Innova Hycross ടാക്‌സിയുമാവും; പക്ഷേ ലഭ്യമാവുക ഈ വേരിയന്റിൽ മാത്രമെന്ന് Toyota

വരുന്ന ജനുവരിയോടെ ഇന്ത്യയിൽ ടൊയോട്ടയുടെ പുത്തൻ ഇന്നോവ ഹൈക്രോസിനായുള്ള വിപണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എംപിവിക്കായുള്ള വിലയും കമ്പനി 2023 ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിക്കും. മൾട്ടി പർപ്പസ് വാഹനങ്ങളുടെ അവസാന വാക്കാവാനാണ് പുതിയ ഹൈക്രോസിലൂടെ ടൊയോട്ടയും ശ്രമിക്കുന്നത്.

ഈ മോഡൽ പ്രധാനമായും സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം വാങ്ങുന്നവരെയാണ് ഉന്നമിട്ടിരിക്കുന്നത്. അതായത് ഫ്ലീറ്റ്, ടാക്‌സി ആവശ്യത്തിനായി ഹൈക്രോസ് ലഭ്യമാവില്ലെന്നല്ല. ഇന്നോവ ക്രിസ്റ്റ ഡീസൽ വിപണിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും പ്രധാനമായും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയാണ് ഇത് ലക്ഷ്യമിടുന്നതെന്നും ടൊയോട്ട ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും പുതിയ ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നത്. G, GX, VX, ZX, ZX(O) എന്നീ അഞ്ച് വേരിയന്റുകളിലാണ് എംപിവി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിലെ ബേസ്-സ്പെക്ക് ഇന്നോവ ഹൈക്രോസ് G വേരിയന്റ് സ്വകാര്യ, ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകിയിരിക്കുന്നത്. മികച്ചതും പ്രീമിയം ഫീച്ചറുകളുമായെത്തുന്ന എൻട്രി ലെവൽ വേരിയന്റാണിത് എന്നതും ഇത്തരക്കാർക്ക് ആശ്വാസമാകും. ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, റിഫ്‌ളക്ടറുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, പവർഡ് ORVM-കൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന പിൻ ഹെഡ്‌റെസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ബേസ് വേരിയന്റിൽ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്.

അതിനോട് ചേർത്ത് ഈ വകഭേദം ഏഴ്, എട്ട് സീറ്റർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. അതേസമയം സുരക്ഷാ ഫീച്ചറുകളും ഇന്നോവ ഹൈക്രോസ് G വേരിയന്റിൽ ഒട്ടും പിന്നോട്ടല്ല. ഈ മൾട്ടി പർപ്പസ് വാഹനത്തിന് ഇരട്ട ഫ്രണ്ട് എയർബാഗുകൾ, വെഹിക്കൾ സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ടൊയോട്ട ഉറപ്പാക്കിയിട്ടുണ്ട്. ഹൈക്രോസിനെ ടാക്‌സിയാക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് സാമാന്യം ഭേദപ്പെട്ട ഇത്തരം ആവശ്യമായ ഫീച്ചറുകൾ നൽകുന്നത് വളരെ സ്വീകാര്യമായ നടപടിയാണ്.

ഇന്നോവ ഹൈക്രോസ് G വേരിയന്റിൽ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് പരമാവധി 174 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. കൂടാതെ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാവും എഞ്ചിൻ ജോടിയാക്കുകയും ചെയ്യുക. അതേസമയം എംപിവിയുടെ ടോപ്പ്-എൻഡ് വേരിയന്റുകൾ 186 bhp പവറുള്ള 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്‌ഷനോടുകൂടിയാണ് വാഗ്ദാനം ചെയ്യുന്നതും. കൂടാതെ ഒരു e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ഇത് ജോടിയാക്കുകയും ചെയ്യുക.

ടൊയോട്ട ഹൈക്രോസ് ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കും. നിലവിൽ നിർത്തലാക്കിയിരിക്കുകയാണെങ്കിലും അടുത്ത വർഷത്തോടെ ചില പരിഷ്ക്കാരങ്ങളുമായി ഈ മോഡൽ വീണ്ടും വിപണിയിലെത്തും. കൂടെ ഡീസൽ എഞ്ചിൻ ഓപ്ഷനും ക്രിസ്റ്റയിലെത്തും. ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി മാത്രം ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച ഒദ്യോഗിക വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. 2023 ഫെബ്രുവരി മുതൽ പ്രതിമാസം ഏകദേശം 2,000 ക്രിസ്റ്റ എംപിവികൾ നിർമിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

ഇന്നോവ ക്രിസ്റ്റയിലേക്കുള്ള ചില ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും കമ്പനിക്ക് വരുത്താം. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന് 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. കിയ കാരെൻസിനും കിയ കാർണിവലിനും ഇടയിലാണ് പുതിയ മോഡൽ സ്ഥാനംപിടിക്കുകയെന്ന് സാരം. 2023 ജനുവരിയിൽ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന എംപിവിയുടെ ബുക്കിംഗും കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി ഹൈക്രോസ് ഇപ്പോൾ ബുക്ക് ചെയ്യാനുമാവും.

ADAS അധിഷ്‌ഠിത ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ്. എന്നാൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് നൽകുന്ന ബേസ് വേരിയന്റിലൊന്നും ഈ സവിശേഷത ഉണ്ടാവില്ല. ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, പ്രീ-കൊളീഷൻ സംവിധാനങ്ങൾ തുടങ്ങിയ സവിശേഷതകളാണ് ഇതിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota all set to offer new innova hycross mpv to fleet operators in this variant
Story first published: Monday, December 5, 2022, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X