സംഭവം ഹിറ്റാ മക്കളേ... ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് ഹൈറൈഡറിന്റെ 1,163 യൂണിറ്റുകൾ

നിലവിൽ രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന എസ്‌യുവികളിലൊന്നായി മാറിയിരിക്കുകയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും. ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ എത്തുന്ന ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള വാഹനമായി മാറിയതാണ് ഇതിലെ ഹൈലൈറ്റ്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, തുടങ്ങിയ വമ്പൻ എതിരാളികളുമായി എങ്ങനെ ഏറ്റുമുട്ടുമെന്നതും ഒരു ചോദ്യമായിരുന്നു. ഡെലിവറി ആരംഭിച്ച് ആറു ദിവസത്തിനുള്ളിൽ 4,769 യൂണിറ്റുകൾ വിതരണം ചെയ്‌ത് മാരുതി വാർത്തകളിൽ ഇടംപിടിച്ചപ്പോൾ ടൊയോട്ടയുടെ കണക്കെത്താനാണ് ഏവരും കാത്തിരുന്നത്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

ദേ ഇപ്പോൾ ആ കണക്കുകളും ജാപ്പനീസ് വാഹന നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ കഴിഞ്ഞ മാസം മൊത്തം 1,163 യൂണിറ്റുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. വരും മാസങ്ങളിൽ സെഗ്‌മെന്റിലെ മുൻനിര വിൽപ്പന കണക്കുകൾ കൈവരിക്കുമെന്നാണ് അനുമാനം.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വ്യത്യസ്‌തമായ വേരിയന്റ് നിരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഒരുക്കിയിട്ടുണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ അതിന്റെ എഞ്ചിൻ ഓപ്ഷനുകളും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും മാരുതി ഗ്രാൻഡ് വിറ്റാരയുമായാണ് പങ്കിടുന്നത്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ട ഫെസിലിറ്റിയിൽ എസ്‌യുവി നിർമിക്കുന്നതും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടൊയോട്ടയുടെ തുറുപ്പുചീട്ട് വിപണിയിൽ എത്തുന്നത്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

അതിൽ ആദ്യത്തേത് 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോളും രണ്ടാമത്തേത് 1.5 ലിറ്റർ TNGA സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളുമാണ്. ഇതിലെ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ 102 bhp പവറി പരമാവധി 135 Nm torque നൽകും.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

അതേസമയം രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കുന്നത്. സെഗ്‌മെന്റിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവി എന്നതിന് പുറമേ, പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിന് HUD, സറൗണ്ട്-വ്യൂ ക്യാമറ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും ഒരുക്കിയിട്ടുണ്ട്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

തീർന്നില്ല, ഇതിനെല്ലാം പുറമെ വലിയ സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, മൊബൈൽ കണക്റ്റിവിറ്റി ഫീച്ചറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, സീറ്റ് വെന്റിലേഷൻ എൽഇഡി ലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കീലെസ് എൻട്രി, എൽഇഡി ഡിആർഎൽ എന്നിവയും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

പുതിയ ഹൈറൈഡറിനു പുറമെ ടൊയോട്ട അർബൻ ക്രൂയിസർ സബ്-4 മീറ്റർ എസ്‌യുവി, ഇന്നോവ ഹൈക്രോസ്, പുതുതലമുറ ടൊയോട്ട ഫോർച്യൂണർ എന്നിവയുൾപ്പെടെ നിരവധി പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ആറു ദിവസത്തിൽ ടൊയോട്ട നിരത്തിലെത്തിച്ചത് 1,163 യൂണിറ്റുകൾ, സൂപ്പർഹിറ്റായി Hyryder എസ്‌യുവി

പുതുക്കിയ എഞ്ചിൻ ഓപ്ഷനുകൾ, പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ്, പുതിയ ഫീച്ചറുകൾ, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ എതിരാളികൾക്ക് കടുത്ത മത്സരം നൽകാൻ സഹായിക്കുന്ന പുതുക്കിയ ക്യാബിൻ എന്നിവയോടെയാണ് പുതിയ അർബൻ ക്രൂയിസർ വിപണിയിൽ എത്തുക. ബ്രെസയ്ക്ക് സമാനമായ മാറ്റങ്ങൾ കാണാമെന്ന് സാരം.

More from DriveSpark

Article Published On: Saturday, October 8, 2022, 16:09 [IST]
English summary
Toyota sold 1163 units of the new urban cruiser hyryder in 2022 september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X