ഇനി എസ്‌യുവി പോലത്തെ എംപിവി അതാണ് ഇനി പുത്തൻ Innova! ടീസറുകൾ വാരിവിതറി Toyota മുന്നോട്ട്

ടീസർ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് പുത്തൻ ഇന്നോവയുടെ വരവിനെ കൂടുതൽ ആവേശഭരിതമാക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇന്നോവയില്‍ ആരംഭിച്ച് ഇന്നോവ ക്രിസ്റ്റയില്‍ എത്തി നില്‍ക്കുന്ന ഈ വാഹനം ഇനിയെത്തുന്നത് ഇന്നോവ ഹൈക്രോസ് എന്ന പേരിലായിരിക്കും.

അടുത്തതായി എസ്‌യുവി സ്റ്റൈലിംഗുള്ള എംപിവിയായിരിക്കും വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസ് എന്നതാണ് മറ്റൊരു കൌതുകമുണർത്തുന്ന കാര്യം. നവംബര്‍ 25-ന് ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ടീസർ ചിത്രങ്ങളെല്ലാം അവതരണത്തിന് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണിപ്പോൾ.

ഇനി എസ്‌യുവി പോലത്തെ എംപിവി അതാണ് ഇനി പുത്തൻ Innova! ടീസറുകൾ വാരിവിതറി Toyota മുന്നോട്ട്

പുതിയ ടീസർ പുതുക്കിയ ഇന്നോവയുടെ ഡിസൈൻ വശങ്ങൾ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഹൈക്രോസിന് ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റുമായി ഒരു വലിയ ഫ്രണ്ട് ഗ്രിൽ ഉണ്ടായിരിക്കുമെന്ന് ടീസർ ചിത്രം സൂചന നൽകുന്നു. ഹൈക്രോസിന്റെ എസ്‌യുവി-ഇഷ് നിലപാടിലേക്ക് ചേർക്കുന്നതിന് മുന്നിലെയും പിന്നിലെയും ബമ്പറുകളും വീണ്ടും പ്രൊഫൈൽ ചെയ്യാൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന പുതിയ എംപിവിയുടെ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷൈനിംഗ് ക്രോമിൽ അലങ്കരിച്ച ഫ്രണ്ട് ഗ്രില്ലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും ടീസറിൽ നിറഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഇന്നോവ ഹൈക്രോസിന്റെ ടീസർ വീഡിയോ കാറിന്റെ മൊത്തത്തിലുള്ള രൂപഘടനയുടെ ഒരു കാഴ്ച്ചയും നൽകുന്നു. എസ്‌യുവികൾ ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വസ്തുത കണക്കിലെടുത്താണ് എംപിവിക്ക് എസ്‌യുവി നിലപാട് ടൊയോട്ട സമ്മാനിച്ചിരിക്കുന്നതും.

ഇനി എസ്‌യുവി പോലത്തെ എംപിവി അതാണ് ഇനി പുത്തൻ Innova! ടീസറുകൾ വാരിവിതറി Toyota മുന്നോട്ട്

ജാപ്പനീസ് വാഹന നിർമാതാക്കൾ വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം ഇത് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നും. ലോഞ്ച് ചെയ്യുമ്പോൾ ഇന്നോവ ഹൈക്രോസ് ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. വരാനിരിക്കുന്ന മോഡൽ നിലവിലെ എംപിവിയേക്കാൾ പ്രീമിയം ഉൽപ്പന്നമായി സ്ഥാപിക്കുമെന്നതും ശ്രദ്ധേയമാണ്.

ടീസർ വീഡിയോ കാണിക്കുന്നത് പോലെ നിലവിൽ ആഗോള വിപണിയിൽ ലഭ്യമായ ടൊയോട്ട കൊറോള ക്രോസിൽ നിന്നുള്ള ചില ഡിസൈൻ പ്രചോദനത്തോടെയാണ് ഇന്നോവ ഹൈക്രോസ് വരുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ സ്ലീക്കർ രൂപഭാവത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും അവയിൽ സംയോജിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ഗ്രില്ലിനും അനേകം പുതുമകളുണ്ടാവും. അതേസമയം ബോണറ്റിന് ബോൾഡ് ക്രീസുകൾ ലഭിക്കുമ്പോൾ സൈഡ് പ്രൊഫൈലിൽ സ്‌പോർട്ടി, മാസ്‌ക്യുലൈൻ അലോയ് വീലുകളും ഇടംപിടിക്കും.

ഇനി എസ്‌യുവി പോലത്തെ എംപിവി അതാണ് ഇനി പുത്തൻ Innova! ടീസറുകൾ വാരിവിതറി Toyota മുന്നോട്ട്

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഇന്റീരിയറും അങ്ങേയറ്റം പ്രീമിയം ഫീലിലായിരിക്കും ഒരുങ്ങുക. ലംബമായി അടുക്കിയിരിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 360 ഡിഗ്രി ക്യാമറ, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയുള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും വാഹനത്തിന് ഉണ്ടായിരിക്കും.

ഇന്നോവയുടെ പുതിയ ആവർത്തനം ഒരു പുതിയ മോണോകോക്ക് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ഫ്രണ്ട്-വീൽ-ഡ്രൈവ് വാഹനവുമായാണ് എത്തുന്നത്. എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുമായി ഹൈക്രോസ് അവതാരപ്പിറവിടെയുക്കും. ഇതിനൊപ്പം 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും എംവിപിക്ക് നൽകാം. ലോഞ്ച് ചെയ്യുമ്പോൾ കിയ കാരൻസ്, മഹീന്ദ്ര മറാസോ എന്നിവയ്‌ക്കെതിരെ ടൊയോട്ട ഹൈക്രോസ് മത്സരിക്കും.

More from DriveSpark

Article Published On: Friday, November 18, 2022, 17:30 [IST]
English summary
Toyota india shared new teaser of the upcoming innova hycross mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X