പുത്തൻ Innova Hycross ഇപ്പോൾ ബുക്ക് ചെയ്യാം, മുടക്കേണ്ടത് 50,000 രൂപ മാത്രം

ഇന്ത്യയിൽ പുതുപുത്തൻ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ച് ടൊയോട്ട. 2023 ജനുവരിയിൽ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന എംപിവിയുടെ ബുക്കിംഗും കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. പുതുതലമുറ ആവർത്തനത്തിനായുള്ള വില പ്രഖ്യാപിക്കും മുമ്പേ തന്നെയാണ് ഇപ്പോൾ പ്രീ-ബുക്കിംഗിനും ബ്രാൻഡ് തുടക്കമിട്ടിരിക്കുന്നത്. താത്പര്യമുള്ളവർക്ക് 50,000 രൂപ ടോക്കൺതുക നൽകി ഹൈക്രോസ് ബുക്ക് ചെയ്‌തിടാം.

വില പ്രഖ്യാപനവും ഡെലിവറിയും ജനുവരി പകുതിയോടെ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിലവിലുള്ള ഇന്നോവ ക്രിസ്റ്റ ഡീസലിനൊപ്പം പുതിയ ഇന്നോവ ഹൈക്രോസും വിൽക്കുമെന്ന തീരുമാനമാണ് ഇതിൽ ഹൈലൈറ്റ്. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കമ്പനിയുടെ മോഡുലാർ TNGA-C: GA-C പ്ലാറ്റ്‌ഫോമിലാണ് പുത്തൻ മൾട്ടി പർപ്പസ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, ഇതിന് ലാഡർ-ഓൺ-ഫ്രെയിം ബോഡിക്ക് പകരം ഒരു മോണോകോക്ക് നിർമാണവുമുണ്ട്.

പുത്തൻ ഇന്നോവ ഹൈക്രോസ് ഇപ്പോൾ ബുക്ക് ചെയ്യാം, മുടക്കേണ്ടത് 50,000 രൂപ മാത്രം

പ്ലാറ്റ്ഫോമിലെ പുതിയ മാറ്റത്തിലൂടെ ഇന്നോവ ക്രിസ്റ്റയിൽ നിന്നും ഹൈക്രോസിന് 200 കിലോഗ്രാം ഭാരം കുറയ്ക്കാനും ടൊയോട്ടക്ക് സാധിച്ചു. മാത്രമല്ല, റിയർ വീൽ ഡ്രൈവ് സിസ്റ്റത്തിൽ നിന്നും ഫ്രണ്ട് വീൽ ഡ്രൈവായാണ് ഹൈക്രോസ് രൂപമെടുത്തിരിക്കുന്നതും. പുതിയ അഞ്ചാം തലമുറ TNGA 2.0 ലിറ്റർ നാല് സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഒരു സാധാരണ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമാണ് ഇന്നോവ ഹൈക്രോസിന് തുടിപ്പേകാൻ എത്തുന്നത്.

ഈ രണ്ട് എഞ്ചിനുകളും യഥാക്രമം ഒരു ഇ-സിവിടി, ഒരു സാധാരണ സിവിടി ഓട്ടോമാറ്റിക് എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡൽ 21.1 ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. ഇത് സെഗ്‌മെന്റിലെ തന്നെ ആദ്. സംഭവമായിരിക്കും. എഞ്ചിന് പുറമെ രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇന്നോവ ഹൈക്രോസിൽ ഘടിപ്പിച്ചിട്ടുണ്ടെന്നതിനാലാണ് ഈ മൈലേജ് കൈവരിക്കാൻ വാഹനത്തിനെ സഹായിക്കുന്നത്. കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച ഹൈബ്രിഡ് സിസ്റ്റം അർബൻ ക്രൂയിസർ ഹൈറൈഡറിന്റേതിന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നതും.

9.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇന്നോവ ഹൈക്രോസിന് കഴിയും. ഇന്നോവ ഹൈക്രോസ് ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാവുകയും ചെയ്യും. ടൊയോട്ടയുടെ ഗ്ലോബൽ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വോക്‌സി, വെലോസ് എന്നിവയിൽ നിന്ന് സ്വാധീനം ചെലുത്തുന്ന പുതിയ രൂപകൽപനയാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. കൂടുതൽ നേരായ മുൻവശത്ത് ബ്ലാക്ക് ഇൻസെർട്ടുകളും ക്രോം സറൗണ്ടുകളുമുള്ള ട്രപസോയ്ഡൽ ഗ്രിൽ, ഇരട്ട ഭാഗങ്ങളിൽ നവീകരിച്ച എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

പുതിയ ക്രീസുകളുള്ള മസ്‌കുലർ ബോണറ്റ്, പുതുതായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വലുതും വീതിയേറിയതുമായ അലോയ് വീലുകൾ, കൂടുതൽ പ്രബലമായ ഷോൾഡർ ലൈനുകളും സൈഡ് ക്രീസുകളും, കൂടുതൽ കോണാകൃതിയിലുള്ള എ-പില്ലറുകൾ, പുതിയ സി-, ഡി-പില്ലറുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ഡിസൈൻ ഹൈലൈറ്റുകൾ. വോക്സിയിലേതുപോലെ പുതിയ ലേയേർഡ് ഡാഷ്‌ബോർഡും പുതിയ സെന്റർ കൺസോളും ഉള്ളതിനാൽ ഇന്നോവ ഹൈക്രോസ് എംപിവിയുടെ ഇന്റീരിയറും പുതിയ ഫീലാണ് നൽകുന്നത്.

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് എന്ന ADAS അധിഷ്‌ഠിത ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ്. ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, പ്രീ-കളിഷൻ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം എംപിവി സാധ്യമാക്കുന്നു. അങ്ങനെ സുരക്ഷയുടെ കാര്യത്തിലും മോഡൽ മിടുക്കനാണെന്ന് തെളിയിക്കുന്നു.

പുതിയ ഇന്നോവ ഹൈക്രോസ് എംപിവി സെഗ്‌മെന്റിൽ ടൊയോട്ടയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നുവെന്നു വേണം പറയാൻ. കൂടാതെ കിയ കാർണിവലിന് അൽപം താങ്ങാനാവുന്ന ബദലായി സ്ഥാനംപിടിക്കുകയും മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായി മത്സരിക്കാൻ പ്രാപ്‌തവുമായിരിക്കും. എന്തായാലും ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഇന്നോവ ക്രിസ്റ്റയേക്കാൾ വില കൂടുതലായിരിക്കും. അതായത് ഏകദേശം 22.00 ലക്ഷം മുതൽ 28.5 ലക്ഷം രൂപ വരെ എംപിവിക്ക് എക്സ്ഷോറൂം വില വന്നേക്കാമെന്ന് സാരം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota innova hycross bookings open today deliveries to start from 2023 january
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X