കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

ഇലക്‌ട്രിക് പാസഞ്ചർ കാർ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ചവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ ഇവി സെഗ്മെന്റ് പിടിച്ചെടുത്ത കമ്പനി വാഹനത്തിന് ചില മാറ്റങ്ങൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പണിപ്പുരയിലാണ് ടാറ്റയിപ്പോൾ. 2022 മോഡലായി രൂപമാറ്റം സ്വീകരിക്കുമ്പോൾ ശ്രദ്ധേയമായ ചില നവീകരണങ്ങളുമായാകും നെക്‌സോൺ ഇവി ഇന്ത്യയിലെത്തുക.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

ഇലക്‌ട്രിക് എസ്‌യുവിയുടെ നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ സജ്ജീകരിക്കുമെന്നതാണ് അതിൽ ഏറ്റവും സന്തോഷകരമായ കാര്യം. 2022 ടാറ്റ നെക്‌സോൺ ഇലക്ട്രിക് ഒരു പുതിയ വേരിയന്റുമായി വരും. അത് ദൈർഘ്യമേറിയ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി ഉറപ്പാക്കും. മെച്ചപ്പെട്ട ബ്രേക്കുകളുടെയും കുറച്ച് ഡിസൈൻ മാറ്റങ്ങളുടെയും രൂപത്തിൽ മോഡലിന് ചില നവീകരണങ്ങൾ ലഭിക്കുമെന്നാണ് സൂചന.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

എങ്കിലും ലുക്കിന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ടാറ്റ പരിചയപ്പെടുത്തിയേക്കില്ല. 2022 ലെ ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന് ബ്ലാങ്കഡ്-ഔട്ട് ഗ്രില്ലും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള കോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബമ്പറിന് ട്രൈ ആരോ മോട്ടിഫും ഫോഗ് ലാമ്പുകളും ഉണ്ടായിരിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രങ്ങളും പറഞ്ഞുവെക്കുന്നത്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

എന്നിരുന്നാലും ടെയിൽലാമ്പ് ഡിസൈൻ ഉൾപ്പെടെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മാറ്റമില്ല. എന്നാൽ പുതിയ അപ്‌ഹോൾസ്റ്ററി, അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതലായവ കൂട്ടിച്ചേർത്ത് ഇലക്‌ട്രിക് ക്രോസ്ഓവറിന്റെ ഇന്റീരിയറും കമ്പനി പുതുക്കും. ഉയര്‍ന്ന ഡ്രൈവിംഗ് ശ്രേണി സംയോജിപ്പിക്കുന്ന ഒരു വലിയ റേഞ്ച് ബാറ്ററി പായ്ക്ക് എന്ന നിലയില്‍ നിലവിലുള്ള നെക്സോണ്‍ ഇവിയുടെ ശ്രേണി വിപുലീകരിക്കുകയാണ് കമ്പനിയുടെ ആദ്യ ലക്ഷ്യം.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

30.2 kWh ബാറ്ററി പായ്ക്ക് ഉള്ള ടാറ്റയുടെ സിപ്ട്രോൺ ഇവി പവർട്രെയിൻ സാങ്കേതികവിദ്യയാണ് നിലവിലെ നെക്സോൺ ഇലക്‌ട്രിക് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 127 bhp കരുത്തിൽ 245 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ 8 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിക്കുണ്ടാകും.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

2022 ടാറ്റ നെക്‌സോൺ ഇലക്ട്രിക് ലോംഗ് റേഞ്ച് വേരിയന്റ് 2022 മധ്യത്തോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40kWh ബാറ്ററി പായ്ക്ക് ഇതിൽ ഘടിപ്പിക്കാനാണ് സാധ്യതയും. ഒറ്റ ചാർജിൽ പരമാവധി 400 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ 412 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന എംജി ZS ഇവിയോട് ലോംഗ് റേഞ്ച് വേരിയന്റ് മാറ്റുരയ്ക്കാനാണ് പ്രാപ്‌തമാകുന്നത്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

പുതിയ നെക്‌സോണ്‍ ഇവിയുടെ മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ തെരഞ്ഞെടുക്കാവുന്ന റീ-ജെന്‍ മോഡുകളായിരിക്കും, ഇത് റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത ക്രമീകരിക്കാന്‍ ഡ്രൈവറെ അനുവദിക്കുമെന്നതാണ് പ്രത്യേകത. പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയാകും വാഹനത്തിലെ മറ്റ് പരിഷ്ക്കാരങ്ങൾ.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

നിലവിലുള്ള 30.2 kWh ബാറ്ററിയുമായി ജോടിയാക്കിയ ഇത് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. വെറും 60 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. എന്നാൽ യഥാർഥ സാഹചര്യങ്ങളിൽ നെക്സോൺ ഇവി ഇത്രയും റേഞ്ച് നൽകുന്നില്ലെന്ന പരാതിയും പല കോണുകളിൽ നിന്നായി ഉയരുന്നുണ്ട്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ ടാറ്റ നെക്സോൺ ഇവി നിലവിൽ 71 ശതമാനം വിപണി വിഹിതവുമായാണ് മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യൻ ഇല‌ക്ട്രിക് വാഹന രംഗത്തിന് പുതുമാനങ്ങൾ സമ്മാനിച്ച മോഡലിന് പോയ വർഷം ലഭിച്ചത് ഗംഭീര സ്വീകരണവുമാണ്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയുമായി മത്സരിക്കുന്ന നെക്‌സോണ്‍ ഇവിയുടെ നിലവിലെ പതിപ്പിന് വിപണിയില്‍ 14.24 ലക്ഷം രൂപ മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കുകളായ ആള്‍ട്രോസ്, ടിയാഗോ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

അതിൽ ആൾട്രോസ് ഇവി അധികം വൈകാതെ തന്നെ യാഥാർഥ്യമാവും. ടാറ്റ ആൾട്രോസ് ഇവി കമ്പനിയുടെ ഏറ്റവും പുതിയ പുതിയ എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്‌ഫോമിലാണ് വികസിപ്പിക്കുക. കാറിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിപ്‌ട്രോൺ സാങ്കേതികവിദ്യയിൽ തന്നെയായിരിക്കും ഹാച്ചിന്റെ ഇലക്‌ട്രിക് പതിപ്പും ഒരുങ്ങുക.

കൂടുതൽ റേഞ്ചിനൊപ്പം നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുമായി പുതിയ Nexon ഇലക്‌ട്രിക് വരുന്നു

ഇവി വ്യവസായത്തിനായി ടാറ്റയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാൻഡിനും അടുത്തിടെ രൂപംകൊടുത്തിരുന്നു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിനായിരിക്കും ആൾട്രോസിന്റെ വികസന പ്രവർത്തനങ്ങളുടെ ചുമതല.

Most Read Articles

Malayalam
English summary
Upcoming 2022 tata nexon electric to offer disc brakes on all wheels details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X