ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

രണ്ട് പതിറ്റാണ്ടായി ഇന്ത്യയിൽ താരപദവിയിൽ വിലസുന്ന മോഡലാണ് ടൊയോട്ട ഇന്നോവ. ഇക്കാലത്തിനിടയ്ക്ക് തന്റെ സ്ഥാനം മോഹിച്ചെത്തിയവരെല്ലാം പാതിവഴിയിൽ വീണുപോവുകയും ചെയ്തു. അങ്ങനെ ഒറ്റയ്ക്കു പോരാടിയ ഈ മൾട്ടി പർപ്പസ് വാഹനം മൂന്നാം തലമുറ ആവർത്തനത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ടൊയോട്ട ക്വാളിസിന് പകരക്കാരനായി 2004-ൽ വിപണിയിൽ എത്തിയ ഇന്നോവ വർഷങ്ങളായി പല പല നവീകരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് പരിചയപ്പെടുത്തിയത്. 2015-ൽ രണ്ടാം തലമുറ മോഡലായി പുറത്തിറക്കിയപ്പോൾ വാഹനം ഇന്നോവ ക്രിസ്റ്റ എന്ന് നാമകരണം ചെയ്യപ്പെട്ടു.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

പഴയവനെ പോലെ തന്നെ ക്രിസ്റ്റയും തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിൽ വിജയിച്ചു. അവിടുന്ന് ഏഴ് വർഷങ്ങൾക്കിപ്പുറമാണ് മൂന്നാംതലമുറ ആവർത്തനത്തെ പുറത്തിറക്കാൻ ടൊയോട്ട തയാറെടുക്കുന്നത്. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലുള്ള പുതിയ മോഡൽ ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തും. തുർന്ന് അടുത്ത വർഷം തുടക്കത്തോടെ അതായത് 2023-ൽ പുത്തൻ മോഡൽ ഇന്ത്യയിലും ഇടംപിടിക്കും.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ടൊയോട്ട ഇന്നോവ ഹൈക്രോസ്

മൂന്നാം തലമുറയിലേക്ക് ചേക്കേറുമ്പോൾ ഇന്നോവ ക്രിസ്റ്റ ഇന്നോവ ഹൈക്രോസ് എന്നപേരിലായിരിക്കും അവതരിപ്പിക്കപ്പെടുക. അതിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യയിൽ ഒരു പുതിയ പേര് ട്രേഡ്മാർക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അടുത്ത വർഷം ആദ്യം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പുതിയ തലമുറ ഇന്നോവ ഹൈബ്രിഡിന് ഈ പേര് ഉപയോഗിക്കാനാണ് സാധ്യത.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ടൊയോട്ട ഇന്നോവ ഹൈക്രോസ് രൂപകൽപ്പനയിലും വലിപ്പത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. ഇന്റീരിയറുകളും പുതുമയുള്ളതായിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ഹൈബ്രിഡ് പെട്രോൾ എഞ്ചിനും വാഹനത്തിന് തുടിപ്പേകാൻ എത്തുമെന്നതാണ് മറ്റൊരു സന്തോഷകരമായ വസ്‌തുത.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി ടൊയോട്ട ഇന്ത്യ പുതിയ ക്യാമ്പയിനും ആരംഭിച്ചിരുന്നു. ബ്രാൻഡിന് നിലവിൽ കാമ്രി, വെൽഫെയർ എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് കാറുകൾ മാത്രമാണ് രാജ്യത്തുള്ളത്. ഇവ ഒരുമിച്ച് പ്രതിമാസം 100-150 യൂണിറ്റ് വിൽപ്പന മാത്രമാണ് നേടുന്നതും.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

കാമ്രി, വെൽഫയർ എന്നിവയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി ടൊയോട്ട ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നുചോദിച്ചാൽ ഇല്ലതാനും. ഇതിനുള്ള ഉത്തരമാണ് ടൊയോട്ട ഹം ഹെയ്ൻ ഹൈബ്രിഡ് ക്യാമ്പയിൻ അവരുടെ വരാനിരിക്കുന്ന കാറുകൾക്കായുള്ള സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

അവയിലൊന്ന് ക്രെറ്റ എതിരാളി എസ്‌യുവിയും മറ്റൊന്ന് ഇന്നോവ ഹൈബ്രിഡ് അല്ലെങ്കിൽ ഇന്നോവ ഹൈക്രോസും ആയിരിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യ ചെലവേറിയതാണെന്നതിനാൽ പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം നിലവിലുള്ള ഇന്നോവ ക്രിസ്റ്റ പെട്രോളും ഡീസലും വിൽപ്പനയിൽ തുടരാനാണ് സാധ്യത.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ വർഷം അവസാനത്തോടെ അവതരണത്തിന് തയാറെടുക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. 2022 ഡിസംബറോടെ വാഹനത്തിനായുള്ള നിർമാണവും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഘട്ടത്തിലെ സ്പൈ ചിത്രങ്ങൾ പുറത്തുവരുമ്പോൾ പുതിയ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് നിലവിലെ ഇന്നോവ ക്രിസ്റ്റയുടെ അതേ വലിപ്പം തന്നെയാണുള്ളത്.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ചില ഡിസൈൻ ഘടകങ്ങളും സമാനമായി തുടരുന്നുവെന്നു വേണം പറയാൻ. സി പില്ലറിന് മുന്നിൽ ക്വാർട്ടർ വിൻഡോയുള്ള ഇന്നോവ ശൈലിയിലുള്ള ഗ്ലാസ്‌ഹൗസ്. നേരായ ടെയിൽഗേറ്റിനൊപ്പം അതേ ഡോർ ഡിസൈനും ഫെൻഡറുകളും ഇതിന് ലഭിക്കുമായിരിക്കുമെന്നാണ് അനുമാനം.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

2023 ടൊയോട്ട ഇന്നോവ ഹൈബ്രിഡ് വലിയ അലോയ് വീലുകളിലും സ്‌പോർട്ടഡ് എൽഇഡി ടെയിൽ ലാമ്പുകളുമായിരിക്കും പരിചയപ്പെടുത്തുക. ഫോർച്യൂണറിലും ഹൈലക്‌സിലും കാണുന്ന അതേ ബോഡി-ഓൺ-ഫ്രെയിം ഷാസിയാണ് അതിന്റെ നിലവിലെ ജെൻ മോഡൽ കടമെടുക്കുന്നതെങ്കിലും അടുത്ത തലമുറ ഇന്നോവ ഹൈക്രോസിന് ഒരു ടിഎൻജിഎ പ്ലാറ്റ്‌ഫോം ലഭിച്ചേക്കാം.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ഇന്റീരിയറിനെ പറ്റി ഇതുവരെ കാര്യമായ അറിവുകളൊന്നും ലഭ്യമല്ല. എന്തായാലും ഡീസൽ എഞ്ചിനുകളിൽ നിന്നും വിടപറയാൻ തയാറെടുക്കുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട 2023 ഇന്നോവയിൽ എന്തായാലും ഓയിൽ ബർണർ യൂണിറ്റിനെ ഒഴിവാക്കും. പകരം പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എഞ്ചിനുകൾ മാത്രമായിരിക്കും കമ്പനി വാഗ്‌ദാനം ചെയ്യുക.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

ഇന്നോവ ഹൈക്രോസിനൊപ്പം ഡീസൽ എഞ്ചിനൊന്നും അണിനിരത്തിയേക്കില്ലെന്ന് സാരം. 2.4 ലിറ്റർ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.7 ലിറ്റർ പെട്രോൾ മോട്ടോറാണ് നിലവിലെ ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത്. ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഉൾപ്പെടുന്നു.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

വരാനിരിക്കുന്ന മാരുതി ടൊയോട്ട എസ്‌യുവിയിൽ കാണുന്ന അതേ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ തന്നെയായിരിക്കും പുതിയ ഇന്നോവ ഹൈബ്രിഡിന് തുടിപ്പേകുക. ഈ മോട്ടോറിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ ടർബോ യൂണിറ്റ് ആകാമെന്നാണ് അനുമാനം.

ഇന്നോവ ക്രിസ്റ്റ ഇനി 'Innova HYCROSS' മൂന്നാംതലമുറയിൽ പേര് മാറ്റത്തിനൊരുങ്ങി Toyota

വാഹനത്തിന്റെ ലോഞ്ചിനോട് അടുത്ത് കൂടുതൽ വിശദാംശങ്ങൾ ടൊയോട്ട വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്നോവ ഹൈബ്രിഡ് ഹൈക്രോസിന് ഇന്നോവ ക്രിസ്റ്റ പെട്രോളിനേക്കാൾ വില കൂടുതലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Monday, April 25, 2022, 13:15 [IST]
English summary
Toyota india ready to launch new gen innova crysta with new name innova hycross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X