എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

പുതിയ ഹൈറൈഡർ ഹൈബ്രിഡ് എസ്‌യുവിയെ അവതരിപ്പിച്ചതിന് ശേഷം ടൊയോട്ട ഇപ്പോൾ പുതിയ ഇന്നോവ ഹൈബ്രിഡ് രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയ്ക്ക് മുമ്പ് പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് 2022 നവംബർ ആദ്യം ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

പുതിയ മോഡലിനായുള്ള പ്രീ-ബുക്കിംഗും ഡീലർഷിപ്പുകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡിന്റെ പ്രധാന ഇന്റീരിയർ ഫീച്ചറുകൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

പുതിയ ഇന്നോവയിൽ നിലവിലുള്ള മോഡലിൽ ഇല്ലാത്ത നിരവധി ഹൈ-എൻഡ് ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അതായത് കൂടുതൽ ആധുനികത കൈവരിച്ചായിരിക്കും എംപിവി സെഗ്മെന്റിലെ തലതൊട്ടപ്പൻ വിപണിയിലെത്തുകയെന്ന് സാരം.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

പുതിയ ഇന്നോവ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നതും ശ്രദ്ധേമാവും. കൂടാതെ ഏറെ ജനപ്രിയമായ ഡീസൽ എഞ്ചിനും നിരയിൽ നിന്ന് ടൊയോട്ട ഒഴിവാക്കുകയും ചെയ്യും. പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ടൊയോട്ട സേഫ്റ്റി സെൻസ്, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവയെല്ലാമുണ്ടാവും.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

തീർന്നില്ല, ഇതിനു പുറമെ മൾട്ടി-കളർ ആംബിയന്റ് ലൈറ്റ്, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റുകൾ, ഡാഷ്‌ബോർഡിൽ സോഫ്റ്റ് പാഡുകൾ, ഫ്ലാറ്റ് ഫോറുകൾ, അണ്ടർ ഫ്ലോർ സ്റ്റോറേജ്, ഓട്ടോമൻ ഫംഗ്ഷനുള്ള ക്യാപ്റ്റൻ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും മൂന്നാംതലമുറയിലേക്ക് ചേക്കേറുന്ന ഇന്നോവ ഹൈക്രോസിന്റെ സവിശേഷതകളായിരിക്കും.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

ഹൈബ്രിഡ് എഞ്ചിനോടുകൂടിയ ഹൈ-എൻഡ് (ക്യു) വേരിയന്റിലാണ് മിക്ക സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന വേരിയന്റെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും മിഡ് V വേരിയന്റിലും കുറച്ച് അധിക സവിശേഷതകൾ ടൊയോട്ട സമ്മാനിച്ചേക്കാം. രണ്ടാമത്തെ നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ ഇലക്ട്രിക്കലായി ക്രമീകരിക്കാൻ കഴിയും എന്നതാണ് രസകരമായ കാര്യം.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

കൂടാതെ ടൊയോട്ട വോക്സി, കിയ കാർണിവൽ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള എംപിവികളിൽ കണ്ടിട്ടുള്ള ഒട്ടോമൻ ഫംഗ്ഷനോടുകൂടിയാണ് ക്യാപ്റ്റൻ സീറ്റുകൾ വരുന്നത്. നിലവിലെ മോഡലിൽ ലഭ്യമല്ലാത്ത പനോരമിക് സൺറൂഫും പുതിയ ഇന്നോവ ഹൈബ്രിഡിൽ ലഭ്യമാവുന്നത് വളരെ പ്രീമിയം ഫീൽ തന്നെ നൽകും.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് പ്രീ-കൊളീഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടൊയോട്ട സേഫ്റ്റി സെൻസും അവതരിപ്പിക്കുന്നതും സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതെന്ന സൂചനയാണ് പറഞ്ഞുവെക്കുന്നത്.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

ഇന്തോനേഷ്യൻ മോഡലിനെ പുതിയ ഇന്നോവ സെനിക്സ് എന്ന് വിളിക്കുമെന്ന് റിപ്പോർട്ട്. അതേസമയം ഇന്ത്യയിൽ പുതിയ ഇന്നോവയെ ഹൈക്രോസ് എന്ന് വിളിക്കും. നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസി, ആർഡബ്ല്യുഡി ലേഔട്ടിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണമുള്ള പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ തലമുറ ഇന്നോവ.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

ഇതിന് 2860 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. അതായത് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ 100 മില്ലീമീറ്റർ അധികമാണെന്ന് സാരം. പുതിയ ഇന്നോവയുടെ ഹൈബ്രിഡ് എഞ്ചിൻ സജ്ജീകരണത്തിൽ ഇലക്ട്രിക് മോട്ടോറും ഇലക്ട്രിക് ബാറ്ററിയും ഉള്ള പെട്രോൾ എഞ്ചിനും ഉൾപ്പെടും.

എന്നത്തെക്കാളും സമ്പന്നം, വരാനിരിക്കുന്ന പുത്തൻ ഇന്നോവയിൽ ഉണ്ടാവുക ഈ കിടിലൻ ഫീച്ചറുകൾ

2.0 ലിറ്റർ പെട്രോൾ എഞ്ചിനോ ഹൈബ്രിഡ് സിസ്റ്റം അല്ലെങ്കിൽ 1.8 ലിറ്റർ എഞ്ചിനോ ഹൈബ്രിഡ് സജ്ജീകരണത്തോടെ വരാൻ സാധ്യതയുണ്ട്. ഉയർന്ന 'സ്റ്റെപ്പ്-ഓഫ്' ടോർക്കിനും ഇന്ധനക്ഷമതയ്ക്കുമായി ഇരട്ട-മോട്ടോർ സജ്ജീകരണം ഉൾക്കൊള്ളുന്ന THS II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) പതിപ്പിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പ് കമ്പനിക്ക് ഉപയോഗിക്കാം.

More from DriveSpark

Article Published On: Friday, October 14, 2022, 16:19 [IST]
English summary
Upcoming toyota innova hybrid will be more premium than ever these are the new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X