ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

തങ്ങളുടെ ഇലക്‌ട്രിക് വാഹന നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഇന്നോവയിലൂടെ ഉലകം വെട്ടിപിടിച്ച ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഈ പദ്ധതികളെ കുറിച്ച് കമ്പനി വീമ്പ് പറയാറില്ലെങ്കിലും ഇവികളുടെ വികസനത്തിനായി ബ്രാൻഡ് വലിയൊരു തുക തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

വരാനിരിക്കുന്ന ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായി കമ്പനി ഒരു പുതിയ സമർപ്പിത പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ,നിലവിലുള്ള മോഡലുകളുടെ വൈദ്യുതീകരിച്ച പതിപ്പുകളും ടൊയോട്ട നിർമിക്കുന്നുണ്ട്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജാപ്പനീസ് വാഹന കമ്പനി ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇന്നോവ ക്രിസ്റ്റയുടെ ഓൾ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് നൽകിയ വീഡിയോയിലൂടെയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എംപിവിയെ ടൊയോട്ട പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ആദ്യ കാഴ്ച്ചയിൽ തന്നെ ഇന്നോവയുടെ ഈ വേരിയന്റ് ഇലക്‌ട്രിക് പതിപ്പാണെന്ന് മനസിലാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ അതിന്റെ ഡിസൈൻ ഇന്ത്യയുൾപ്പെടെ പല ദക്ഷിണേഷ്യൻ വിപണികളിലുടനീളവും വിൽപനയിലുള്ള ഇന്നോവ ക്രിസ്റ്റയുമായി വളരെ സാമ്യമുള്ളതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

വാഹനത്തിന്റെ സ്റ്റൈലിംഗിലെ ഒരേയൊരു പ്രധാന വ്യത്യാസം പൂർണമായും അടഞ്ഞ രീതിയിൽ നൽകിയിരിക്കുന്ന മുന്നിലെ ഗ്രില്ലാണ്. അതായാത് സാധാരണ ഇലക്ട്രിക് കാറുകളുടേതിന് സമാനമാണെന്ന് സാരം. ഇന്നോവ ക്രിസ്റ്റയുടെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ വകഭേദത്തിൽ നിന്നും കൂടുതൽ എളുപ്പത്തിൽ വേർതിരിച്ചറിയാൻ ഇന്നോവ ഇലക്ട്രിക് അതിന്റെ ബോഡിയിൽ ഉടനീളം നീല ഹൈലൈറ്റുകളും അവതരിപ്പിക്കുന്നുണ്ട്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ഈ നീല ഹൈലൈറ്റുകൾ ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കും ഉള്ളിലെ എൽഇഡി ഘടകങ്ങളിലും ടൊയോട്ടയുടെ മുൻവശത്തെ ലോഗോയിലും കാണാം. ഷോൾഡർ ലൈനിന് സമാന്തരമായി സൈഡ് പ്രൊഫൈലിലുടനീളം ഒരു സ്പെഷ്യൽ നീല നൈലും കാണാം. നിലവിലുള്ള ഇന്നോവയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ സിൽവർ നിറമുള്ള സിക്‌സ് സ്‌പോക്ക് അലോയ് വീലിലാണ് ഇവി പതിപ്പിന് നൽകിയിരിക്കുന്നത്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ഇന്ധനം നിറയ്ക്കുന്ന ലിഡ് ഇപ്പോൾ ഇവി ചാർജിംഗ് ബേ ആയി പ്രവർത്തിക്കുന്നു. ഇലക്ട്രിക് ഇന്നോവയുടെ ഇന്റീരിയറും പെട്രോൾ, ഡീസൽ മോഡലിന് സമാനമാണ്. ഫ്ലോട്ടിംഗ് ടോപ്പും 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഉള്ള സമാനമായ ഡാഷ്‌ബോർഡ് ലേഔട്ടാണ് ഇതിന് കമ്പനി സമ്മാനിച്ചിരിക്കുന്നതും.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ഇന്റീരിയറുകൾ വ്യത്യസ്‌തമായ ഇരുണ്ടതും നേരിയതുമായ അപ്‌ഹോൾസ്റ്ററിയുമായി സാമ്യമുള്ളതാകാനാണ് സാധ്യത കൂടുതൽ. അപ്ഹോൾസ്റ്ററിയിലെ നീല ആക്‌സന്റുകൾ വാഹനത്തിന്റെ ഇലക്ട്രിക് സ്വഭാവം കൂടുതൽ വർധിപ്പിക്കുന്നുമുണ്ട്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്. കൂടാതെ എയർ പ്യൂരിഫയർ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും ഇലക്ട്രിക് എംപിവിയിലേക്കും കമ്പനി നൽകിയേക്കും.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ടൊയോട്ട ഇതുവരെ അതിന്റെ സവിശേഷതകളെക്കുറിച്ചോ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിനെ കുറിച്ചോ ഔദ്യോഗിക വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

ഈ മോഡലിനെ നിർമാണ ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടോ അതോ ഇതൊരു കൺസെപ്റ്റ് പതിപ്പ് മാത്രമാണോ എന്നും വ്യക്തമല്ല. കമ്പനി ഇതിനകം തന്നെ ഇന്നോവയുടെ ഒരു പുതിയ തലമുറ മോഡൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്‌ട്രിക് ഇന്നോവയും റെഡി! ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ സർപ്രൈസുമായി Toyota

അത് വിദേശത്തും ഇന്ത്യൻ നിരത്തുകളിലും പരീക്ഷണയോട്ടത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ് കമ്പനി. പുതുതലമുറ ഇന്നോവ ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഏറെ ആരാധകരുള്ള ഇന്ത്യയിലേക്ക് 2023 ജനുവരിയോടെ വിൽപ്പനയ്ക്ക് എത്തിക്കാനും ടൊയോട്ടയ്ക്ക് താത്പര്യമുണ്ട്.

More from DriveSpark

Article Published On: Thursday, March 31, 2022, 15:25 [IST]
English summary
Toyota unveiled the innova crysta electric concept mpv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X