Mahindra XUV400 ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി എത്തുന്നത് രണ്ട് ബാറ്ററി ഓപ്ഷനുകളിൽ
ഇന്ത്യൻ വിപണിയിൽ ഒരു കൂട്ടം ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിലവിൽ ടാറ്റ മോട്ടോർസ് അരങ്ങുവാഴുന്ന പാസഞ്ചർ ഇവി കാർ വിഭാഗത്തിൽ തംരഗമാവാനാണ് കമ്പനിയുടെ പ്രധാന പദ്ധതി.

ഈ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്ന് XUV300 കോംപാക്‌ട് എസ്‌യുവി അധിഷ്ഠിത ഇവിയാണ്. XUV400 അല്ലെങ്കിൽ eXUV300 എന്ന് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എസ്‌യുവി 2020 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ മഹന്ദ്ര പ്രദർശിപ്പിച്ചിരുന്നു. ഇത് നിലവിൽ നമ്മുടെ രാജ്യത്ത് റോഡ്-ടെസ്റ്റ് ചെയ്യപ്പെടുകയാണ്.

ഔദ്യോഗിക പ്രസ്താവന പ്രകാരം 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം അല്ലെങ്കിൽ നാലാം പാദത്തിൽ ഇലക്ട്രിക് XUV300 പുറത്തിറക്കാൻ നിർമാതാവ് പദ്ധതിയിട്ടിരിക്കുകയാണ്. ഈ വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിവരികയാണിപ്പോൾ.

ടെസ്റ്റ് മോഡലുകൾക്ക് സാധാരണ ICE പതിപ്പിന് സമാനമായ ഡിസൈൻ ശൈലിയുണ്ട് ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ കുറച്ച് മാറ്റങ്ങളോടെയാകും ഇലക്‌ട്രിക് വാഹനമായി XUV400 രൂപമെടുക്കുക. രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ഇലക്ട്രിക് ക്രോസ്ഓവർ ലഭ്യമാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (MESMA) അടിസ്ഥാനമാക്കിയുള്ള XUV300 കോംപാക്ട് എസ്‌യുവിയുടെ പൂര്‍ണ ഇലക്ട്രിക് പതിപ്പാണ്. സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നീ വേരിയന്റുകളായിരിക്കും മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവിക്ക് ഉണ്ടായിരിക്കുക. ലോംഗ് റേഞ്ച് വേരിയന്റിന് വലിയ ബാറ്ററിയുണ്ടാകും.

അതേസമയം സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് ചെറുതായിരിക്കും. കൃത്യമായ വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്ര XUV300 ഇവി പതിപ്പിന്റെ ലോംഗ് റേഞ്ച് പതിപ്പ് ടാറ്റ നെക്സോൺ ഇവിയുടെ എതിരാളിയായിരിക്കും. ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയുടെ എതിരാളിയായിരിക്കും ലോംഗ് റേഞ്ച് പതിപ്പ്.

ഇലക്ട്രിക് എസ്‌യുവിയുടെ പെർഫോമൻസ് അധിഷ്ഠിത വേരിയന്റും ഭാവിയിൽ ബ്രാൻഡിന് അവതരിപ്പിക്കാനാകും. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച 350 വോൾട്ട് ഇലക്ട്രിക് എഞ്ചിൻ 60 കിലോവാട്ട് മുതൽ 280 കിലോവാട്ട് പവർ, ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ, 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററികൾ വിവിധതരം ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കാനും സഹായിക്കും.

വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ നിലവിലെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ പതിപ്പിന് സമാനമായി രൂപകൽപ്പന ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ മികച്ച ഉപകരണങ്ങൾ ഇലക്‌ട്രിക് പതിപ്പിൽ ഉണ്ടായിരിക്കും. വരാനിരിക്കുന്ന XUV300 ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ഡിസൈനിനൊപ്പം പരിഷ്ക്കരിച്ച ഫീച്ചർ നിരയും ലഭിക്കും.

പുതിയ വലിയ പോപ്പ്- ഔട്ട് സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജർ, പുതിയ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളെല്ലാം ബ്രാൻഡ് വാഹനത്തിൽ ഒരുക്കും. വരാനിരിക്കുന്ന XUV400 ഇലക്‌ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക ഡ്രൈവിംഗ് റേഞ്ച് ഏകദേശം 350 കിലോമീറ്ററായിരിക്കും.

ഇലക്ട്രിക് മഹീന്ദ്ര XUV300 മോഡലിന്റെ 15 ലക്ഷം രൂപയ്ക്കും 22 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ സമീപഭാവിയിൽ മറ്റ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു എന്നതാണ് ശ്രദ്ധേയം.

XUV400 എന്നുവിളിക്കുന്ന eXUV300 ഇവിയ്ക്ക് മുന്നോടിയായി കമ്പനി ഇന്ത്യൻ വിപണിയിൽ KUV100 ഇലക്‌ട്രിക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് ബാറ്ററി പാസഞ്ചർ കാറായിരിക്കും ഇത്. പ്രീ-പ്രൊഡക്ഷൻ രൂപത്തിലെത്തിയ വാഹനത്തിന് ഒട്ടേറെ മാറ്റങ്ങളുമായാകും യഥാർഥ രൂപത്തിലേക്ക് എത്തുക.

മൈക്രോ ഇലക്‌ട്രിക് എസ്‌യുവിക്ക് 15.9 kWh ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ച 54 bhp കരുത്ത് നല്‍കുന്ന ഇലക്‌ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. 150 കിലോമീറ്റര്‍ വരെ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതുകൂടാതെ ബ്രാൻഡിന്റെ പുതിയ 'ബോൺ ഇവി' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഈ വർഷം ജൂലൈയിൽ കൺസെപ്റ്റ് രൂപത്തിൽ അനാച്ഛാദനം ചെയ്യുന്ന മൂന്ന് ഇലക്ട്രിക് എസ്‌യുവികളെ മഹീന്ദ്ര അടുത്തിടെ ടീസറിലൂടെ പരിചയപ്പെടുത്തിയിരുന്നു.

മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് (മെയ്‌ഡ്) ആണ് മൂന്ന് കൺസെപ്റ്റ് ഇവികളും രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവയെല്ലാം വ്യത്യസ്ത സെഗ്‌മെന്റുകൾ ഉൾക്കൊള്ളും. ഇലക്ട്രിഫൈയിംഗ് പ്രെസൻസും എക്സ്ഹിലറേറ്റിംഗ് പെർഫോമെൻസുമാണ് മഹീന്ദ്രയുടെ ഗ്ലോബൽ ഡിസൈനർമാർ, എഞ്ചിനീയർമാർ, വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം വികസിപ്പിക്കുന്നതെന്നാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാവിയിൽ വാഹന ലോകം ഇലക്ട്രിക്കിലേക്ക് മാറുമ്പോൾ ഇന്ത്യന്‍ വിപണിയില്‍ തന്നെ 13 പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നു. അതില്‍ 8 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരിക്കും.


Click it and Unblock the Notifications








