പഞ്ചിന് പണിയാവാൻ Citroen C3 വരുന്നു, വില 6 ലക്ഷം മുതലെന്ന് സൂചന
യൂറോപ്പിൽ വളരെ പ്രചാരമുള്ള മോഡലായ C5 എയർക്രോസ് എസ്‌യുവി പുറത്തിറക്കുന്നതോടെ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ഓടികയറാമെന്ന് വിചാരിച്ച് രാജ്യത്ത് എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ.

ഉയർന്ന നിലവാരമുള്ള കിടിലൻ ഇന്റീരിയർ ഉള്ള മികച്ച എസ്‌യുവിയായിരുന്നു സിട്രൺ C5 എയർക്രോസെങ്കിലും പ്രാദേശികവത്ക്കരണമില്ലാതെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി എത്തിയതിനാൽ വില അൽപം കൂടുതലായിരുന്നു ഇതിന്. അക്കാരണം കൊണ്ടുമാത്രം വിപണിയിൽ ക്ലച്ചുപിടിക്കാതിരുന്ന സിട്രൺ ചുവടും അടവും മാറ്റിപ്പിടിച്ചിരിക്കുകയാണ്.

ഇതിനോടകം പ്രചാരത്തിലെത്തിയ ബജറ്റ് കാറായ C3 ക്രോസ്ഓവറിന്റെ അവതരണത്തോടെ സിട്രണിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനിക്കാവും. കാരണം അതിന്റെ വില തന്നെയാവും. സിട്രൺ C3 എന്ന ചെറു എസ്‌യുവി ഇന്ത്യക്കായി അവതരിപ്പിച്ചതു മുതൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വാഹനത്തിന്റെ വില പ്രഖ്യാപനത്തിനായാണ്.

വില കുറയ്ക്കുന്നതിന് പ്രാദേശികവൽക്കരണത്തിന് വലിയ ഊന്നൽ നൽകിയതിനാൽ ആക്രമണാത്മക വില നിർണയവുമായാവും സിട്രൺ C3 മോഡലിന് സമ്മാനിക്കുക. ജൂലൈ 20-ന് വില ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്.

രണ്ട് വകഭേദങ്ങളിലായി 6 വേരിയന്റുകളിൽ എത്തുന്ന സിട്രൺ C3-യുടെ അടിസ്ഥാന മോഡലിന് ലൈവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ എൻട്രി-ലെവൽ മോഡലിന് മാനുവൽ എസി, സ്വമേധയാ ക്രമീകരിക്കാവുന്ന ORVM-കൾ (മിക്കവാറും ഇന്റേണലായി ക്രമീകരിക്കാവുന്നവ), ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് പവർ വിൻഡോകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയ മികച്ച ഫീച്ചറുകളാവും കമ്പനി അണിനിരത്തുക.

പിൻ പാർക്കിംഗ് സെൻസറുകൾ, പിന്നിൽ സ്‌മാർട്ട്‌ഫോണിനായി ഒരു കൺസോൾ, 100 ശതമാനം ഫ്ലാറ്റ് ഫോൾഡിംഗ് പിൻ സീറ്റുകൾ, മുൻവശത്ത് 12V സോക്കറ്റ് എന്നിവയും C3 ഫീൽ വേരിയന്റിലേക്ക് എത്തും. ഇതിന് 6 ലക്ഷം മുതൽ 6.25 ലക്ഷം രൂപ വരെ ആയിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുകയെന്നാണ് റിപ്പോർട്ട്.

ഡിസൈനിന്റെ കാര്യത്തിൽ സിട്രൺ C3 ലൈവിന് മാറ്റ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, വീൽ കവറുകളുള്ള 15 ഇഞ്ച് വീലുകൾ, ഗ്ലോസ് ബ്ലാക്ക്, ഫെൻഡർ മൗണ്ടഡ് ഇൻഡിക്കേറ്ററുകളിൽ ഫിനിഷ് ചെയ്ത ORVM എന്നിവ ലഭിക്കും. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഇതിന് സിംഗിൾ-ടോൺ ബ്ലാക്ക് ഫിനിഷും സീറ്റുകൾക്കുള്ള ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും കമ്പനി ഒരുക്കിയിട്ടുണ്ട്.

കൂടാതെ പ്രീമിയം ഫീൽ ഉയർത്തുന്നതിനായി ചില ക്രോം ആക്‌സന്റുകളും സിട്രൺ C3 ലൈവിലേക്ക് കമ്പനി കൊണ്ടുവന്നേക്കും. ഈ വേരിയന്റിന് ഹാലൊജെൻ ഹെഡ്‌ലൈറ്റുകളാവും ഉണ്ടാവുക. കൂടാതെ കുറച്ച് കൂടി വ്യത്യസ്‌തത പുലർത്തുന്നതിനായി അടിസ്ഥാന ലൈവ് വേരിയന്റിലും ഡ്യുവൽ-ടോൺ കളർ സ്കീമിനായി സിട്രൺ ഒരു ഓപ്ഷനും നൽകും.

ടോപ്പ് എൻഡ് സിട്രൺ C3 ഫീൽ വേരിയന്റിലേക്ക് നോക്കിയാൽ ഇതിന് സ്റ്റാൻഡേർഡായി ധാരാളം ഫീച്ചറുകളുും സവിശേഷതകളുമാണ് ലഭിക്കുന്നത്. അതിൽ എല്ലാ വിൻഡോകൾക്കും സിംഗിൾ-ടച്ച് അപ്/ഡൗൺ ഫംഗ്‌ഷൻ ഉള്ള റിയർ പവർ വിൻഡോകൾ വരെ ഉൾപ്പെടുന്നുണ്ട്.

റിമോട്ട് കീലെസ് എൻട്രി, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, സ്വമേധയാ ക്രമീകരിക്കാവുന്നഡ്രൈവർ സീറ്റ് എന്നിവയും ഇതിലുണ്ടാവുമെന്നാണ് വിവരം.

സിട്രൺ C3 ഫീൽ വേരിയന്റിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 4 സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവ വരെ ലഭിക്കുന്നുണ്ട്.

മറ്റ് സൗകര്യപ്രദമായ സവിശേഷതകളിലേക്ക് നോക്കിയാൽ ഇതിന് ഒരു പാഴ്സൽ ഷെൽഫ്, രണ്ട് മുൻ സീറ്റുകൾക്കും സീറ്റ് ബാക്ക് പോക്കറ്റുകൾ, ഒരു കോ-ഡ്രൈവർ സൈഡ് സൺ വൈസർ, മുന്നിൽ ഒരു യുഎസ്ബി ചാർജർ, പിന്നിൽ 2 ഫാസ്റ്റ് ചാർജറുകൾ എന്നിവയെല്ലാം ഫ്രഞ്ച് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്.

ഡിസൈനിന്റെ കാര്യത്തിൽ വരാനിരിക്കുന്ന C3 ക്രോസ്ഓവറിന് ഡ്യുവൽ-ടോൺ സി-പില്ലർ, ബോഡി-കളർ ഔട്ട് ഡോർ ഹാൻഡിലുകൾ, ബോഡി ക്ലാഡിംഗ്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഗ്ലോസ് ബ്ലാക്ക്, എൽഇഡി ഡിആർഎല്ലിൽ ഫിനിഷ് ചെയ്‌ത റൂഫ് റെയിലുകൾ എന്നിവയെല്ലാം മോടിയേകാനുണ്ടാവും.

ഇന്റീരിയറിൽ ലൈവ് വേരിയന്റിനേക്കാൾ കൂടുതൽ ക്രോം ആക്‌സന്റുകളും ആനോഡൈസ്ഡ് ഗ്രേ / ആനോഡൈസ്ഡ് ഓറഞ്ച് ഹൈലൈറ്റുകളും ഇതിന് ലഭിക്കുന്നുണ്ട്. ഡ്യുവൽ-ടോൺ കളർ സ്കീമാണ് അകത്തളിൽ വ്യത്യസ്‌തത പുലർത്തുന്നതെന്നു പറയാം. എന്നാൽ ഫീൽ വേരിയന്റിൽ ഇത് സ്റ്റാൻഡേർഡ് ആയാണ് വരുന്നത്.

സിട്രൺ C3 ഫീൽ വേരിയന്റിന് 7 ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഫീൽ 1.2, ഫീൽ 1.2 വൈബ് പായ്ക്ക്, ഫീൽ 1.2 ഡ്യുവൽ ടോൺ, ഡ്യുവൽ ടോൺ ഓപ്ഷനുള്ള ഫീൽ 1.2 വൈബ് പായ്ക്ക്, ഫീൽ 1.2 ടർബോ ഡ്യുവൽ ടോൺ പതിപ്പുകളിലായിരിക്കും വാഹനം നിരത്തിലെത്തുക. ടാറ്റ പഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയുടെ കാര്യം കൂടുതൽ ആക്രമണാത്മകമായാണ് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








