ജിംനി ജിപ്‌സിയാവും; 5-ഡോർ പതിപ്പിനെ ഉയരങ്ങളിലെത്തിക്കാൻ Maruti Suzuki

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനികളിൽ ഒന്നായ മാരുതി സുസുക്കി ജിംനി എസ്‌യുവിയെ ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എന്നാൽ അധികം വൈകാതെ തന്നെ യാഥാർഥ്യമാവാൻ പോവുന്ന ജിംനി ഇന്ത്യയിൽ 5-ഡോർ വേരിയന്റിലാവും വിൽപ്പനയ്ക്ക് എത്തുകയെന്നും ഏവർക്കും അറിയാം.

മാരുതി സുസുക്കി ജിംനിയുടെ വിപുലീകൃത വീൽബേസ് പതിപ്പ് ഇന്ത്യയിൽ വളരെക്കാലമായി പരീക്ഷണത്തിലാണ്. ഇതിന്റെ അവസാന പ്രൊഡക്ഷൻ മോഡലിനെ കമ്പനി ജനുവരിയിൽ നടക്കുന്ന 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. തുടർന്ന് ഓഗസ്റ്റിൽ വാഹനത്തിന്റെ വിപണി ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, 5 ഡോർ മാരുതി ജിംനിയുടെ ഏകദേശം 5,000 മുതൽ 6,000 യൂണിറ്റുകൾ പ്രതിമാസം നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മോഡലിനെ പുതിയ മാരുതി ജിപ്‌സിയായി അവതരിപ്പിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ജിംനി ജിപ്‌സിയാവും; 5-ഡോർ പതിപ്പിനെ ഉയരങ്ങളിലെത്തിക്കാൻ Maruti Suzuki

കർശനമായ മലിനീകരണ മാനദണ്ഡങ്ങളും NCAP മാനദണ്ഡങ്ങളും നടപ്പിലാക്കിയതിനാലാണ് ഐതിഹാസിക മോഡലായ ജിപ്‌സി 2018-ൽ നിർത്തലാക്കുന്നത്. വീണ്ടും ഇതേ പേരിൽ ഒരു വാഹനം പുറത്തിറക്കിയാൽ മാരുതി സുസുക്കിക്ക് വലിയ മൈലേജാവും ലഭിക്കുക എന്നതും 5-ഡോർ ജിംനിക്ക് ഈ പേരു നൽകാൻ കാരണമാവും. ഇന്ത്യയിൽ വൻതോതിൽ വിപണി മൂല്യമുള്ള ജിപ്‌സി ഹാർഡ്‌കോർ ഓഫ്-റോഡ് പ്രേമികൾക്കിടയിൽ അത്രമേൽ ജനപ്രിയമാണ്. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പുള്ളതുമായ ബോഡി ബിൽറ്റ്, ഓഫ്-റോഡ് കഴിവുകൾ എന്നിവയാൽ ഇത് പ്രശംസിക്കപ്പെട്ടു.

ആയതിനാൽ വരാനിരിക്കുന്ന പുതിയ 5-ഡോർ ജിംനിയും ഇതേ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷേ പണ്ടത്തെ ജിപ്‌സിയുടെ എഞ്ചിൻ അത്ര പവർഫുൾ ആയിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ത്രീ-ഡോർ ലേഔട്ടിലും നീക്കം ചെയ്യാവുന്ന സോഫ്റ്റ് ടോപ്പ് ഓപ്ഷനിലും മോഡൽ ലഭ്യമാണ്. പുതിയ 5-ഡോർ മാരുതി ജിംനി ജിപ്‌സി റീബ്രാൻഡിംഗിനെ ന്യായീകരിക്കാൻ പല മുൻകരുതലും സ്വീകരിക്കേണ്ടതും അനിവാര്യമാണ്. പവർ കുറവായിരുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനായി സിയാസ് സെഡാനിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനായിരിക്കും പുതിയ ജിംനിയുടെ ഹൃദയം.

ഈ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 130 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. മാരുതി സുസുക്കി 5-ഡോർ ജിംനിയെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കാം. അങ്ങനെ അതിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും എമിഷൻ അളവ് കുറയ്ക്കുകയും ചെയ്യും. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാവും സമ്മാനിക്കുക. 5-ഡോർ ജിംനി കുറഞ്ഞ അനുപാതത്തിലുള്ള ഗിയറോടുകൂടിയ ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റത്തോടൊപ്പം ലഭ്യമാക്കും. ടു-വീൽ ഡ്രൈവ് ഹൈ (2H), ഫോർ-വീൽ ഡ്രൈവ് ഹൈ (4H) ഓപ്ഷനുകളും ഇതിൽ ഉണ്ടാകും.

ജിപ്‌സ് എന്നു പേരിട്ടേക്കാവുന്ന 5 ഡോറുകളുള്ള മാരുതി ജിംനിക്ക് 3850 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവും 2550 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. എസ്‌യുവിയുടെ ഔദ്യോഗിക വിശദാംശങ്ങൾ അടുത്ത മാസം വെളിപ്പെടുത്തുമെങ്കിലും 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരാനാണ് സാധ്യത. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2021 ജനുവരി മുതൽ ഹരിയാന പ്ലാന്റിൽ ജിംനി എസ്‌യുവിയുടെ ത്രീ-ഡോർ പതിപ്പ് നിർമിക്കുകയും ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ ലെഫ്റ്റ്, റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്.

എന്നാൽ പുതിയ പതിപ്പിന്റെ വരവ് കണക്കിലെടുത്ത് കമ്പനി ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ ത്രീ-ഡോർ ജിംനിയുടെ ഉത്പാദനം നിർത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന പുതിയ മോഡലിന്റെ നിർമാണ ആവശ്യങ്ങൾ പൂർത്തീകരിക്കാനാണ് ഈ നീക്കം. വാങ്ങുന്നവരുടെ മുൻഗണനകൾ കാരണം വർധിച്ചുവരുന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്ന എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ പദ്ധതികളെ ജിംനി ശക്തിപ്പെടുത്തും. ഇപ്പോൾ രാജ്യത്തെ പുതിയ കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികവും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ്.

വരാനിരിക്കുന്ന ജിംനി എസ്‌യുവി ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നതിനുള്ള ഒരു ഫാമിലി ലൈഫ്‌സ്‌റ്റൈൽ വാഹനമായി മാറും. കൂടാതെ കൂടുതൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മൊത്തത്തിലുള്ള വിഹിതം വളർത്തിയെടുക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവിനെ ഈ പദ്ധതികളെല്ലാം പ്രാപ്‌തമാക്കും. ജിംനി ജിപ്സി എന്ന പേരിൽ അറിയപ്പെട്ടാൽ കൂടുതൽ ആമുഖമൊന്നും ഇല്ലാതെ ഉപഭോക്താക്കളെ ആകർഷിക്കാനും മാരുതി സുസുക്കിക്ക് സാധിക്കുകയും ചെയ്യും.

Article Published On: Friday, December 16, 2022, 11:11 [IST]
English summary
Upcoming five door jimny model could be introduced as the new maruti gypsy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X