സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

ഇന്ത്യൻ വാഹന നിര എടുത്തുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഎൻജി മോഡലുകളുള്ള കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. ഡീസൽ എഞ്ചിനുകളോട് എന്നന്നേക്കുമായി ഗുഡ്ബൈ പറഞ്ഞുപോരുമ്പോൾ പലരും മൂക്കത്ത് കൈവെച്ചിരുന്നെങ്കിലും മാരുതി സുസുക്കിക്ക് ഒരു പ്ലാൻ ബി ഉണ്ടായിരുന്നു.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

അത് വിജയം കാണുകയും ചെയ്‌തതോടെ മറ്റ് എതിരാളികളും സിഎൻജിക്കു പിന്നാലെയാണ്. ഈ വർഷം കൂടുതൽ സിഎൻജി മോഡലുകൾ പുറത്തിറക്കി ഇത് കൂടുതൽ മുന്നോട്ട് കൊണ്ടുപോവാനാണ് ഇപ്പോൾ മാരുതി സുസുക്കി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

ഈ മാസം വരാനിരിക്കുന്ന പുതിയ സെലേറിയോ സിഎൻജി പോലെ ഈ സെഗ്മെന്റിൽ ഭൂരിഭാഗവും ഹാച്ച്ബാക്കുകളായിരിക്കുമെങ്കിലും ഈ വർഷം ഏപ്രിലോടെ വിപണിയിൽ ലോഞ്ച് ചെയ്യുന്ന പുതിയ ബ്രെസയുടെ സിഎൻജി പവർ പതിപ്പ് അവതരിപ്പിക്കാനും മാരുതി സുസുക്കി തയാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചന നൽകുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

ഭാവിയിൽ വിപണിയിൽ എത്താൻ പോകുന്ന എല്ലാ മോഡലുകൾക്കും ഒരു സിഎൻജി വേരിയന്റ് ലഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിലെ റെക്കോർഡ് പെട്രോൾ വില കണക്കിലെടുക്കുമ്പോൾ "ഉടമസ്ഥാവകാശത്തിന്റെ ആകെ ചെലവിന്റെ അടിസ്ഥാനത്തിൽ സിഎൻജ് ഏറ്റവും കുറഞ്ഞ ചെലവ് വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചീഫ് ടെക്‌നോളജി ഓഫീസർ സിവി രാമൻ ചൂണ്ടിക്കാട്ടി.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

വിറ്റാര ബ്രെസ ഈ വർഷം ഒരു പ്രധാന പരിഷ്ക്കാരത്തിന് വിധേയമാകുമ്പോൾ ഈ പുതുക്കിയ കോംപാക്‌ട് എസ്‌യുവിയിലാകും സിഎൻജി വേരിയന്റിനെ പുറത്തിറക്കുക. ഒരു എസ്‌യുവി മോഡൽ ആദ്യമായാകും ഇന്ത്യയിൽ സിഎൻജി എഞ്ചിനോടു കൂടി വിപണിയിൽ എത്തുക. ഈ മുഖംമിനുക്കലിന്റെ ഭാഗമായി മാരുതി സുസുക്കി "വിറ്റാര" എന്ന പേര് ഒഴിവാക്കും.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

പുതിയ കോം‌പാക്‌ട് എസ്‌യുവി "മാരുതി സുസുക്കി ബ്രെസ" എന്ന പേരിലായിരിക്കും അവതരണത്തോടെ അറിയപ്പെടുക. പെട്രോൾ എഞ്ചിനിൽ വാഹനം വിപണിയിലെത്തി കുറച്ച് സമയത്തിന് ശേഷം സിഎൻജി പതിപ്പ് അവതരിപ്പിക്കുന്നത് കാണുന്ന മിക്ക മാരുതി സുസുക്കി മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പെട്രോൾ പതിപ്പിനൊപ്പം ബ്രെസ സിഎൻജിയും ഒരേസമയം പരിചയപ്പെടുത്താനാണ് ബ്രാൻഡ് ശ്രമിക്കുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ തന്നെയാകും പുതുക്കിയ ബ്രെസയിൽ തുടരുക. മറ്റ് മാരുതി സുസുക്കി സിഎൻജി മോഡലുകളിൽ ശ്രദ്ധയിൽപ്പെട്ടതുപോലെ സിഎൻജി മോഡൽ വിറ്റാര ബ്രെസയും അതേ എഞ്ചിനിൽ തന്നെ നൽകുമെന്ന് പ്രതീക്ഷിക്കാം. ആകസ്മികമായി എർട്ടിഗ സിഎൻജിയും ഇതേ എഞ്ചിനാണ് നൽകുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

എർട്ടിഗ സിഎൻജിയിൽ പെട്രോളിൽ പ്രവർത്തിക്കുന്ന ആവർത്തനത്തിൽ നിന്ന് 13 bhp പവറും 16 Nm torque ഉം കുറഞ്ഞ് 92 bhp, 122 Nm torque എന്നിവയാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. വിറ്റാര ബ്രെസ സിഎൻജിയുടെ ഔട്ട്‌പുട്ട് കണക്കുകളിൽ സമാനമായ ഇടിവാണ് പ്രതീക്ഷിക്കുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

എർട്ടിഗ എംപിവിയുടെ സിഎൻജി പതിപ്പിൽ കിലോഗ്രാമിന് 26.08 കിലോമീറ്റർ എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. അതായത് വരാനിരിക്കുന്ന ബ്രെസ സിഎൻജിയുടെ കാര്യത്തിൽ ഇത് ഏതാണ്ട് അതേ കണക്കിന് അടുത്തായിരിക്കാം അല്ലെങ്കിൽ എർട്ടിഗയെക്കാൾ ഭാരം കുറഞ്ഞതായതിനാൽ മൈലേജ് കൂടുതലുമായിരിക്കാം.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

ഇതിനകം സൂചിപ്പിച്ചതുപോലെ സിഎൻജിയിൽ പ്രവർത്തിക്കുന്ന ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിനൊപ്പം പുറത്തിറക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. 2022 ബ്രെസയിലെ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകൾ അങ്ങനെ തന്നെ സിഎൻജി വേരിയന്റുകളിലേക്കും കൊണ്ടുപോകും.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

2022 ബ്രെസ പുതിയ ഫ്രണ്ട്, റിയർ ഫാസിയ, ഷീറ്റ് മെറ്റൽ മാറ്റങ്ങളോടെ പൂർണമായും മാറ്റിമറിച്ച ബാഹ്യ രൂപകൽപ്പനയോടെയാണ് വരുന്നത്. ഇത് നിലവിലെ മോഡലിനേക്കാൾ വളരെ ഉയർന്നതാണ്. ഇന്റീരിയർ ക്വാളിറ്റിയിലും വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കണക്‌റ്റഡ് കാർ ടെക്, സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് കണക്റ്റിവിറ്റി എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളിൽ ഗണ്യമായ ഒരു ചുവടുവെപ്പാണ് അടയാളപ്പെടുത്തുന്നത്.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

മറ്റ് സിഎൻജി മോഡലുകളിൽ കാണുന്നത് പോലെ മാരുതി സുസുക്കി ബ്രെസയിൽ മിഡ് LXI, VXI വേരിയന്റുകളിലാകും കമ്പനി സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുക. അല്ലാതെ ടോപ്പ് ZXI+ പതിപ്പിലേക്ക് എത്താൻ ഇത് സാധ്യതയില്ല. ബ്രെസ സിഎൻജിയും പിന്നീട് സെലേറിയോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ സിഎൻജി-പവർ പതിപ്പുകളും പുറത്തിറക്കുന്നതോടെ മാരുതി സുസുക്കിക്ക് അതിന്റെ എല്ലാ അരീന കാറുകളുടെയും സിഎൻജി പതിപ്പ് ലഭിക്കും.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

അതുപോലെ സിഎൻജി ഇതുവരെ ചെറുകാർ സെഗ്‌മെന്റിൽ മാത്രമേ പ്രബലമായിട്ടുള്ളൂ. അതിനാൽ സബ് കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ ബ്രെസയുടെ എതിരാളികൾക്കൊന്നും ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് നൽകിയിട്ടില്ല. ലോഞ്ച് ചെയ്യുമ്പോൾ ബ്രെസ സിഎൻജിക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.

സിഎൻജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയാവാൻ Maruti Brezza; അവതരണം ഈ വർഷം തന്നെ

എന്നിരുന്നാലും ടാറ്റ മോട്ടോർസ് ഈ മാസം വരാനിരിക്കുന്ന ടിയാഗോ, ടിഗോർ സിഎൻജി എന്നിവയ്ക്ക് ശേഷം നെക്‌സോൺ സിഎൻജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ വിപണിയിൽ വിറ്റാര ബ്രെസയ്ക്ക് നല്ലൊരു എതിരാളിയും മത്സരവുമാവും വരിക.

Most Read Articles

Malayalam
English summary
Upcoming new maruti brezza to offer factory fitted cng kit
Story first published: Tuesday, January 11, 2022, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X