നിരത്തുകളെ പ്രകമ്പനംകൊള്ളിക്കാൻ പുതിയ Innova Hycross, ആദ്യ ടീസർ ചിത്രവുമായി Toyota India
ഇന്തോനേഷ്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന പുതുതലമുറ ഇന്നോവ സെനിക്‌സിനെയും കാത്ത് ഇന്ത്യൻ ഉപഭോക്താക്കളും ആകാംക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ കമ്പനിയുടെ ഇന്തോനേഷ്യൻ വിഭാഗം എംപിവിയുടെ നിരവധി ടീസർ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഇന്നോവ ക്രിസ്റ്റയുടെ പിൻഗാമിയായി എത്തുന്ന പുതുതലമുറ ഇന്നോവ ഹൈക്രോസിന്റെ ആദ്യ ടീസർ ചിത്രങ്ങളുമായി ടൊയോട്ട കിർലോസ്‌കർ മോട്ടോറും (TKM) ഇന്ത്യക്കാരുടെ മനംകുളിർപ്പിക്കാൻ എത്തിയിരിക്കുകയാണ്. ജാപ്പനീസ് ബ്രാൻഡ് നവംബർ 25-ന് ഇന്നോവ ഹൈക്രോസിന്റെ പ്രാദേശിക അരങ്ങേറ്റം സംഘടിപ്പിക്കും.

ടീസറിൽ കാണുന്ന HY എന്ന പേര് ഹൈക്രോസ് എന്ന പദത്തിനെയാണ് സൂചിപ്പിക്കുന്നത്. അവതരണത്തിന് ദിനസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നതെങ്കിലും പുത്തൻ ഇന്നോവ മൾട്ടി പർപ്പസ് വാഹനത്തിന്റെ വില കമ്പനി ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ടൊയോട്ട വരാനിരിക്കുന്ന എംപിവിയുടെ ഭാഗികമായ രൂപം മാത്രമാണ് ടീസറുകളിലൂടെ ബ്രാൻഡ് ഇതുവരെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ മുൻവശത്തിന്റെയും വശക്കാഴ്ച്ചയുടെയും ചില വിശദാംശങ്ങൾ ഇതിലൂടെ ഇതിനോടകം തന്നെ വെളിവായിട്ടുണ്ട്.
ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഷാർപ്പ് ക്രീസുകളുള്ള കൂടുതൽ മസ്ക്കുലർ ഫോർവേഡ് ഡിപ്പിംഗ് ബോണറ്റ് ഘടനയാണ് ലഭിക്കുക. അതേസമയം കൂടുതൽ പ്രമുഖമായ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, പുതിയ ഇൻസെർട്ടുകളുള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലിന്റെ ഒരു ഭാഗം, അരികുകളിൽ ത്രികോണാകൃതിയിൽ പൂർത്തിയാക്കിയ ഹൗസിംഗ്, വിശാലമായ എയർ ഇൻടേക്കോടുകൂടിയ പുതിയ ഫ്രണ്ട് ബമ്പർ സെക്ഷൻ, ആംഗുലർ ഷേപ്പിൽ ഒരുക്കിയിരിക്കുന്ന എ-പില്ലറുകൾ മുതലായവ ഇന്നോവയുടെ രൂപംതന്നെ മാറ്റും.
മസ്കുലർ എസ്‌യുവി സ്റ്റാൻസും ഗ്ലാമറസ് എന്നാൽ കടുപ്പമേറിയ സ്റ്റൈലിംഗും ഉള്ള ഒരു പുതിയ വാഹനമായാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തുകയെന്നാണ് ജാപ്പനീസ് വാഹന നിർമാണ കമ്പനി പറയുന്നത്. ഇന്നോവ ഹൈക്രോസിന് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയെ അപേക്ഷിച്ച് കൂടുതൽ ആകർഷകമായ സ്റ്റൈലിംഗ് ഉണ്ടെന്നതിൽ യാതൊരു തർക്കവും ഉണ്ടായേക്കില്ല.
മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിൽ നിർമിച്ച പുതുതലമുറ ആവർത്തനം ഇത്തവണ ഫ്രണ്ട്-വീൽ ഡ്രൈവ് ലേഔട്ടിലേക്ക് മാറുകയും ചെയ്യും. മോണോകോക്ക് ഷാസി പ്രീമിയം എംപിവിയെ കൂടുതൽ മികച്ചതാക്കും. കൂടാതെ ഇന്നോവയുടെ ഡൈനാമിക്‌സ് കഴിവുകളും മെച്ചപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്നോവ ഹൈക്രോസ് ശ്രേണിയിലുടനീളമുള്ള ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാവും.
ഡീസൽ എഞ്ചിൻ ഇന്നോവ നിരയിൽ നിന്നും പടിയിറങ്ങുന്നതിനാൽ കൂടുതൽ കാര്യക്ഷമമായ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ, 2.0 ലിറ്റർ ഫോർ പോട്ട് സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും ഹൈക്രോസ് വകഭേദം വിപണിയിൽ അണിനിരക്കുക. ഇന്റീരിയറിന് വോക്സി എംപിവിയുമായി നിരവധി സാമ്യങ്ങളുണ്ടാവും.
കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ്, പവർഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, അപ്‌ഡേറ്റ് ചെയ്‌ത ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, ഒരു ലേയേർഡ് ഡാഷ്‌ബോർഡ്, മധ്യഭാഗത്തുള്ള ക്യാപ്റ്റൻ കസേരകൾക്കുള്ള ഒട്ടോമൻ പ്രവർത്തനം എന്നീ ആധുനിക സജ്ജീകരണങ്ങളും വാഹനത്തിന്റെ ഭാഗമാവും.


Click it and Unblock the Notifications