കണ്ടാൽ ആളൊരു സുന്ദരൻ, പുതുപ്പിറവിയെടുത്ത് Prius Hybrid കാർ; വരുമോ ഇന്ത്യയിലേക്കും?

പ്രിയസ് ഹൈബ്രിഡിന്റെ അഞ്ചാം തലമുറ ആവർത്തനത്തെ ആഗോള വിപണിക്ക് സമ്മാനിച്ച് ടൊയോട്ട. TNGA പ്ലാറ്റ്‌ഫോമിന്റെ രണ്ടാം തലമുറ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത് എന്നതാണ് പുത്തൻ കാറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്.

സീരീസ് പാരലൽ ഹൈബ്രിഡ് (HEV) പവർട്രെയിൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എന്നിവയ്‌ക്കൊപ്പമായിരിക്കും പ്രിയസ് വിൽക്കുക. പാരലൽ ഹൈബ്രിഡ് ഈ വർഷം അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമ്പോൾ പ്ലഗ്-ഇൻ ഹൈബേർഡ് അടുത്ത വർഷം സ്പ്രിംഗ് സീസണോടു കൂടിയും ലോഞ്ച് ചെയ്യും.

കണ്ടാൽ ആളൊരു സുന്ദരൻ, പുതുപ്പിറവിയെടുത്ത് Prius Hybrid കാർ; വരുമോ ഇന്ത്യയിലേക്കും?

ഡിസൈനിലേക്ക് നോക്കിയാൽ ആളാകെ മാറിയാണ് പ്രിയസ് ഹൈബ്രിഡിന്റെ അഞ്ചാം തലമുറ വിപണിയിലേക്ക് എത്തുന്നത്. കൂടുതൽ ആധുനികത ചേർത്തതോടൊപ്പം ഷാർപ്പ് ഡിസൈൻ വശങ്ങളും കാറിനെ വ്യത്യസ്‌തമാക്കുന്നു. കൂടാതെ ടൊയോട്ട bZ3X ഇലക്ട്രിക് വാഹനത്തിൽ നിന്നുള്ള ചില ഡിസൈൻ ഘടകങ്ങളും മോഡൽ കടമെടുത്തിട്ടുണ്ട്. 19 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളാണ് കാറിലേക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

മുൻഭാഗം ഒരു ഹാമർഹെഡ് ഷാർക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ടൊയോട്ട പറയുന്നു. 2023 മോഡൽ പ്രിയസിന്റെ പിൻ രൂപകൽപ്പനയ്ക്ക് എൽഇഡി ടെയിൽ ലാമ്പുകളും തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഒരു ഹാച്ച്ബാക്ക് ഡിസൈനും മാത്രമാണ് ഫാൻസി സെറ്റപ്പിൽ ലഭിക്കുന്നത്. സീറ്റ് സ്റ്റിച്ചിംഗ് സഹിതം പൂർണമായും ബ്ലാക്ക് തീമിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ ഡ്രൈവർ ഡിജിറ്റൽ ഡിസ്‌പ്ലേയും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തെ മാറ്റുകൂട്ടുന്നുമുണ്ട്.

പുതുപ്പിറവിയെടുത്ത് Prius Hybrid കാർ; വരുമോ ഇന്ത്യയിലേക്കും?

ഇന്റീരിയർ ഹൈലൈറ്റ് ചെയ്യുന്ന ഒരു ആംബിയന്റ് ലൈറ്റ് നൽകുന്നതിന് പുറമേ, ഇൻസ്ട്രുമെന്റ് കൺസോളിൽ ടൊയോട്ടയുടെ ആദ്യത്തെ ഇലുമിനേറ്റഡ് വാർണിംഗ് സംവിധാനവും ഉപയോഗിക്കുന്നു. കൂടുതൽ ആശ്വാസകരമായ ഡ്രൈവിംഗ് അനുഭവം സൃഷ്‌ടിക്കുന്നതിന്, ഓഡിബിൾ വാർണിംഗിന് മുമ്പ് ലൈറ്റുകളിലൂടെ ഒബ്‌ജക്റ്റുകൾ കണ്ടെത്തുന്നതിന് ഇത് ഡ്രൈവറെ അലേർട്ട് ചെയ്യും. ടൊയോട്ട സേഫ്റ്റി സെൻസുമായി ചേർന്നാണ് വാർണിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

എഞ്ചിന്റെ കാര്യത്തിൽ 2.0 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റത്തിലെത്തുന്ന മോഡൽ 223 bhp കരുത്തോളും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് 6.7 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 193 bhp പവറോളം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സീരീസ് പാരലൽ ഹൈബ്രിഡ് സിസ്റ്റമാണ് രണ്ടാമത്തേത്.

കണ്ടാൽ ആളൊരു സുന്ദരൻ, പുതുപ്പിറവിയെടുത്ത് Prius Hybrid കാർ; വരുമോ ഇന്ത്യയിലേക്കും?

പ്രിയസ് ഹൈബ്രിഡ് ഇപ്പോൾ ഒരു പനോരമിക് സൺറൂഫ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ യാത്ര തികച്ചും ഒരു പ്രീമിയം ഫീലായിരിക്കും സമ്മാനിക്കുക. അത് ക്യാബിനിലേക്ക് ധാരാളം വെളിച്ചം നൽകുന്നുവെന്നും ഉറപ്പാക്കുന്നു. PHEV മോഡലുകളിൽ രണ്ടാം തലമുറ സോളാർ ചാർജിംഗ് സിസ്റ്റം കൊണ്ടാണ് ടൊയോട്ട സജ്ജീകരിച്ചിരിക്കുന്നത്. അത് സൗരോർജ്ജത്തെ വൈദ്യുതിയാക്കി കൂടുതൽ കാര്യക്ഷമമായി പരിവർത്തനം ചെയ്യുന്നുമുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

രണ്ട് 100 VAC / 1,500 W ആക്‌സസറി പവർ ഔട്ട്‌ലെറ്റുകളാണ് പ്രിയസ് ഹൈബ്രിഡിന്റെ അഞ്ചാം തലമുറ മോഡലിലെ മറ്റൊരു സവിശേഷത. ഒന്ന് സെന്റർ കൺസോളിന്റെ പിൻഭാഗത്തും ഒന്ന് കാർഗോ സ്‌പെയ്‌സിലുമാണ് ഇടംപിടിച്ചിരിക്കുന്നതും. ഉപയോക്താക്കൾക്ക് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാതെ ബാറ്ററിയിൽ നിന്ന് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന BEV എക്‌സ്‌റ്റേണൽ പവർ സപ്ലൈ മോഡ് അല്ലെങ്കിൽ ശേഷിക്കുന്ന പവർ വളരെ കുറവാണെങ്കിൽ എഞ്ചിനിൽ നിന്ന് ബാറ്ററി റീചാർജ് ചെയ്യുന്ന HEV എക്‌സ്‌റ്റേണൽ പവർ സപ്ലൈ മോഡും തെരഞ്ഞെടുക്കാനാവും.

More from DriveSpark

Article Published On: Wednesday, November 16, 2022, 12:30 [IST]
English summary
Toyota unveiled the fifth generation prius hybrid car globally
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X