മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായ സമീപനത്തോടെ ഇന്ത്യൻ വാഹന വിപണിയെ നോക്കി കാണുകയാണ് അതികായകൻമാരായ ടൊയോട്ട. അതിന്റെ ഭാഗമായി ഒരുപിടി ഒറിജിനൽ മോഡലുകളുമായി 2022 കളർ ഫുള്ളാക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

അതിന്റെ ആദ്യപടിയെന്നോണം കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. 41.70 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം സെഡാനെ കമ്പനി ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നതു തന്നെ.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

41.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് വിൽപ്പനയ്‌ക്കെത്തിയിരുന്ന പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടൊയോട്ട കാമ്രിയുടെ വില 50,000 രൂപയാണ് വർധിച്ചിരിക്കുന്നത്. നിലവിലെ എട്ടാം തലമുറ കാമ്രി 2019-ലാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

തുടർന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ടൊയോട്ട ഇപ്പോൾ സെഡാനായി ഒരു മിഡ്-ലൈഫ് പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്. എന്നിരുന്നാലും വളരെ സൂക്ഷ്മമായ മാറ്റങ്ങളാണ് കമ്പനി ഇത്തവണയും വാഹനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റിന്റെ നവീകരണളിൽ നേരിയ കോസ്മെറ്റിക് മാറ്റങ്ങളും മെച്ചപ്പെട്ട ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നതാണ് എടുത്തു പറയേണ്ടുന്ന കാര്യം.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

എന്നിരുന്നാലും എഞ്ചിനിൽ ഉൾപ്പെടെ ഒരു പരിഷ്ക്കാരവും നടപ്പിലാക്കാനും കമ്പനി മുതിർന്നിട്ടില്ലെന്നതും പ്രത്യേകം ചൂണ്ടി കാട്ടാവുന്നതാണ്. കാമ്രിയിലേക്കുള്ള ഈ മിഡ്-ലൈഫ് പരിഷ്ക്കാരം 2020 അവസാനത്തോടെ ആഗോളതലത്തിൽ അവതരിപ്പിച്ചതിനു സമാനമാണ്. പുതിയ ഹൈബ്രിഡ് പ്രീമിയം സെഡാനിലെ കോസ്‌മെറ്റിക് മാറ്റങ്ങൾ വളരെ സൂക്ഷ്മമാണെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

അതായത് പഴയതിൽ നിന്ന് പുതിയതിനെ വേർതിരിച്ചറിയാൻ ഒറ്റനോട്ടത്തിൽ കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന് ചുരുക്കം. മുൻഗാമിയേക്കാൾ കുറഞ്ഞ ക്രോം ലഭിക്കുന്ന സ്ലീക്കർ ഗ്രില്ലാണ് ലഭിക്കുന്നത്. ഫ്രണ്ട് ബമ്പറിൽ ഇപ്പോൾ വലിയതും വിശാലവുമായ സെൻട്രൽ എയർ ഇൻടേക്ക് ഫീച്ചർ ചെയ്യുന്നുണ്ട്. കൂടാതെ വശങ്ങളിലും ഈ പുതിയ ക്രോം ആക്‌സന്റുകൾ കാണാനുമാവും. അതേസമയം സെഡാന്റെ പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമില്ല.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം പുതിയ ഡ്യുവൽ-ടോൺ 18-ഇഞ്ച് അലോയ് വീലുകളാണ്. പിൻഭാഗത്ത് ടെയിൽ ലാമ്പുകൾക്കായി ടൊയോട്ട കാമ്രിക്ക് പുതിയ ഡാർക്ക് ഇൻസെർട്ടുകളും സമ്മാനിച്ചിട്ടുണ്ട്. ഈ പരിഷ്ക്കാരങ്ങൾ മാത്രമാണ് പുതിയ മുഖംമിനുക്കലിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ ഹൈബ്രിഡ് ഇലക്‌ട്രിക് സെഡാന് നൽകിയിരിക്കുന്നത്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

നിലവിലുണ്ടായിരുന്ന മോഡലിന്റെ ഇന്റഗ്രേറ്റഡ് 8.0 ഇഞ്ച് സ്‌ക്രീനിന് പകരമായി പുതിയ ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് പുതിയ 2022 ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ കാണാനാവുന്ന പ്രകടമായ മാറ്റം. എസി വെന്റുകൾ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് താഴെയായാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

കൂടാതെ ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ആം റെസ്റ്റുകൾ എന്നിവയ്‌ക്ക് പുതിയ ട്രിം ഫിനിഷും ലഭിക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ മെച്ചപ്പെട്ട സോഫ്‌റ്റ്‌വെയറുമായി വരുന്നുവെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. പ്രത്യേകിച്ച് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വരെ ഇത്തവണ സെഡാനിലേക്ക് ചേക്കേറിയിട്ടുണ്ട്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

പൂർണമായി ലോഡുചെയ്‌ത ഒരൊറ്റ വേരിയന്റിൽ തന്നെയാണ് കാമ്രി ഇനിയും ലഭ്യമാവുക അതുപോലെ ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു സൺറൂഫ്, 9 സ്പീക്കർ JBL ഓഡിയോ സിസ്റ്റം, പവർ-റിക്ലൈനിംഗ് റിയർ സീറ്റുകൾ, പിൻ യാത്രക്കാർക്കുള്ള പവർഡ് സൺഷേഡുകൾ, തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വരുന്നത്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

തീർന്നില്ല, അതോടൊപ്പം ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫംഗ്‌ഷൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, റിവേഴ്‌സ് ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഒമ്പത് എയർബാഗുകൾ കൂടാതെ ഈ ക്ലാസിലെ ഒരു കാറിൽ നിന്ന് പ്രതീക്ഷിക്കാവുന്ന മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാമാണ് കാമ്രിയുടെ ഇന്റീരിയറിലെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

ടൊയോട്ടയുടെ ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമാണ് കാമ്രിക്ക് അടിസ്ഥാനമേകിയിരിക്കുന്നത്. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് യാന്ത്രികമായി മാറ്റമില്ലാതെ തുടരുന്നുമുണ്ട്. 178 bhp, 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹൈബ്രിഡ് കാറിന് തുടിപ്പേകുന്നത്. അത് 120 bhp പവറുള്ള പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നതും.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

അങ്ങനെ സംയോജിത സിസ്റ്റം 218 bhp കരുത്തിൽ 221 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നത്. വളരെ കാര്യക്ഷമമായ ഹൈബ്രിഡ് സംവിധാനം ഉള്ളതിനാൽ തന്നെ കാമ്രിക്ക് 23.27 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

മുഖംമിനുക്കി Toyota Camry ഹൈബ്രിഡും വിപണിയിൽ; വില 41.70 ലക്ഷം രൂപ

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് ഇനി ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലാത്തതിനാൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏക എതിരാളി 32.85 ലക്ഷം മുതൽ 35.85 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള സ്‌കോഡ സൂപ്പർബ് മാത്രമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched the camry hybrid facelift sedan in india
Story first published: Wednesday, January 12, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X