Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ജനുവരി 20-ന് ഇന്ത്യൻ വിപണിയിൽ ഒരു ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വിദേശ വിപണികളിലും ഗൾഫ് നാടുകളിലും ഇതിനോടകം സുപരിചിതമായ ഹൈലക്‌സ് എന്ന മോഡലുമായാണ് ജാപ്പനീസ് ബ്രാൻഡ് ഇത്തവണ എത്തുന്നത്.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടൊയോട്ട ഒരു ഒറിജിനൽ ഉൽപ്പന്നത്തെ ഇന്ത്യൻ വിപണയിൽ കൊണ്ടുവരുന്നത് എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. കമ്പനിയിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക ആശയവിനിമയമനുസരിച്ച് വരാനിരിക്കുന്ന പിക്കപ്പ് ജീപ്പ് കോമ്പസിന്റെ അതേ ബജറ്റ് ശ്രേണിയിൽ തന്നെയാകും ഇടംപിടിക്കുക എന്നതാണ്.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

എങ്കിലും എസ്‌യുവി മോഡലിനേക്കാൾ കൂടുതൽ പ്രായോഗികതയുള്ളതിനാൽ ഒരു മികച്ച മൂല്യനിർണയം തന്നെയാകും ഈ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് വാഗ്ദാനം ചെയ്യുകയെന്നാണ് ടൊയോട്ടയുടെ അവകാശവാദം. ജീപ്പ് കോമ്പസിന് നിലവിൽ 17.79 ലക്ഷം രൂപ മുതൽ 29.34 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ജീപ്പ് കോമ്പസിന്റെ ഉടൻ പുറത്തിറങ്ങുന്ന ട്രെയിൽഹോക്ക് പതിപ്പ് അൽപ്പം ചെലവേറിയതായിരിക്കും. ജീപ്പ് കോമ്പസ് ട്രെയിൽ‌ഹോക്ക് എസ്‌യുവിയുടെ ഓഫ്‌റോഡ്-സ്പെക്ക് പതിപ്പാണ്. അതിനാൽ തന്നെ ഹൈലക്‌സി-ന്റെ ഏറ്റവും അടുത്ത എതിരാളികളിൽ ഒന്നായിരിക്കും ഈ വേരിയന്റ് എന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ടൊയോട്ട ഹൈലക്‌സിന്റെ ഇന്ത്യയിലെ ഒരേയൊരു നേരിട്ടുള്ള എതിരാളി ഇസൂസു ഡി-മാക്‌സായിരിക്കും. വ്യത്യസ്‌ത വകഭേദങ്ങളിൽ ലഭ്യമായ ഈ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ 'ഹൈ-ലാൻഡർ' പതിപ്പിന് 18.05 ലക്ഷം രൂപ മുതൽ 21.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം വി-ക്രോസ് പതിപ്പിന് 25.59 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുതൽ മുടക്കേണ്ടി വരും.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ ടൊയോട്ടയുടെ പിക്കപ്പ് ഇസൂസുവിന്റേതിനേക്കാൾ ചെലവേറിയതായിരിക്കുമെന്നാണ് ആദ്യ സൂചനകൾ മാത്രമല്ല കൂടുതൽ ശക്തവും മികവുറ്റതുമായിരിക്കും ഹൈലക്‌സ് എന്നതിലും തർക്കമൊന്നും തന്നെയുണ്ടാവില്ല.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ടൊയോട്ട ഹൈലക്‌സ് ഒരൊറ്റ എഞ്ചിൻ ഓപ്ഷനുമായാണ് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുക. ഫോർച്യൂണർ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയിൽ കാണുന്ന 2.8 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ യൂണിറ്റാകും പുതിയ ജാപ്പനീസ് പിക്കപ്പിന് തുടിപ്പേകാൻ എത്തുക. ഇത് പരമാവധി 204 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

മാനുവൽ വേരിയന്റുകളിൽ torque 420 Nm ആയി കുറയും. ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷനുകൾ ഹൈലക്‌സിൽ വാഗ്ദാനം ചെയ്യും. അതോടൊപ്പം വാഹനത്തിന് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമാണ്. ഇമോഷണൽ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേൾ സിഎസ്, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകൾ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ തെരഞ്ഞെടുക്കാനാവുമെന്നുമാണ് ടൊയോട്ട പറഞ്ഞിരിക്കുന്നത്.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് അടിവരയിടുന്ന അതേ IMV-2 പ്ലാറ്റ്ഫോമിലാണ് ഹൈലക്സ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ടൊയോട്ടയുടെ പ്രാഥമിക നേട്ടം. ഹൈലക്‌സ് ഫോർ-ഡോർ, 5 സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ഓഫർ ചെയ്യപ്പെടുകയുള്ളൂ.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

കൂടാതെ ഇതിന് ധാരാളം ഔദ്യോഗിക ആക്‌സസറികളും ലഭ്യമാകും. അതിമനോഹരമായ രൂപകൽപ്പനയുള്ളതും പുതിയ ടൊയോട്ട ഹൈലക്‌സിന് ഗുണകരമാവും. ഇരുവശത്തും സ്വീപ്റ്റ്-ബാക്ക് ഹെഡ്‌ലാമ്പുകളുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിന്റെ മുന്നിലെ പ്രധാന ആകർഷണം. ഗ്രില്ലിന് ചുറ്റും മാറ്റ് ഫിനിഷില്‍ ബ്ലാക്ക് ബെസലുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളില്‍ ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ബീമുകളും ടോപ്പ് വേരിയന്റുകളില്‍ സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളും ലഭ്യമാകും.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ഇതോടൊപ്പം മസ്‌കുലര്‍ ഫ്രണ്ട് ബമ്പറും ബാഷ് പ്ലേറ്റും ബ്ലാക്ക് ക്ലാഡിംഗുകളുള്ള ബള്‍ജിംഗ് വീല്‍ ആര്‍ച്ചുകളും പിക്കപ്പ് ട്രക്കിന് ഒരു ആക്രമണാത്മക രൂപവും നല്‍കുന്നുണ്ട്. 18 ഇഞ്ച് അലോയി വീലുകളാണ് വശക്കാഴ്ച്ചയിലെ ശ്രദ്ധേയ ഘടകം. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, അലോയ് വീലുകള്‍, ബോഡിയിലുടനീളം സ്പ്രേ ചെയ്ത ക്രോം ടച്ചുകള്‍ എന്നിവയും ഹൈലക്‌സിന്റെ സ്റ്റൈലിംഗ് ഭാഗങ്ങളാണ്.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ലൈഫ്-സ്റ്റൈൽ പിക്കപ്പിന്റെ ഇന്റീരിയറിൽ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഫോര്‍ച്യൂണറിലെ പോലെ ഉയര്‍ന്ന വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയെല്ലാമാണ് ടൊയോട്ട ഒരുക്കിയിട്ടുള്ളത്.

Compass എസ്‌യുവിയുടെ അതേ വിലയെന്ന് Toyota, കൂട്ടിന് Hilux പിക്കപ്പിൽ കൂടുതൽ പ്രായോഗികതയും

ടൊയോട്ട ഹൈലക്‌സിനായുള്ള ബുക്കിംഗും ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുണ്ട്. പിക്കപ്പ് ട്രക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയില്‍ ഹൈലക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ ആയിരിക്കും. 5 വര്‍ഷം / 2.2 ലക്ഷം കിലോമീറ്റര്‍ വരെ വിപുലീകൃത വാറണ്ടിയും ടൊയോട്ട നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota hilux will offer great value proposition in the same budget range as jeep compass
Story first published: Saturday, January 15, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X