Hycross എത്തിയിട്ട് മണിക്കൂറുകൾ മാത്രം, Innova Crysta പതിപ്പിനെ വെബ്സൈറ്റിൽ നിന്നും പുറത്താക്കി Toyota

പുത്തൻ ഇന്നോവ ഹൈക്രോസ് എത്തിയാലും ഏറെ ജനപ്രിയമായ ഇന്നോവ ക്രിസ്റ്റ വിപണിയിൽ തന്നെയുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞവരാണ് ടൊയോട്ട. എന്നാൽ ഹൈക്രോസിന്റെ വരവിന് മണിക്കൂറുകൾക്ക് ശേഷം ക്രിസ്റ്റയെ വെബ്സൈറ്റിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. കാര്യം എന്താണെന്ന് ഇതുവരെ പിടികിട്ടിയില്ലെങ്കിലും പല ഊഹാപോഹങ്ങളും എയറിലുണ്ട്.

ക്രിസ്റ്റ ഡീസലിനായുള്ള പുതിയ ബുക്കിംഗ് ടൊയോട്ട അവസാനിപ്പിച്ചിരുന്നു. ഇതിനി തിരികെ വരില്ലെന്ന് പലരും കരുതിയെങ്കിലും ക്രിസ്റ്റ തിരിച്ചുവരവ് നടത്തുമെന്നും നിലവിലുള്ള ഇന്നോവ ഹൈക്രോസിനൊപ്പം വിൽക്കുന്ന ഡീസൽ ഓപ്ഷനോടെ നവീകരിച്ച ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട തിരികെ കൊണ്ടുവരുമെന്നാണ് നിലവിൽ കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് പെട്രോൾ, ഹൈബ്രിഡ് പതിപ്പുകൾക്കൊപ്പം ലഭിക്കുമ്പോൾ മറുവശത്ത്, ടൊയോട്ട ഡീസൽ അവതാരത്തിൽ നിലവിലുള്ള ക്രിസ്റ്റയുടെ വിൽപ്പന തുടരും.

Hycross എത്തിയിട്ട് മണിക്കൂറുകൾ മാത്രം, Innova Crysta പതിപ്പിനെ വെബ്സൈറ്റിൽ നിന്നും പുറത്താക്കി Toyota

ഡീസൽ എംപിവി വാങ്ങാൻ ആഗ്രഹിക്കുന്ന ഫ്ലീറ്റ് ആവശ്യക്കാരെയും ഉപഭോക്താക്കളെയുമാണ് ഡീസൽ ക്രിസ്റ്റ പ്രധാനമായും ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലയിലെ പരിമിതികളും സെമി കണ്ടക്‌ടർ ചിപ്പുകളുടെ കുറവും കാരണമാണ് നേരത്തെ ടൊയോട്ടയ്ക്ക് ഡീസൽ ക്രിസ്റ്റയ്ക്കുള്ള ബുക്കിംഗ് നിർത്തേണ്ടി വന്നത്. അതേസമയം 2023 ഫെബ്രുവരി മുതൽ ഇന്നോവ ക്രിസ്റ്റ ഡീസൽ ഉൽപ്പാദനം ടൊയോട്ട ആരംഭിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നുണ്ടെന്നത് ശുഭസൂചനയാണ്. പ്രതിവർഷം എംപിവിയുടെ ഏകദേശം 2,000-2,500 യൂണിറ്റുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന ഇന്ത്യൻ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ടൊയോട്ടയ്ക്ക് ഡീസൽ എഞ്ചിൻ നവീകരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തുടർന്നും ലഭിക്കും. എംപിവി സെഗ്‌മെന്റിൽ 50 ശതമാനത്തിലധികം വിൽപ്പനയും ഡീസലിന്റേതാണ് എന്നതിനാൽ ഈ സാധ്യത അത്രവേഗത്തിൽ ഇല്ലാതാക്കാൻ ജാപ്പനീസ് ബ്രാൻഡ് നിലവിൽ ആഗ്രഹിക്കുന്നില്ല. ചില മാറ്റങ്ങളോടെ വീണ്ടും വിപണിയിൽ അവതരിപ്പിക്കാനാണ് നിലവിൽ ടൊയോട്ടയുടെ ഇന്ത്യ വെബ്സൈറ്റിൽ നിന്നും ക്രിസ്റ്റയെ ഇപ്പോൾ നീക്കം ചെയ്‌തിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കുന്നതിന് മുമ്പ് ഇന്നോവ ക്രിസ്റ്റക്ക് കുറച്ച് പരിഷ്ക്കാരങ്ങൾ നൽകാനാണ് ടൊയോട്ട പദ്ധതിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള ഡീലിസ്‌റ്റിംഗ് താൽക്കാലികമാണ്. പുതിയ മോഡൽ അടുത്ത വർഷം (2023) ആദ്യ പാദത്തിൽ വീണ്ടും അവതരാപ്പിറവി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപനത്തിനൊപ്പം നവീകരിച്ച ക്രിസ്റ്റയും പ്രദർശിപ്പിക്കാൻ ടൊയോട്ടയ്ക്ക് ഓട്ടോ എക്‌സ്‌പോ 2023 പരിപാടി ഉപയോഗിക്കാം.

നിലവിലുള്ള 150 bhp കരുത്തുള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ക്രിസ്റ്റ തുടർന്നും നൽകും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള പാച്ചി റോഡുകളിൽ പോലും ഭാരമേറിയ ഭാരങ്ങൾ വലിക്കാനും ദീർഘദൂരം സഞ്ചരിക്കാനും പ്രാപ്തമായതിനാൽ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസി നിലനിർത്തും. 17 വര്‍ഷമായി ഇന്ത്യയില്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുകയാണ് ടൊയോട്ട ഇന്നോവ. അതിന് പിന്നിലുള്ള ധാരാളം ഘടകങ്ങളിൽ ഒന്നു മാത്രമാണിത്.

രണ്ടാം നിരയിലെ യാത്ര സുഖമാണ് ഇന്നോവയെ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കാനുണ്ടായ മറ്റൊരപ കാര്യം. അതോടൊപ്പം വിശ്വാസയോഗ്യമായ ഡീസൽ, പെട്രോൾ എഞ്ചിനും വാഹനത്തിനെ വേറെ തലത്തിൽ എത്തിച്ചു. ഇന്ത്യയില്‍ ഇന്ന് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രിയം ഏറുകയാണ്. ഈ സാഹചര്യത്തിലാണ് ജനപ്രിയ വാഹന നിര്‍മാതാക്കായ ടൊയോട്ട ഇന്നോവ ഹൈക്രോസ് കൂടി അവതരിപ്പിക്കുന്നത്. എങ്കിലും ഡീസൽ വകഭേദമായ ക്രിസ്റ്റ ഭാവിയിലും പ്രായോഗികമാണെന്നാണ് ഒരുകൂട്ടം ആളുകളുടെ വിശ്വാസം. അതിനാൽ ഡിമാന്റിൽ കുറവൊന്നും ഉണ്ടാവിനിടയില്ല.

മറുവശത്ത് ടൊയോട്ട ഇന്നോവ ഹൈക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് 172 bhp പവറുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അതേസമയം രണ്ടാമത്തേത് പെട്രോൾ-ഹൈബ്രിഡ് 2.0 ലിറ്റർ യൂണിറ്റുമാണ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ശ്രേണിയിലുള്ള സ്ട്രോംഗ് ഹൈബ്രിഡ് ടെക് 183 bhp സംയുക്ത പവർ വാഗ്ദാനം ചെയ്യുന്നു. ഇന്നോവ ഹൈബ്രിഡ് ലിറ്ററിന് 21.1 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്.

വലിയ പനോരമിക് സൺറൂഫ്, ADAS ടെക്, 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒട്ടോമൻ ഫംഗ്‌ഷനുള്ള രണ്ടാം നിര സീറ്റുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും പുതിയ ഇന്നോവ ഹൈക്രോസിലുണ്ട്. 2023 ജനുവരിയിൽ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന എംപിവിയുടെ ബുക്കിംഗും കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. പുതുതലമുറ ആവർത്തനത്തിനായുള്ള വില പ്രഖ്യാപിക്കും മുമ്പേ തന്നെയാണ് ഇപ്പോൾ പ്രീ-ബുക്കിംഗിനും ബ്രാൻഡ് തുടക്കമിട്ടിരിക്കുന്നത്. താത്പര്യമുള്ളവർക്ക് 50,000 രൂപ ടോക്കൺതുക നൽകി ഹൈക്രോസ് ബുക്ക് ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota india removed the innova crysta mpv from its official website
Story first published: Saturday, November 26, 2022, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X