ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

ജീവശ്വാസമില്ലാതെ ഇന്ത്യയിൽ മരണത്തോട് മല്ലിടിച്ചു കിടന്നിരുന്ന ജാപ്പനീസ് വാഹന നിർമാതാക്കളുടെ രക്ഷകനായി എത്തിയ മാഗ്നൈറ്റ് പച്ചപിടിച്ചതോടെ രാജ്യത്തെ എസ്‌യുവി വിപണിയിൽ പുതിയൊരു പ്രീമിയം വാഹനത്തെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിസാൻ.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

മാഗ്‌നൈറ്റിന്റെ സമാരംഭത്തിനു ശേഷം പല റെക്കോർഡുകളും സ്വന്തമാക്കി മുന്നേറുന്ന നിസാൻ ഏറ്റവും അനുയോജ്യമായ സമയത്താണ് പുതിയ മോഡലിനെ കൂടി കൊണ്ടുവരുന്നത്. എന്നാൽ ഏവരുടേയും ചോദ്യം വരാനിരിക്കുന്ന മോഡലിനെ കുറിച്ചാണ്.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

ഇതുവരെ ഒരു സൂചനയും പുറത്തുവിടാതെ എല്ലാകാര്യങ്ങളും മൂടിവെച്ചിരിക്കുകയാണ്. ഒക്‌ടോബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ആഗോള നിസാൻ കാറുകളായ X-ട്രെയിൽ, കാഷ്‌കായ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈൻ.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

എൽഇഡി ഡിആർഎല്ലുകൾക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട ഒരു കോണാകൃതിയിലുള്ള ഗ്രിൽ ഇതിന് ലഭിക്കുന്നു. മുൻവശത്ത് ആഗോള വിപണികളിൽ വാഗ്ദാനം ചെയ്യുന്ന X-ട്രെയിൽ എസ്‌യുവിയോട് സാമ്യമുള്ളതാണ്. വശക്കാഴ്ച്ചയിൽ പോലും ഈ പ്രീമിയം എസ്‌യുവിയോട് സാമ്യമുള്ള സ്റ്റൈലാണ് കാണാനാവുന്നത്.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ ട്യൂസോണിനെയും ജീപ്പ് കോമ്പസിനെയും കീഴടക്കി ഇന്ത്യയിലെ പ്രീമിയം എസ്‌യുവി സെഗ്‌മെന്റിനെ നിസാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായിരിക്കാം വരാനിരിക്കുന്ന പുതുപുത്തൻ മോഡലിന്റെ അവതരണം. നിലവിൽ കൊറിയൻ ബ്രാൻഡിന്റെ ട്യൂസോണിന് രാജ്യത്ത് മാന്യമായ വിൽപ്പന കൈവരിക്കാനാവുന്നുമുണ്ട്.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

X-ട്രെയിലിന് സമാനമായ ഒരു മോഡൽ ഉപയോഗിച്ച് നിസാൻ ഇന്ത്യയിലെ പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ ഒരു പരീക്ഷണത്തിനിറങ്ങുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ വർഷമാദ്യം നിസാന്റെ സഹപങ്കാളിയായ റെനോ കോലിയോസിനെ ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

റെനോ-നിസാൻ സഖ്യം കോലിയോസിന്റെ പ്ലാറ്റ്‌ഫോമും അതിന്റെ എഞ്ചിൻ ഇന്ത്യൻ സാഹചര്യങ്ങളിൽ പരീക്ഷിച്ചിരിക്കാനാണ് സാധ്യത. ആയതിനാൽ CMF-CD പ്ലാറ്റ്‌ഫോമും 170 bhp പവറും ഓൾവീൽ ഡ്രൈവും ഉള്ള 2.5 ലിറ്റർ എഞ്ചിനും നിസാന്റെ വരാനിരിക്കുന്ന എസ്‌യുവിയിലും ഇടംപിടിക്കാൻ സാധ്യതയുണ്ട്.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

നിസാൻ വരാനിരിക്കുന്ന എസ്‌യുവിക്ക് പ്രാദേശികവൽക്കരിച്ച പ്ലാറ്റ്‌ഫോമാവും അടിവരയിടുക. വാഹനം 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിലും ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കും. ട്യൂസോണിന് പുറമെ, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് എന്നിവയ്ക്കും X-ട്രെയിൽ എതിരാളിയാകും.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

നന്നായി പ്രാദേശികവൽക്കരിക്കപ്പെട്ടാൽ അത് മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ തുടങ്ങിയ മോഡലുകളോടും വിലയുടെ കാര്യത്തിൽ മത്സരിക്കും. നിസാൻ മോട്ടോർ ഇന്ത്യ ഒക്‌ടോബർ 18-ന് ന്യൂഡൽഹിയിൽ ഒരു പരിപാടി നടത്തുന്നുണ്ട്.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

ഇവിടെ തങ്ങളുടെ ആഗോള വിപണിയിലെ പുതിയ ചില കാറുകൾ പ്രദർശിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, ഇന്ത്യയിൽ വരാനിരിക്കുന്ന നിസാൻ കാറുകളെക്കുറിച്ചുള്ള ചില ആവേശകരമായ വാർത്തകളും കമ്പനി പുറത്തുവിട്ടേക്കും.

ടോപ്പ് ഗിയറിലേക്ക് Nissan, ക്യാമറ കണ്ണിൽ കുടുങ്ങി പുതിയ എസ്‌യുവി; വരുന്നത് X-ട്രെയിലോ?

സ്പൈ ചിത്രങ്ങളിൽ കണ്ടെത്തിയ ഈ പുതിയ എസ്‌യുവി പറഞ്ഞ തീയതിയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. വരുന്ന 18-ാം തീയതി പ്രദർശിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു കാർ പുതിയ നിസാൻ ലീഫ് ഇലക്ട്രിക് ആണ്. അത് ഇതിനകം തന്നെ ഡൽഹിയിൽ വേഷംമാറി പരീക്ഷണം നടത്തിയിട്ടുണ്ട്.

Source: Motoroctane

More from DriveSpark

Article Published On: Saturday, October 15, 2022, 18:47 [IST]
English summary
Upcoming nissan premium suv spied in india for the first time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X