും.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

ഫീച്ചറുകളുടെ കാര്യത്തിൽ X-ട്രെയിലിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 4WD മോഡുകൾ എന്നിവ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ടോപ്പ് വേരിയന്റിൽ നിസാൻ എസ്‌യുവി 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം ഒരുക്കും.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

ഇന്ത്യൻ മോഡലിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ അവതരിപ്പിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ എന്നിവ ഉൾക്കൊള്ളുന്നഅഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ( ADAS) നിസാൻ എസ്‌യുവിയിൽ ഉണ്ടായേക്കുമെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

വരും ആഴ്ച്ചകളിൽ X-ട്രെയിൽ, കാഷ്‌കായ് എന്നിവയ്ക്കായി നിസാൻ ഓൺ-റോഡ് ടെസ്റ്റിംഗ് ഇന്ത്യയിൽ ആരംഭിക്കും. പുതിയ എസ്‌യുവി നിരയിൽ നിന്നും ആദ്യം എത്തുന്ന X-ട്രെയിൽ 2023-ന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

നിസാൻ X-ട്രെയിൽ ഒരു CBU അല്ലെങ്കിൽ പൂർണമായും ഇറക്കുമതി ചെയ്ത മോഡലായാവും ഇന്ത്യയിൽ എത്തുക. അങ്ങനെയെങ്കിൽ ഇതിനായി ഏകദേശം 40 ലക്ഷം രൂപയോളം എക്സ്ഷോറൂം വില നൽകേണ്ടിയും വരും. വ്യത്യസ്ത പവർട്രെയിനുകളും ഡ്രൈവ്ട്രെയിനുകളും ഉള്ള ഒന്നിലധികം വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാകും.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

X-ട്രെയിലിന് മത്സരാധിഷ്ഠിത വില നൽകുമെന്ന് നിസാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പൂർണമായും നിർമിച്ച ഇറക്കുമതിയായി കൊണ്ടുവരുന്നത് അതിന്റെ പ്രാദേശികവൽക്കരിച്ച ബദലുകളേക്കാൾ ഉയർന്ന വില നൽകേണ്ടി വരുമെന്നാണ് അർഥമാക്കുന്നത്.

ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യുണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

കൂടാതെ, അതിന്റെ വലിപ്പവും പ്രതീക്ഷിക്കുന്ന വിലയും കണക്കിലെടുക്കുമ്പോൾ പ്രാഥമികമായി ടൊയോട്ട ഫോർച്യൂണറുമായാവും മത്സരിക്കുക. അതേസമയം സിട്രൺ C5 എയർക്രോസ്, ഹ്യുണ്ടായി ട്യൂസോൺ, ഫോക്സ്‌വാഗൺ ടിഗുവാൻ എന്നിവയ്ക്ക് കൂടുതൽ വിശാലമായ ബദലായി ഇത് അവതരിപ്പിക്കും.

More from DriveSpark

Article Published On: Wednesday, October 19, 2022, 11:00 [IST]
English summary
Top things to know about the upcoming nissan x trail full size suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X