ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ പാസഞ്ചർ ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്ക് ഒരു വിചിത്രനുമായി എത്തുകയാണ്. അറ്റോ 3 എന്നപേരിൽ അറിയപ്പെടുന്ന ഇ-എസ്‌യുവിയുടെ ടീസർ ചിത്രങ്ങൾ ഇതിനോടകം പുറത്തുവിട്ട കമ്പനി വാഹനത്തിലെ പുതിയൊരു സംഭവം കൂടി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ഒക്ടോബർ 11-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് വരാനിരിക്കുന്ന അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രധാന സവിശേഷകളെല്ലാം BYD പുറത്തുവിടുന്നത്. ഏറ്റവും പുതിയ ടീസർ ഒരു സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറായ റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം മോഡലിലുണ്ടാവുമെന്നാണ് പറയുന്നത്.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ലോകത്തു തന്നെ വിചിത്രമായ ഒരു സെറ്റപ്പായിരിക്കും ഈ റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം. ടീസർ സൂചിപ്പിക്കുന്നത് പോലെ BYD അറ്റോ 3 നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന e6 എംപിവിയ്‌ക്കൊപ്പം ഈ സവിശേഷത കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

എന്നാൽ ഇക്കാര്യം ഇതുവരെ പലരിലേക്കും എത്തിയിരുന്നില്ലെന്നു വേണം പറയാൻ. BYD ഡിലിങ്ക് ഇന്റലിജന്റ് കണക്ഷന്‍ സിസ്റ്റം വഴി കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ഒരു ശ്രേണിയും മോഡലിലുണ്ടാവും.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ബ്ലൂ നിറത്തിലുള്ള ഇൻസെർട്ടുകളുള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയും വരാനിരിക്കുന്ന BYD അറ്റോ 3 ഇലക്ട്രിക്കിൽ ഉണ്ടാവും.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ആഗോളതലത്തിൽ BYD അറ്റോ 3 എസ്‌യുവി 49.92kWh ബാറ്ററി പായ്ക്കിലും 60.48kWh ബാറ്ററി പായ്ക്കിലും ലഭ്യമാണ്. ഇവ രണ്ടും യഥാക്രമം 345 കിലോമീറ്ററിന്റെയും 420 കിലോമീറ്ററിന്റെയും റേഞ്ചാണ് അവകാശപ്പെടുന്നത്. സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് റേഞ്ച് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

150 bhp കരുത്തിൽ 310 Nm torque നൽകാൻ ശേഷയുള്ളതാണ് ഈ രണ്ട് പതിപ്പുകളും. അറ്റോ 3 ആദ്യം SKD യൂണിറ്റുകളായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പത്തൂരിലുള്ള കമ്പനിയുടെ സ്ഥാപനത്തിലാണ് എസ്‌യുവി അസംബിള്‍ ചെയ്യുക. ഡിമാൻ്റ് വർധിക്കുകയാണെങ്കിൽ പ്രാദേശിക ഉത്പാദനത്തിനും BYD പദ്ധതിയിട്ടിട്ടുണ്ട്.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 30 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഈ സെഗ്മെന്റിൽ BYD എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയോടാവും മത്സരിക്കുക.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

കൂടുതൽ സുരക്ഷയ്ക്കായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും BYD അറ്റോ 3 അവതരിപ്പിക്കും. ഇതിൽ ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ കൊളീഷന്‍ വാര്‍ണിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, റിയര്‍ ക്രോസ് ട്രാഫിക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളാവും ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

ടച്ച്സ്ക്രീൻ വട്ടംകറക്കാം, വിചിത്രനാവാൻ BYD Atto 3 ഇലക്‌ട്രിക് എസ്‌യുവി വരുന്നു

എന്നാൽ മറ്റ് സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളിൽ 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ESP, TCS, HDC, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയും BYD അറ്റോ 3 ഇവിയിൽ BYD ഒരുക്കും.

More from DriveSpark

Article Published On: Friday, September 30, 2022, 12:48 [IST]
English summary
Upcoming byd atto 3 electric suv to get segment first rotating touchscreen system
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X