പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിലെ X ശ്രേണിയിൽ നിന്നുള്ള മറ്റൊരു മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

X3 എസ്‌യുവി വിൽപ്പനയ്ക്ക് എത്തിച്ചതിനു പിന്നാലെ പുതിയ X4 കൂപ്പെയാണ് ഇനി ബ്രാൻഡിന്റെ നിരയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുക. മാർച്ച് ആദ്യ വാരത്തിൽ X4 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുന്ന ബിഎംഡബ്ല്യു വാഹനത്തിന്റെ പുതിയ ടീസർ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

നേരത്തെ ജനുവരിയിൽ ബിഎംഡബ്ല്യു X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. 2022 ബിഎംഡബ്ല്യു X3 എസ്‌യുവി പ്രാദേശികമായാണ് നിർമിക്കുന്നത്. വരാനിരിക്കുന്ന 2022 ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ബ്രാൻഡിന്റെ ഇന്ത്യയിലെ നിർമാണ കേന്ദ്രത്തിൽ തന്നെയാകും ഉത്പാദിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

X ശ്രേണിയിൽ പെട്ട ഒരു പുതിയ കാറിന്റെ വരവ് സൂചിപ്പിക്കുന്ന ഒരു ക്രിയേറ്റീവ് മാത്രമാണ് ടീസർ നൽകുന്നത്. വരാനിരിക്കുന്ന മോഡലിനെ 'സജീവമായ ചടുലതയുടെയും ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രത്തിന്റെയും' 'ധീരമായ പ്രസ്താവന' എന്നാണ് ബിഎംഡബ്ല്യു വിശേഷിപ്പിക്കുന്നത്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ജർമൻ ആഢംബര വാഹന നിർമാതാക്കൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കുന്ന ടോപ്പ്-ഓഫ്-ലൈൻ M സ്‌പോർട്ട് വേരിയന്റുകളിൽ എസ്‌യുവി ആഭ്യന്തര വിപണിയിൽ ലഭ്യമാകാനും സാധ്യതയുണ്ടെന്നാണ് ഇത് സൂചന നൽകുന്നത്. പുതിയ തലമുറ ബിഎംഡബ്ല്യു X4 എസ്‌യുവി കഴിഞ്ഞ വർഷം ആദ്യം ആഗോള വിപണിയിൽ അവതരിപ്പിക്കുന്നത്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

പുനർരൂപകൽപ്പന ചെയ്ത ബിഎംഡബ്ല്യു കിഡ്നി ഗ്രിൽ, മാട്രിക്സ് ഫംഗ്ഷനോടുകൂടിയ സ്ലീക്കർ പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി മാറ്റങ്ങളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ X4 അതിന്റെ മുൻഗാമിയേക്കാൾ സ്പോർട്ടി ശൈലിയാകും മുന്നോട്ടു കൊണ്ടുപോവുക.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ഇന്ത്യൻ പതിപ്പായ ബിഎംഡബ്ല്യു X4 കൂപ്പെയ്ക്ക് പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്രൂക്ക്ലിൻ ഗ്രേ, മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ തുടങ്ങിയ പുതിയ ഫ്ലാഷി എക്സ്റ്റീരിയർ കളർ ഓപ്ഷൻ എന്നിവയും ആഢംബര വാഹനത്തിൽ വാഗ്ദാനം ചെയ്യും.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ഇന്റീരയറിന്റെ കാര്യങ്ങളിൽ പുതിയ ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഇന്റീരിയറും 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്റ്റാൻഡേർഡായി അപ്‌ഗ്രേഡു ചെയ്‌തിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച് ഡിസ്പ്ലേയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവയുള്ള വെർച്വൽ കോക്‌പിറ്റും കമ്പനി വാഗ്ദാനം ചെയ്യും.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

അതോടൊപ്പം പനോരമിക് സൺറൂഫ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 6 കളർ ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണം എന്നീ സംവിധാനങ്ങളും ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെയിലുണ്ടാവും. വെർണാസ്ക അല്ലെങ്കിൽ സെൻസാടെക് അപ്‌ഹോൾസ്റ്ററിക്കൊപ്പം രണ്ട് ഇന്റീരിയർ നിറങ്ങളിൽ ആഢംബര വാഹനം നിരത്തിലെത്തുമെന്നാണ് സൂചന.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

സുരക്ഷാ സവിശേഷതകളുടെ കാര്യം നോക്കിയാൽ എല്ലാ ബിഎംഡബ്ല്യു കാറുകളുടെയും മേൻമ ഇതിനും ഉണ്ടാവും. മൾട്ടിപ്പിൾ എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ടിപിഎംഎസ്, സിബിസി, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഡൈനാമിക് ഡാംപർ കൺട്രോൾ തുടങ്ങിയ സവിശേഷതകൾ കമ്പനി കൂപ്പെ എസ്‌യുവിയിൽ നൽകും.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ഇതിനു പുറമെ പെർഫോമൻസ് കൺട്രോളുകൾ, ഡ്രൈവിംഗ് മോഡുകൾ എന്നിവയും കൂപ്പെ ബോഡി ശൈലിയുള്ള ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ മാറ്റുകൂട്ടും. ഇന്ത്യയിൽ നിലവിലുള്ള X4 മോഡലിന് 67.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ X4 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തുമ്പോൾ വില ഒരു പരിധി വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

ഇന്ത്യയിലെ മെർസിഡീസ് ബെൻസ് ജിഎൽസി കൂപ്പെയുമായാണ് ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന മത്സരം. പെട്രോളിലും ഡീസലിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളുള്ള പുതിയ X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി കമ്പനി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

250 bhp വരെ പവറും 350 Nm പീക്ക് ടോർഖും പുറപ്പെടുവിക്കാൻ കഴിവുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. ഡീസൽ എഞ്ചിനുകളിൽ കാർ നിർമാതാവ് രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തേക്കാം.

പുത്തൻ X4 ഫെയ്‌സ്‌ലിഫ്റ്റ് കൂപ്പെ എസ്‌യുവി വിപണിയിലേക്ക്, ടീസർ ചിത്രവുമായി BMW

190 bhp പരമാവധി പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റുണ്ട്. 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിൻ 260 bhp പരമാവധി പവർ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്.

More from DriveSpark

Article Published On: Thursday, February 24, 2022, 10:16 [IST]
English summary
Upcoming 2022 bmw x4 facelift coupe suv teased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X