Innova Hycross-ന് ഇലക്‌ട്രിക് പതിപ്പും വരും; വമ്പൻ പദ്ധതികളുമായി Toyota

ഡീസല്‍ എഞ്ചിൻ വാഹനങ്ങള്‍ക്ക് പകരക്കാരെ നിരത്തുകളില്‍ എത്തിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയുടെ പ്രധാന നീക്കം. ഇതിനായി ഹൈബ്രിഡ് വാഹനങ്ങള്‍, സിഎന്‍ജി മോഡലുകള്‍ എന്നിങ്ങനെ വിവിധതരം മോഡലുകളിലാണ് കമ്പനി പരീക്ഷണം നടത്തി വരുന്നത്. സമ്പൂർണ ഇലക്ട്രിക്കിലേക്ക് പൂർണമായും ചുവടുവെക്കുന്നതിനു മുന്നോടിയായി ഇത്തരത്തിലുള്ള ഇതര ഇന്ധന ഓപ്ഷനുകൾക്ക് സാധ്യതയുണ്ടെന്നാണ് ടൊയോട്ടയുടെ കണ്ടെത്തൽ.

എങ്കിലും തങ്ങളുടെ വാഹന നിരയിൽ ഏറ്റവും സ്വീകാര്യതയുള്ള ടൊയോട്ട ഇന്നോവയുടെ ഇലക്ട്രിക് പതിപ്പിനെ അണിയറയിൽ ഒരുക്കുകയാണ് കമ്പനി. അടുത്തിടെ അവതരിപ്പിച്ച ഹൈക്രോസിന്റെ ഇവി വേരിയന്റിനെയാണ് ബ്രാൻഡ് തയാറാക്കുന്നത്. കൊറോള ക്രോസിന് അടിവരയിടുന്ന ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എംപിവിയുടെ പുത്തൻ ആവർത്തനത്തെ ഒരുക്കിയിട്ടുള്ളത്. പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ. ഈ പ്ലാറ്റ്ഫോം ഇലക്ട്രിക്കിനും യോജ്യമാണെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം.

Innova Hycross-ന് ഇലക്‌ട്രിക് പതിപ്പും വരും; വമ്പൻ പദ്ധതികളുമായി Toyota

അതായത് ടൊയോട്ടക്ക് ഇന്നോവ ഹൈക്രോസിനെ എളുപ്പത്തിൽ ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്യാൻ സാധിക്കുമെന്ന് ചുരുക്കം. 2021 GIIAS ഓട്ടോ ഷോയിൽ ടൊയോട്ട ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. അത് ക്രിസ്റ്റയെ അടിസ്ഥാനമാക്കി ഒരുക്കിയ ഇവിയായിരുന്നു. ഇതൊരിക്കലും യാഥാർഥ്യമാവിലെന്ന് കമ്പനി അന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അടുത്തിടെ അത് പരീക്ഷണയോട്ടത്തിനായി വിദേശ നിരത്തുകളിൽ ഇറങ്ങിയിരുന്നു. എന്നാൽ ഇത് ഇന്നോവ ഹൈക്രോസ് ഇവിയിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമാണെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതിന്റെ ഭാഗമാവാം ഈ പരീക്ഷണം.

പുതിയ ഇന്നോവ ഹൈക്രോസിന്റെ ഇലക്ട്രിക് പതിപ്പ് ടൊയോട്ട വികസിപ്പിക്കുന്നതായി ഒരു മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് ക്രിസ്റ്റ ഇവിയെ നിരത്തിൽ കണ്ടെത്തിയതും. എന്തായാലും വൈദ്യുതീകരിച്ച ഇന്നോവ ഹൈക്രോസ് ഫ്ലീറ്റ് ഉടമകൾക്ക് മാത്രമേ നൽകൂ എന്നാണ് വിവരം. ഇന്നോവ ക്രിസ്റ്റ, റിയർ വീൽ ഡ്രൈവ് ലേഔട്ടുള്ള ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാവാം ഇത്. അതേസമയം ഇന്നോവ ഹൈക്രോസ് ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക് പ്രോട്ടോടൈപ്പിന് പുറമെ പരീക്ഷണ ആവശ്യങ്ങൾക്കായി അത്തരം രണ്ട് പ്രോട്ടോടൈപ്പുകൾ ഇന്തോനേഷ്യയിലും തായ്‌ലൻഡിലും ടൊയോട്ട പരീക്ഷണാവശ്യങ്ങൾക്കായി എത്തിച്ചിരുന്നതായാണ് വിവരം. ഇന്തോനേഷ്യൻ മോഡൽ ജക്കാർത്തയിലെ ടൊയോട്ട ആസ്ട്ര മോട്ടോഴ്സിലാണുള്ളത്. അതേസമയം മറ്റൊന്ന് എക്സിബിഷനുകൾക്കും പ്രദർശനങ്ങൾക്കും വേണ്ടിയാണ് അവതരിപ്പിക്കുന്നത്. തായ്‌ലൻഡിനായുള്ള പ്രോട്ടോടൈപ്പുകൾ ടൊയോട്ട ഡൈഹാത്സു എഞ്ചിനീയറിംഗ് മാനുഫാക്‌ചറിംഗ് വഴി ഏഷ്യാ പസഫിക്കിന്റെ പ്രാദേശിക ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായും നൽകിയിരിക്കുന്നു.

ഹൈക്രോസിനായി ഒരു ഇലക്ട്രിക് പതിപ്പ് നിർമ്മിക്കുന്നതിനായി ഒരു പ്രോട്ടോടൈപ്പ് പൊളിച്ചുമാറ്റിയതായാണ് വിവരം. ഹൈക്രോസ് അതിന്റെ നിർമാണത്തിന്റെ കാര്യത്തിൽ ക്രിസ്റ്റയ്ക്ക് ഏതാണ്ട് വിപരീതമാണ്. ഈ പ്രോട്ടോടൈപ്പ് നിർമിക്കുന്നത് സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും റിപ്പോർട്ട് പറയുന്നു. പകരം ഇതു തികച്ചും സർക്കാർ, സ്വകാര്യ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാൽ എന്തുകൊണ്ടാണ് ടൊയോട്ട ഈ വിചിത്രമായ തീരുമാനത്തിലേക്ക് എത്തിയതെന്ന് വ്യക്തമല്ല. ഇവിയാണെങ്കിലും ഡിസൈനിലോ രൂപത്തിലോ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാനും സാധ്യതയില്ല.

എന്നാൽ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി നല്‍കുന്ന ഏതാനും ഡിസൈനുകളും ഇന്നോവയുടെ ഇലക്ട്രിക്കിലും നല്‍കിയിട്ടുണ്ടാവും. മുന്നില്‍ മൂടിക്കെട്ടിയ ഗ്രില്ലും പുതിയ ഡിസൈനില്‍ ഒരുങ്ങിയിരിക്കുന്ന ബമ്പറുമാവും ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇന്റീരിയറിലേയോ സുരക്ഷാ ഫീച്ചറുകളിലോ നിലവിലുള്ള ഹൈക്രോസിൽ നിന്നും ഇലക്ട്രിക് പതിപ്പിന് കാര്യമായ ഒരു പരിഷ്ക്കാരവും കമ്പനി സമ്മാനിച്ചേക്കില്ല. ഒറ്റ ചാർജിൽ 300 കിലോമീറ്റർ റിയൽ വേൾഡ് ഉപയോഗത്തിന് തക്ക വലിപ്പമുള്ള ബാറ്ററി ഇ-എംപിവി വാഹനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീൻ, പിന്നിലെ യാത്രക്കാർക്ക് വ്യക്തിഗത ഡിജിറ്റൽ സ്ക്രീനുകൾ, വെർട്ടിക്കൽ സെന്റർ കൺസോളിൽ ക്ലൈമറ്റ് കൺട്രോൾ, ഗിയർ സജ്ജീകരണം, ക്രോം ആക്‌സന്റുകളും പുതിയ അപ്‌ഹോൾസ്റ്ററിയും ഉള്ള ഡ്യുവൽ-ടോൺ തീം, വലിയ സോഫാ സീറ്റുകൾ, എൽഇഡി മൂഡ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, കൂൾഡ് സീറ്റുകൾ, കണക്‌റ്റഡ് കാർ ടെക്‌ തുടങ്ങിയ ഫീച്ചറുകളാണ് ഇന്നോവ ഹൈക്രോസിൽ നിലവിലുള്ളത്.

കൂടുതൽ സുരക്ഷക്കായി വാഹനത്തിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതും ഇലക്ട്രിക്കിലേക്ക് കുടിയേറി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, പ്രീ-കൊളീഷൻ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ADAS-ലൂടെ എംപിവി സാധ്യമാക്കുന്നു.

More from DriveSpark

Article Published On: Tuesday, December 6, 2022, 18:00 [IST]
English summary
Toyota planning to develop new innova hycross electric version
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X