അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2022 ജനുവരി 23-ന് ഇന്ത്യൻ വിപണിയിൽ പുതിയ ഹൈലക്‌സ് പിക്കപ്പ് ട്രക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വളരെക്കാലമായി രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ലൈഫ്-സ്റ്റൈൽ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ഏകദേശം 28 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മുതൽ ആരംഭിക്കുന്ന വിശാലമായ ശ്രേണിയിൽ ഹൈല‌ക്‌സ് വാഗ്ദാനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും ടൊയോട്ട ആരംഭിച്ചിരിക്കുകയാണ്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പിക്കപ്പ് ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ആഭ്യന്തര വിപണിയിൽ ലൈഫ്‌ സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിൽ ഇസൂസു ഡി-മാക്‌സിനെതിരെയാകും വരാനിരിക്കുന്ന ഹൈലക്‌സ് മത്സരിക്കുക. ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവിയേക്കാൾ ദൈർഘ്യമേറിയതാണ് ഈ പുതിയ വാഹനം എന്നതും ശ്രദ്ധേയനാണ്.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ടൊയോട്ട പിക്കപ്പിന് മൊത്തത്തിൽ 5.3 മീറ്റർ നീളവും 1.85 മീറ്റർ വീതിയും 3.08 മീറ്റർ വീൽബേസ് നീളവുമുണ്ട്. ഇതിനകം പ്രാദേശികവൽക്കരിച്ച ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ മോഡലുകളിൽ നിന്നും പല ഘടകങ്ങളും വാഹനം പങ്കിടുകയും ചെയ്യും.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ഒരേ IMV2 പ്ലാറ്റ്ഫോമിൽ ഇരിക്കുന്നതിനാൽ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുമായി ഹൈലക്‌സിന് ധാരാളം സാമ്യമുണ്ടെന്ന് സാരം. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം ഫോർച്യൂണറിൽ നിന്നുള്ള നിലവിലുള്ള 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് 1GD-FTV ഡീസൽ എഞ്ചിനായിരിക്കും പിക്കപ്പ് ട്രക്ക് ഉപയോഗിക്കുക.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ഇത് പരമാവധി 204 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഫോർച്യൂണറിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആയിരിക്കും ഹൈലക്‌സിന്റെ എഞ്ചിനും ജോടിയാക്കുക.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

എന്നാൽ ഹൈലക്‌സിൽ ഈ രണ്ട് ഓപ്ഷനും നൽകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ലഭ്യമാകുമ്പോൾ ലോക്കിംഗ് ഡിഫറൻഷ്യലോടുകൂടിയ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇതിൽ സജ്ജീകരിക്കും. കർണാടകയിലെ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഉത്പാദന കേന്ദ്രത്തിലാകും ഹൈലക്‌സിനെ കൂട്ടിച്ചേർക്കുക.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ലൈഫ്‌-സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് സെമി നോക്‌ഡ് ഡൗൺ വഴിയാണ് ബ്രാൻഡ് ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരുന്നത്. വാഹനം പൂർണമായി ഇറക്കുമതി ചെയ്യുന്നതിനു പകരം ടൊയോട്ടയ്ക്ക് സെമി-നോക്ക്ഡ് ഡൗൺ (SKD) കിറ്റുകൾ വഴി പ്രാദേശികമായി ഹൈലക്‌സ് അസംബിൾ ചെയ്യുന്ന വിധമാണിത്. ഇങ്ങനെ മോഡലിന്റെ വില പിടിച്ചുനിർത്താനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പ്രാഥമിക ലക്ഷ്യം.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ഉയർന്ന നികുതി ഈടാക്കുന്ന പൂർണമായും ഇറക്കുമതി ചെയ്ത സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ മത്സരാധിഷ്ഠിതമായി വില നിർണയിക്കാനും ഇത് കമ്പനിയെ സഹായിക്കുന്ന ഒരു വിധമാണ് സെമി-നോക്ക്ഡ് ഡൗൺ കിറ്റുകൾ എന്നുവേണമെങ്കിലും പറയാം.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

പിക്കപ്പ് ട്രക്ക് ഇരട്ട ക്യാബ് കോൺഫിഗറേഷനോടെ മാത്രമേ വിൽക്കൂവെന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ പുറംഭാഗത്ത് ഒരു പ്രമുഖ ഗ്രിൽ സെക്ഷൻ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആക്രമണാത്മക രൂപമുള്ള ബമ്പർ, ഉയർന്ന അളവിലുള്ള ക്രോം ട്രീറ്റ്‌മെന്റ്, മസ്കുലർ വീൽ ആർച്ചുകൾ, കാർഗോ ബെഡ് എന്നിവയും ഉൾക്കൊള്ളുന്നുണ്ട്.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

തീർന്നില്ല, ഇതോടൊപ്പം ഒരു വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകൾ, ബ്ലാക്ക് ക്ലാഡിംഗ്, അലോയ് വീലുകൾ തുടങ്ങിയവയും ടൊയോട്ട കൂട്ടിച്ചേർത്ത് ഹൈലക്‌സിനെ മനോഹരമാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങീ ഫോർച്യൂണറുമായി പങ്കിടുന്ന ഇന്റീരിയർ ബിറ്റുകളാണ് അകത്തളത്തെ പൂരകമാക്കിയിരിക്കുന്നത്.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

നിർമാണത്തിലെ ചെലവ് ചുരുക്കുന്നതിനായാണ് പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ഹൈലക്‌സിനെ ബ്രാൻഡ് ഒരുക്കിയെടുക്കുന്നത്. ഇവയ്ക്കു പുറമെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ഒരു കൂട്ടം അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകൾ എന്നിവയാണ് ഹൈലക്‌സ് പിക്കപ്പ് ട്രിക്കിലേക്ക് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്ന മറ്റ് പ്രധാന ഹൈലൈറ്റുകൾ.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

ടൊയോട്ടയുടെ ഹൈയസ്, വെൽഫയർ തുടങ്ങിയ പ്രീമിയം കാറുകൾക്ക് ആഭ്യന്തര വിപണിയിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതും ഹൈലക്‌സിന്റെ അവതരണത്തിന് പ്രേരണയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ അഞ്ചു വർഷത്തിലേറെയായി ലഭ്യമായ വാഹനമാണ് ഹൈലക്‌സ് എന്നതും വിശ്വാസത്തിന്റെ പാരമ്യം വർധിപ്പിക്കുന്നുണ്ട്.

അവതരണം അടുത്തു, Hilux പിക്കപ്പ് ട്രക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Toyota

എന്തായാലും ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടോയുടെ ഒരു ഒറിജിനൽ വാഹനം പുറത്തിറങ്ങാനായി ഇന്ത്യൻ വാഹന ലോകം കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ സ്വപ്ന സാക്ഷാത്ക്കാരം 2022 ജനുവരി 23-ന് യാഥാർഥ്യമാവും. എങ്കിലും ഈ വർഷം മാരുതി സുസുക്കിയിൽ നിന്നുള്ള പല റീബാഡ്ജ് വാഹനങ്ങളും വിപണിയിൽ എത്തുമെന്നതാണ് കൗതുകകരമായ മറ്റൊരു വസ്‌തുത.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota commenced the official bookings for hilux pickup truck
Story first published: Friday, January 7, 2022, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X