കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് അവതരിപ്പിച്ചു

ക്രോം ട്രീറ്റ്‌മെന്റ്, സ്‌ക്വയർ‌ഡ് വീൽ ആർച്ചുകൾ, ഉയരമുള്ള പില്ലറുകൾ, മസ്‌കുലാർ ബോഡി പാനലുകൾ, ബോക്‌സി ടെയിൽഗേറ്റ്, ആകർഷകമായ ഒരു ഗ്രിൽ സെക്ഷൻ, വ്യത്യസ്‌തമായ അലോയ് വീൽ ഡിസൈൻ എന്നിവയ്‌ക്കൊപ്പം തീർത്തും പരുക്കൻ ശൈലിയാണ് ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ ഡിസൈൻ.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ശരിക്കും പറഞ്ഞാൽ സ്റ്റോക്ക് രൂപത്തിൽ തന്നെ ആരെയും ആകർഷിക്കാൻ എസ്‌യുവികളുടെ വല്യേട്ടൻ പ്രാപ്‌തമാണ്. ദേ ഇപ്പോൾ ലാൻഡ് ക്രൂയിസറിന്റെ GR സ്‌പോർട്ട് വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഖാൻ ഇന്റർനാഷണൽ.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

പ്രീമിയം ഓഫ്-റോഡറിനെ കൂടുതൽ സ്പോർട്ടിയറാക്കുന്നതിനായാണ് ഖാൻ ഇന്റർനാഷണൽ ഒരു ഫുൾ-ഓൺ ബോഡി കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ നവീകരണങ്ങൾ ഏതൊരു വാങ്ങുന്നയാളെയും പ്രലോഭിപ്പിക്കും. വൈഡ്ബോഡി കിറ്റിൽ 2,500 ഡോളർ വിലയുള്ള വിപുലീകൃത ഫെൻഡർ ഫ്ലെയറുകൾ ഉൾപ്പെടുന്നത്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

അതേസമയം റേഡിയേറ്റർ ഗ്രില്ലും ബോണറ്റും കാർബൺ ഫൈബർ ഫിനിഷ് ഉപയോഗിച്ച് മനോഹരമായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 2,060, 5,210 യുഎസ് ഡോളർ എന്നിങ്ങനെയാണ് വില. പുതുതായി രൂപകൽപന ചെയ്ത 22 ഇഞ്ച് KW-LT2 R22/ET ഫോർജ്ഡ് റിമ്മുകൾ 8,600 യുഎസ് ഡോളറിന് സ്വന്തമാക്കാം. കാർബൺ ഫൈബർ എക്‌സ്‌റ്റേണൽ മിറർ കവറിന് 1,440 ഡോളറാണ് വില.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

കാർബൺ ഫൈബറിൽ നിർമ്മിച്ച ബൂട്ട്‌ ലിഡ് സ്‌പോയിലറുകൾക്ക് 1,350 ഡോളർ വിലവരും. ഷിപ്പിംഗും മറ്റ് അനുബന്ധ ചെലവുകളും വില നിർണയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നത് പ്രത്യേകം ഓർമിക്കണം. അതിനാൽ ബോഡി കിറ്റ് അന്താരാഷ്ട്ര വിപണിയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ മുതൽ മുടക്കേണ്ടി വരും.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ടൊയോട്ട ലാൻഡ് ക്രൂയിസർ 300 മോഡലിന് നിലവിൽ ആഗോളതലത്തിൽ വളരെ ബുക്കിംഗ് കാലയളവാണുള്ളത്. 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ, 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഓയിൽ ബർണർ യൂണിറ്റ് 309 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

അതേസമയം എസ്‌യുവിയുടെ ട്വിൻ-ടർബോ പെട്രോൾ 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ 415 bhp പവറിൽ 650 Nm torque വരെയാണ് നിർമിക്കുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ ലാൻഡ് ക്രൂയിസർ 300 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും ഓഗസ്റ്റിൽ ഡെലിവറികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ആഗോള ചിപ്പ് ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നതിനാൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആദ്യത്തെ ലോട്ട് ഷിപ്പ്‌മെന്റ് ഡെലിവറിക്ക് ശേഷം ഇത് പുനരാരംഭിക്കാമെന്നുമാണ് ഇപ്പോൾ കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ആഭ്യന്തര വിപണിയിൽ CBU (കംപ്ലീറ്റഡ്‌ലി ബിൽറ്റ് അപ്പ്) വഴിയായിരിക്കും കൊണ്ടുവരിക. ഐതിഹാസികമായ ഓഫ്-റോഡർ 1951 മുതൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലാണ്. മാത്രമല്ല അതിന്റെ നിർമാണ നിലവാരവും ഏത് ഭൂപ്രദേശങ്ങൾ അനായാസം കീഴടക്കാനുമുള്ള ശേഷിക്ക് പേരുകേട്ടതാണ്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

പോയ വർഷമാണ് പുതുതലമുറയിലേക്ക് LC300 ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊണ്ടുകൊണ്ട് അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് എസ്‌യുവി വിപണിയിൽ എത്തിയത്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

വലിയ മൂൺറൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 14 സ്പീക്കർ JBL പ്രീമിയം ഓഡിയോ സിസ്റ്റം, 4 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാമാണ് പുത്തൻ ലാൻഡ് ക്രൂയിസറിന്റെ പ്രധാന ഫീച്ചറുകൾ.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

കൂടാതെ സ്‌ക്രീനിൽ 7 ഇഞ്ച് എംഐഡിയും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്ന രീതിയാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. പുതുതലമുറ ആവർത്തനത്തിൽ എസ്‌യുവി അതിന്റെ പുതിയ ലാഡർ ഫ്രെയിം ഷാസി പോലുള്ള ചില പ്രധാന നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ മാറ്റങ്ങളോടെ മുൻഗാമിയേക്കാൾ 200 കിലോ ഭാരം കുറയ്ക്കാൻ പുത്തൻ ലാൻഡ് ക്രൂയിസർ LC300 പതിപ്പിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ഈ വർഷമാദ്യം ANCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ എസ്‌യുവി 5-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് സ്വന്തമാക്കിയത്. മുതിർന്നവരുടെ സുരക്ഷയിൽ 89 ശതമാനവും കുട്ടികളുടെ സംരക്ഷണത്തിന് 88 ശതമാനവും സ്കോർ ചെയ്തു.

കൂടുതൽ സ്പോർട്ടിയറാക്കാം, Land Cruiser എസ്‌യുവിക്ക് സ്പോർട്ടി ബോഡി കിറ്റ് പരിചയപ്പെടുത്തി

ലാൻഡ് ക്രൂയിസർ LC300 ഇതിനകം തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ കമ്പനി അവതരിപ്പിച്ച് ഹിറ്റാവുകയും ചെയ്‌തിട്ടുണ്ട്. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ മോഡൽ സ്വന്തമാക്കണേൽ 4 വർഷം വരെ കാത്തിരിക്കേണ്ടിയും വരും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota land cruiser 300 suv can make super sporty with this full on bodykit
Story first published: Saturday, May 14, 2022, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X