മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് തലമുറ മാറ്റത്തോടെ വിപണിയിലേക്ക് എത്തുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ്. ഈ വർഷം ഇന്തോനേഷ്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന എംപിവി അടുത്ത വർഷം തുടക്കത്തിൽ നമ്മുടെ ഇന്ത്യയിലും അവതാരപ്പിറവിയെടുക്കും.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

അടുത്ത മാസത്തെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി, വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ ടീസർ ചിത്രം പുറത്തിറക്കി ആകാംക്ഷ വർധിപ്പിക്കുകയാണ് ടൊയോട്ട ഇന്തോനേഷ്യ. പുതിയ മൂന്നുവരി എംപിവിയുടെ മുൻവശക്കാഴ്ച്ചയാണ് ടീസർ ചിത്രത്തിൽ കാണാനാവുന്നത്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

ടൊയോട്ടയുടെ ആഗോള മോഡലുകളായ കൊറോള ക്രോസിൽ നിന്നുള്ള ഗ്രിൽ സ്റ്റൈലിംഗും ടൊയോട്ട ഹൈക്രോസ് കടമെടുത്താണ് വരുന്നതെന്ന് ആദ്യ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. പുതിയ ടൊയോട്ട ഹൈക്രോസ് ഒരു ആഗോള മോഡലായിരിക്കും. ഇത് ഇന്തോനേഷ്യ പോലുള്ള വിദേശ വിപണികളിൽ 'ഇന്നോവ സെനിക്‌സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

ഇന്തോനേഷ്യയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള അവതരണത്തിന് പിന്നാലെയാവും മോഡലിന്റെ ഇന്ത്യയിലെ അരങ്ങേറ്റം. ഇനി ടീസർ ചിത്രങ്ങളിലെ മറ്റ് വിശദാംശങ്ങളിലേക്ക് തിരികെയെത്തിയാൽ ഗ്രില്ലിന് പുറമെ പ്രധാന ലൈറ്റ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന രണ്ട് എൽ ആകൃതിയിലുള്ള ഇൻസെർട്ടുകളുള്ള വിശാലമായ ഹെഡ്‌ലാമ്പും ദൃശ്യമാണ്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

വരാനിരിക്കുന്ന പുത്തൻ ഇന്നോവയുടെ ബോണറ്റിൽ സ്ട്രോംഗ് ക്രീസുകളും ബമ്പറിന് ഫോഗ് ലാമ്പുകൾക്കായി ത്രികോണാകൃതിയിലുള്ള ഹൌസിംഗും കമ്പനി ഒരുക്കിയിട്ടുണ്ട്. ഒരു ക്രോസ്ഓവർ പോലെ കാണാനുള്ള പുതിയ എംപിവിയുടെ ഉദ്ദേശ്യം കാറിന്റെ മുൻ രൂപകൽപ്പന വ്യക്തമായി എടുത്തു പറയുന്നുണ്ട്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

അടുത്തിടെ പുറത്തുവന്ന ഇന്നോവ ഹൈക്രോസിന്റെ സ്പൈ ചിത്രങ്ങളും വാഹനത്തിന്റെ മറ്റ് ഡിസൈൻ വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നു. എൽഇഡി ബ്രേക്ക് ലൈറ്റുകളുള്ള തിരശ്ചീനമായി അടുക്കിയ ടെയിൽ ലാമ്പുകൾ എംപിവിക്ക് ലഭിക്കുന്നുവെന്നും വശങ്ങളിൽ 10-സ്പോക്ക് അലോയ് വീലുകൾ ലഭിക്കുന്നുണ്ടെന്നും സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഇന്നോവ ഹൈക്രോസിന് 4.7 മീറ്റർ നീളവും 2,850 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. ഇത് ഇന്നോവ ക്രിസ്റ്റയെക്കാൾ അൽപ്പം വലുതായിരിക്കുമെന്ന് സാരം. ടൊയോട്ട നിലവിലുള്ള മോഡൽ പോലെ ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇക്കാര്യവും കമ്പനി അതേപടി തുടരാനാവും ആഗ്രഹിക്കുക.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന് 360 ഡിഗ്രി ക്യാമറ, സൺറൂഫ്, വയർലെസ് ചാർജിംഗ്, രണ്ടാം നിരയിലെ ക്യാപ്റ്റന്റെ കസേരകൾക്കുള്ള 'ഓട്ടോമൻ ഫംഗ്ഷൻ' എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള കൂടുതൽ ദൈർഘ്യമേറിയ ഉപകരണങ്ങളുടെ ലിസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാല സ്പൈ ചിത്രങ്ങൾ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എംപിവിയുടെ ഭാഗമാവുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

മോണോകോക്ക് പ്ലാറ്റ്ഫോമിലും ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിലും ഇന്നോവ ആദ്യമായി ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എംപിവിയുടെ മുൻ ആവർത്തനങ്ങളെല്ലാം ലാഡർ-ഫ്രെയിം നിർമാണത്തെയും പിൻ-വീൽ ഡ്രൈവ് സജ്ജീകരണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

മോണോകോക്ക് ആർക്കിടെക്ചർ ഹൈക്രോസിനെ പിന്നിൽ ഒരു ഫ്ലാറ്റ് ഫ്ലോർ പ്രാപ്തമാക്കും. ഇത് കൂടുതൽ സ്ഥലം സ്വതന്ത്രമാക്കുമെന്ന് അർഥം. ടൊയോട്ടയുടെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്നോവ ഹൈക്രോസ്. അത് വിദേശത്ത് വിൽക്കുന്ന നിലവിലെ തലമുറ കൊറോളയ്ക്കും അടിസ്ഥാനമാവുന്നു.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

ഇന്നോവ ഹൈക്രോസിന് ഡീസൽ എഞ്ചിൻ ലഭിക്കില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. എന്നാൽ അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമായ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഡീസലിന് പകരക്കാരനായി ഇടംപിടിക്കും.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

എന്നിരുന്നാലും സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിനായി, ഇന്നോവ ഹൈക്രോസ് ഹൈറൈഡറിൽ കാണുന്ന 1.5 ലിറ്റർ എഞ്ചിന് പകരം വലിയ 2.0 ലിറ്റർ യൂണിറ്റ് ടൊയോട്ട ഉപയോഗിക്കും. എന്നിരുന്നാലും കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യുടെ ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ഇത് ഹൈറൈഡറിൽ കാണുന്നത് സമാനമായ പ്രവർത്തനമാവും കാഴ്ച്ചവെക്കുക.

മുഖം പുറത്തുകാട്ടി പുത്തൻ ഇന്നോവ ഹൈക്രോസ്; ആദ്യ ടീസർ ചിത്രവുമായി ടൊയോട്ട

ടൊയോട്ടയില്‍ നിന്ന് അടുത്തതായി വിപണിയില്‍ എത്താനൊരുങ്ങുന്ന ഹൈക്രോസ് എന്ന വാഹനം മാരുതി സുസുക്കിയുടെ ബാഡ്‌ജിലും എത്തുമെന്നതാണ് മറ്റൊരു കൌതുകകരമായ വസ്‌തുത. ഈ കൂട്ടുകെട്ടിൽ നിന്നുള്ള മറ്റ് ക്രോസ്-ബാഡ്ജ് ചെയ്ത ഉൽപ്പന്നങ്ങളെപ്പോലെ, ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് വ്യത്യസ്‌തമായ സ്‌റ്റൈലിംഗ് ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, October 25, 2022, 10:02 [IST]
English summary
Upcoming toyota innova hycross mpv teased ahead of global unveil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X