കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കുന്ന സമയമാണ് പുതുവർഷം. എല്ലാ കൊല്ലവും ഈ സമ്പ്രദായം പിന്തുടരുന്നതിനാണ് നാം ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ടൊയോട്ട തങ്ങളുടെ മുൻനിര മോഡലായ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില വർധനവ് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പ്രീമിയം ഫുൾ-സൈസ് എസ്‌യുവിക്ക് 1.10 ലക്ഷം രൂപ വരെയാണ് ജനുവരിയിൽ ജാപ്പനീസ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ഇതിനു മുമ്പ് 2021 ഒക്ടോബറിലാണ് ടൊയോട്ട ഫോർച്യൂണറിന് വില വർധനവ് നടപ്പിലാക്കിയത്. പ്രീമിയം സെവൻ സീറ്റ് എസ്‌യുവിയുടെ വില ഇപ്പോൾ 31.39 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് ടോപ്പ് വേരിയന്റിനായി 43.43 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരും.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

33,000 രൂപ വരെ വില കൂടിയ ഇന്നോവയുടെ വിലയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. വർധനവ് സാധൂകരിക്കുന്നതിനായി ക്രിസ്റ്റയ്ക്ക് രണ്ട് പുതിയ ബേസ് വേരിയന്റുകൾ കൂടി അവതരിപ്പിക്കാനും ടൊയോട്ട തയാറായിട്ടുണ്ട്. ഇനി ഫോർച്യൂണർ നിരയുടെ കൃത്യമായ വില പരിഷ്ക്കാര വിശദാംശങ്ങളിലേക്ക് കടക്കാം.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ഫോർച്യൂണറിന്റെ ബേസ് വേരിയന്റായ 4×2 പതിപ്പുകൾക്ക് 66,000 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ 30.73 ലക്ഷം മുതൽ 36.51 ലക്ഷം രൂപയായിരുന്ന ഈ വകഭേദങ്ങൾക്ക് ഇനി മുതൽ 31.39 ലക്ഷം രൂപ മുതൽ 36.17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ബേസ് മോഡലിന്റെ 4×4 വേരിയന്റുകൾക്ക് 1.10 ലക്ഷം രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

കൂടാതെ 4×2, 4×4 വേരിയന്റുകളുള്ള ടോപ്പ് ലെജൻഡർ പതിപ്പിനും 1.10 ലക്ഷം രൂപയുടെ വില പരിഷ്ക്കാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫോർച്യൂണറിന്റെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റും പെട്രോൾ മാനുവൽ വേരിയന്റും തമ്മിലുള്ള വ്യത്യാസം ഏകദേശം 1.60 ലക്ഷം രൂപയാണ്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ടൊയോട്ട ഫോർച്യൂണറിന്റെ 2WD, 4WD ഓപ്ഷനുകളുള്ള ഡീസൽ ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ വേരിയന്റുകളുടെ വിലയിൽ ഏകദേശം 2.30 ലക്ഷം രൂപ വ്യത്യാസമുണ്ട്. മറുവശത്ത് ലെജൻഡർ പതിപ്പിന്റെ 2WD, 4WD വേരിയന്റുകൾക്ക് 3.60 ലക്ഷം രൂപയിലധികം വില വ്യത്യാസവുമാണ് ഉണ്ടായിരിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ ഏറ്റവും മികച്ച വേരിയന്റാണ് ലെജന്‍ഡര്‍. സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങളേക്കാള്‍ കുറച്ച് അധിക ഫീച്ചറുകളും ഉപകരണങ്ങളുമാണ് ഈ വേരിയന്റില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

അടുത്ത കാലത്തായി വില വർധിക്കാനുള്ള പ്രധാന കാരണം ഇൻപുട്ട് ചെലവ് വർധിച്ചതാണെന്ന് ടൊയോട്ട അവകാശപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ടൊയോട്ട അതിന്റെ ലൈനപ്പിലെ ബാക്കി മോഡലുകളുടെ വിലയും വളരെ നന്നായി വർധിപ്പിക്കുമെന്നാണ് സൂചന. ഫോർച്യൂണറിന് പുറമെ ഇന്നോവ ക്രിസ്റ്റ, കാമ്രി, വെൽഫയർ, അർബൻ ക്രൂയിസർ, ഗ്ലാൻസ തുടങ്ങിയ മോഡലുകളാണ് ടൊയോട്ട നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ആഭ്യന്തര വിപണിയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാകുന്നത്. അതിൽ 2.7 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-4 പെട്രോള്‍, 2.8-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 ഡീസല്‍ എന്നിവയാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

എസ്‌യുവിയുടെ പെട്രോൾ യൂണിറ്റ് 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ എഞ്ചിനാണ്. ഇതിൽ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഫോർച്യൂണറിന്റെ ഡീസൽ പതിപ്പ് 204 bhp പവറിൽ 500 Nm torque ആണ് നിർമിക്കുന്നത്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

മാനുവൽ വേരിയന്റുകളില്‍ ടോർഖ് 420 Nm ആയി ചുരുങ്ങും. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫോർച്യൂണർ എസ്‌യുവിയുടെ 4×4 വേരിയന്റുകള്‍ക്ക് ഇലക്ട്രോണിക് ഡ്രൈവ് കൺട്രോളും ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലും ലഭിക്കുന്നുണ്ട്.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ഇത് ഓഫ്-റോഡിങ്ങിൽ വാഹനത്തെ കൂടുതൽ മികച്ചതാക്കുന്നുവെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അതിനാൽ ഈ വർഷം വാഹനത്തിലേക്ക് ഫെയ്‌സ്‌ലിഫ്റ്റോ മറ്റ് പരിഷ്ക്കാരങ്ങളോ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

എന്നാൽ മാരുതി സുസുക്കി ബ്രാൻഡിന് കീഴിൽ സിയാസ്, എർട്ടിഗ എന്നിങ്ങനെ വിൽക്കുന്ന മോഡലുകളെ റീബാഡ്ജ് ചെയ്ത് ബെൽറ്റ, റൂമിയോൺ തുടങ്ങിയ പേരുകളിൽ ടൊയോട്ട സമീപഭാവിയിൽ പുറത്തിറക്കും. ഇവയ്ക്ക് പുറമെ ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെയും ഇന്ത്യയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഫോർച്യൂണറിന്റെ അതേ IMV-2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ലോഞ്ച് ചെയ്യുമ്പോൾ ഇസൂസു ഡി-മാക്‌സ് വി-ക്രോസുമായാകും ഹൈലക്‌സ് മാറ്റുരയ്ക്കുക. വാഹനം പൂർണമായി ഇറക്കുമതി ചെയ്യുന്നതിനു പകരം ടൊയോട്ടയ്ക്ക് സെമി-നാക്ക്ഡ് ഡൗൺ (SKD) കിറ്റുകൾ വഴി പ്രാദേശികമായി ഹൈലക്‌സ് അസംബിൾ ചെയ്യാനാകും.

കുതിച്ചുയർന്ന് Fortuner എസ്‌യുവിയുടെ വില, ഇനി അധികം മുടക്കേണ്ടത് 66,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ

ഇത് ജാപ്പനീസ് കാർ നിർമാതാക്കളെ അതിന്റെ ഏക എതിരാളിക്കെതിരെ ആക്രമണാത്മകമായി വില നിശ്ചയിക്കാൻ സഹായിക്കും. ഇത് ഒരൊറ്റ ഹൈ-എൻഡ് വേരിയന്റിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota fortuner suv get massive price hike in india up to rs 1 10 lakh details
Story first published: Thursday, January 6, 2022, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X