വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ആഭ്യന്തര വിപണിയിൽ പുതിയ ഫോർച്യൂണർ GR സ്‌പോർട്ട് 4×4 പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 48.43 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ പുത്തൻ വേരിയന്റിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഫോർച്യൂണർ GR സ്‌പോർട്ട് 4×4 ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. ലെജൻഡർ 4×4 ഓട്ടോമാറ്റിക് പതിപ്പിന് മുകളിലുള്ള ശ്രേണിയിലാണ് പുതിയ വേരിയന്റ് ഇടംപിടിച്ചിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ GR സ്‌പോർട്ട് ഫുള്ളി ലോഡ‌ഡ് GR-S 2.8 ലിറ്റർ 4X4 ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാണ് ഇതും ലഭ്യമാക്കിയിരിക്കുന്നത്

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ലെജൻഡർ 4×4 ഓട്ടോമാറ്റിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 3.80 ലക്ഷം രൂപയാണ് അധികമായി മുടക്കേണ്ടി വരിക. ജാപ്പനീസ് നിർമാതാക്കൾ കഴിഞ്ഞ വർഷം തുടക്കത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണർ അവതരിപ്പിക്കുന്നത്. കൂടാതെ ലെജൻഡർ 4×2 വേരിയന്റും അന്ന് ലൈനപ്പിലേക്ക് പരിചയപ്പെടുത്തിയിരുന്നു. 2021 അവസാനത്തോടെ ലെജൻഡർ 4×4 അവതരിപ്പിച്ചതോടെ ഫോർച്യൂണർ ലൈനപ്പ് കൂടുതൽ വിപുലീകരിക്കുകയാണ് ചെയ്‌തത്.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഇപ്പോൾ GR സ്‌പോർട്ട് നിരവധി വിഷ്വൽ പരിഷ്ക്കാരങ്ങളോടെയാണ് വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ GR സ്‌പോർട്ട് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് മൊത്തം 10 കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. ഫ്രണ്ട് ഫാസിയയിൽ പുതിയ പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ലും ഇൻസേർട്ടുകളും ഉൾപ്പെടുന്നതാണ് ആദ്യ കാഴ്ച്ചയിൽ ആകർഷിക്കുന്ന കാര്യം.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

അതേസമയം ഫോഗ് ലാമ്പ് ബെസലുകളും ഫ്രണ്ട് ബമ്പർ, റിയർ ബമ്പർ, ലെജൻഡറിന് സമാനമായ സ്‌പോയിലർ എന്നിവയും പുതിയതാണ്. താഴത്തെ ഭാഗത്ത് GR സ്‌പോർട്ട് ബാഡ്ജ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുൻ ബമ്പർ തികച്ചും മനോഹരമായി തന്നെ സൂക്ഷിക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ചെറുതായി സ്‌മോക്ക് ചെയ്‌ത എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോർട്ടി റെഡ് ബ്രേക്ക് കാലിപ്പറുകൾ, പുതിയ ബ്ലാക്ക്-പെയിന്റഡ് അലോയ് വീലുകൾ, ജിആർ എംബോസ്ഡ് ഫ്രണ്ട് സീറ്റുകൾ, ട്രങ്ക് ലിഡിലും ഫെൻഡറുകളിലും GR ബാഡ്ജ്, പുഷ് ബട്ടൺ സ്റ്റാർട്ടിലെ സ്റ്റോപ്പ് സിസ്റ്റത്തിലെ GR ലോഗോ എന്നിവയാണ് ഫോർച്യൂണർ GR സ്‌പോർട്ട് 4×4 മോഡലിന്റെ മറ്റ് ഹൈലൈറ്റുകൾ.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പേൾ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോർച്യൂണർ സ്വന്തമാക്കാനാവും. കറുത്ത ലെതർ സീറ്റുകൾ കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗിലൂടെ പൂരകമാകുമ്പോൾ സ്‌പോർട്ടി ബ്രേക്കും ആക്‌സിലറേറ്റർ പെഡലുകളും മറ്റൊരു സസ്പെൻഷൻ ട്യൂണിംഗും ഫോർച്യൂണർ GR സ്‌പോർട്ട് 4×4 പതിപ്പിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീലിൽ GR ലോഗോയും മൗണ്ടഡ് കൺട്രോൾ സഹിതം കാണാം.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പരിചിതമായ 2.8 ലിറ്റർ ഫോർ സിലിണ്ടർ GD സീരീസ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടൊയോട്ട വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 3,000-3,400 rpm-ൽ പരമാവധി 204 bhp കരുത്തും 1,600-2,800 rpm-ന് ഇടയിൽ 500 Nm ടോർക്കും വികസിപ്പിക്കാൻ ഈ എഞ്ചിൻ പ്രാപ്‌തമാണ്.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഫോർച്യൂണർ GR സ്പോർട്ടിന്റെ എഞ്ചിൻ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ഫോർവീൽ ഡ്രൈവ് സംവിധാനത്തോടു കൂടിയാണ് വിപണിയിലേക്ക് എത്തുന്നത്. ഇക്കോ, നോർമൽ, സ്പോർട്‌സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഡ്രൈവ് മോഡുകളും ഫോർച്യൂണർ എസ്‌യുവിയുടെ പുതിയ GR എഡിഷനിലുണ്ട്.

വില 48.43 ലക്ഷം രൂപ, പുതിയ Fortuner GR സ്‌പോർട്ട് 4×4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റീവ് ടെക്, പവർഡ് ലിഫ്റ്റ്ഗേറ്റ്, ജിആർ കോമ്പിനേഷൻ മീറ്റർ, ജെബിഎൽ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഫ്രണ്ട് ആംറെസ്റ്റ് എന്നിവയാണ് ഫോർച്യൂണർ GR സ്‌പോർട്ട് 4×4 മോഡലിലെ മറ്റ് ഫീച്ചറുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced new fortuner gr sport suv in india price and details
Story first published: Friday, May 13, 2022, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X