ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ഏറെ നാളത്തെ കാത്തിരുപ്പുകൾക്കൊടുവിൽ ഹൈലക്‌സ് പിക്കപ്പ് ട്രിക്കിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് മോഡലിനെ രാജ്യത്തിനായി പരിചയപ്പെടുത്തിയിരുന്നെങ്കിലും വില പ്രഖ്യാപനമോ വിൽപ്പനയോ കമ്പനി ആരംഭിച്ചിരുന്നില്ല.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ഹൈലക്‌സ് പിക്കപ്പിന്റെ എൻട്രി ലെവൽ 4×4 മാനുവൽ സ്റ്റാൻഡേർഡ് വേരിയന്റിന് 33.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഫോർച്യൂണർ 4×4 മാനുവൽ 2.8 ലിറ്റർ ഡീസലിനേക്കാൾ 3 ലക്ഷം വില കുറവാണ്. ലൈഫ് സ്റ്റൈൽ പിക്കപ്പിന് എന്നതും ശ്രദ്ധേയമാണ്. പ്രീമിയം എസ്‌യുവിക്കായി 36.98 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്ന വില.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

അതേസമയം ടൊയോട്ട ഹൈലക്‌സിന്റെ 4×4 മാനുവൽ വേരിയന്റിന് 35.80 ലക്ഷം രൂപയും 4×4 ഓട്ടോമാറ്റിക് പതിപ്പിന് 36.80 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഗോള വിപണിയിൽ 1968 മുതൽ വിപണിയിൽ എത്തുന്ന ഹൈലക്‌സ് പിക്കപ്പ് ട്രിക്കിന് 180 രാജ്യങ്ങളിലായി രണ്ട് കോടിയിലധികം ഉപഭോക്താക്കൾ ഉണ്ടെന്നും ടൊയോട്ട അവകാശപ്പെടുന്നു.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

2015 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന എട്ടാം തലമുറ ആവർത്തനത്തിലുള്ള ഹൈലക്‌സാണ് ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം ലഭ്യമായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി ഇന്നവേറ്റീവ് മൾട്ടി പർപ്പസ് വെഹിക്കിൾ (IMV) പ്ലാറ്റ്‌ഫോമും ഹൈലക്‌സ് പങ്കിടുന്നുണ്ട്. ഇക്കാരണങ്ങളാണ് വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം സാധ്യമാക്കിയതെന്നു പറയാം.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

എങ്കിലും വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഹൈലക്‌സ് കുറച്ചുകൂടി സമ്പന്നനാണെന്നു പറയാം. മൊത്തത്തിൽ വാഹനത്തിന് 5.3 മീറ്റർ നീളമുണ്ട്. പ്രധാനമായും അതിന്റെ ലോഡിംഗ് ബേ കാരണമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇത് മറ്റ് രണ്ട് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി നീളമുള്ളതാക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

3,085 മില്ലീമീറ്റർ വീൽബേസാണ് ഹൈലക്‌സിന് മൊത്തത്തിലുള്ളത്. ഒരു പിക്ക്-അപ്പ് ട്രക്ക് ആയതിനാൽ ഹൈലക്‌സിന് വളരെ ബോൾഡ്, മസ്ക്കുലർ, ബുച്ച് ഡിസൈനാണ് ടൊയോട്ട സമ്മാനിച്ചിരിക്കുന്നത്.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

എൽഇഡി ഡിആർഎല്ലുകൾ, ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, 18 ഇഞ്ച് ബ്ലാക്ക്ഡ് ഔട്ട് അലോയ് വീലുകൾ, പിന്നിൽ എൽഇഡി ടെയിൽ ലാമ്പുകൾ, മുൻവശത്ത് വലിയ ബാഷ് പ്ലേറ്റ്, എല്ലായിടത്തും കനത്ത ബോഡി ക്ലാഡിംഗുകൾ എന്നിവയോടുകൂടിയ സ്വീപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകൾ എന്നീ സവിശേഷതകളെല്ലാം വാഹനത്തിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ഇന്റീരിയറും തികച്ചും പ്രീമിയം ആകർഷകവുമാക്കാൻ ടൊയോട്ട പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമായ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് അകത്തളത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ഇതിനു പുറമെ പിൻ എസി വെന്റുകൾ, , ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹീറ്റ് ഷീൽഡിംഗ് ഗ്ലാസ്, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

അതേസമയം സുരക്ഷാ സവിശേഷതകളിൽ ഇത് ഏഴ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയുമായി വരും. ടൊയോട്ട വെർച്വൽ ഷോറൂം വഴി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് ഡിജിറ്റലായി പിക്കപ്പ് ട്രക്ക് എക്സ്പീരിയൻസ് ചെയ്യാനാവും.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ടൊയോട്ട ഹൈലക്‌സ് 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 201 bhp പവറിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പിക്കപ്പിന്ഫെ മാനുവൽ ഗിയർബോക്‌സ് ഓപഷനിലേക്ക് നോക്കിയാൽ ടോർഖ് 420 Nm ആയി കുറയും.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

ലൈഫ് സ്റ്റൈൽ പിക്കപ്പിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഉൾപ്പെടുന്നത്. അതേസമയം ടൊയോട്ട ഹൈലക്‌സിൽ 4×4 ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇത് പക്കാ ഒറിജിനൽ! നിരത്തുകൾ ഭരിക്കാൻ Toyota Hilux വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 33.99 ലക്ഷം രൂപ

2022 ജനുവരി 20-ന് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട്

വൻ ഡിമാൻഡ് കാരണം ഹൈലക്‌സ് പിക്കപ്പിന്റെ ബുക്കിംഗ് താൽക്കാലികമായി ടൊയോട്ട നിർത്തിവെച്ചിരിക്കുകയാണ്. കമ്പനിയുടെ സപ്ലൈ ചെയിന് ഡിമാൻഡിനൊപ്പം പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Article Published On: Thursday, March 31, 2022, 13:58 [IST]
English summary
Toyota launched the new hilux pick up truck in india at rs 33 99 lakh onwards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X