പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഇന്ത്യൻ വിപണിയിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കാനായി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും കൈകോർത്തത് 2020-ലായിരുന്നു. ഇതുവരെ റീബാഡ്‌ജ് മോഡലുകളിൽ മാത്രം ശ്രദ്ധകൊടുത്തിരുന്ന ബ്രാൻഡുകൾ കളംമാറ്റി ചവിട്ടുകയാണ്.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഇന്ത്യയിലെ മത്സരം ഏറ്റെടുക്കുന്നതിനായി നിരവധി പുതിയ എസ്‌യുവികൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കിയും ടൊയോട്ടയും. ഈ വാർത്തകൾ കുറെക്കാലമായി പുറത്തുവരുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളൊന്നും ഒരു അറിവുമുണ്ടായിരുന്നില്ല.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഈ സംയുക്ത സംരംഭത്തിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ എസ്‌യുവിയുടെ പരീക്ഷണ ഉത്പാദനം ഇതിനകം ആരംഭിച്ചതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്‌തിരിക്കുകയാണ്. ഇതിനർഥം ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ വാഹനത്തെ പൂർണമായും അവതരിപ്പിക്കാനും സുസുക്കി-ടൊയോട്ട സംയുക്ത പങ്കാളിത്തത്തിന് കഴിയും.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

രണ്ട് മോഡലുകളും ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റ് നമ്പർ 2-ലാണ് നിർമിക്കുക. രണ്ട് കമ്പനികളും തമ്മിലുള്ള ശരിയായ സംയുക്ത വികസന പരിശീലനത്തിന്റെ ആദ്യ ഉദാഹരണമാകുമിത്. ടൊയോട്ടയുടെ TNGA-B (അല്ലെങ്കിൽ DNGA) പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ചതും പ്രാദേശികവൽക്കരിച്ചതുമായ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവികൾ നിർമിക്കുന്നത്.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

അതിനാൽ തന്നെ ഈ ആദ്യ എസ്‌യുവിക്ക് ട്രയൽ പ്രൊഡക്ഷൻ വളരെ പ്രധാനമാണ്. മോഡലുകളുടെ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ രണ്ട് കമ്പനികളിൽ നിന്നുമുള്ള വിതരണക്കാരെ സംയോജിപ്പിച്ചാണ് എസ്‌യുവികൾ നിർമിക്കുക.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

നിലവിൽ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്. ആയതിനാൽ വരാനിരിക്കുന്ന എസ്‌യുവികൾ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നിനും ഹൈബ്രിഡ് ഡ്രൈവ് യൂണിറ്റ് നൽകുന്നു. ആദ്യത്തേത് ഒരു മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം ആയിരിക്കുമ്പോൾ രണ്ടാമത്തേത് കൂടുതൽ കരുത്തുറ്റ പൂർണ ഹൈബ്രിഡായിരിക്കും.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഉയർന്ന പവറും ഗണ്യമായി മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകാൻ ഇവ സഹായകരമാവുമെന്നു വേണം പറയാൻ. ഇത് നിർമിക്കുന്നതിന്റെ ചെലവുകൾ കുറയ്ക്കുന്നതിനായി ഈ സംവിധാനങ്ങൾക്കായുള്ള മിക്ക ഘടകങ്ങളും തുടക്കം മുതൽ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കപ്പെടും. അതിനായി ഇന്ത്യയിൽ ബാറ്ററി ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഗുജറാത്തിലെ ഹൻസൽപൂരിൽ നിന്ന് വിതരണം ചെയ്യുന്ന ആദ്യത്തെ കാറാണ് പുതിയ മാരുതി XL6.സുസുക്കി (50 ശതമാനം), തോഷിബ (40 ശതമാനം), ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ഡെൻസോ (10 ശതമാനം) എന്നിവ തമ്മിലുള്ള ഈ സംയുക്ത സംരംഭത്തെ ടിഡിഎസ് ബാറ്ററി എന്നാണ് വിളിക്കുന്നത്. കൂടാതെ ഗ്രൂപ്പിനായി എല്ലാ ലിഥിയം അയൺ ബാറ്ററികളും നിർമിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

സുസുക്കിയുടെ പ്രാദേശിക വൈദഗ്ധ്യം കൊണ്ടാണ് ഈ സംരംഭം നയിക്കുന്നത്. തോഷിബ സെൽ സാങ്കേതികവിദ്യയും ഡെൻസോ മൊഡ്യൂൾ സാങ്കേതികവിദ്യയും മറ്റ് കാര്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിക്ക് ഡീസൽ പതിപ്പ് ഉണ്ടാകില്ല.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

മാരുതിക്കും ടൊയോട്ടയ്ക്കും അവരുടേതായ ഡിസൈനും രൂപവും ഭാവവും ഉണ്ടായിരിക്കും. പരീക്ഷണത്തിൽ കണ്ടെത്തിയ എസ്‌യുവികളിൽ ഒന്ന് സുസുക്കിയാണ്. ഗ്രില്ലിൽ കമ്പനി ലോഗോ ദൃശ്യമാണ്. നേരെമറിച്ച് ചിത്രത്തിൽ കാണുന്നത് പോലെ ടൊയോട്ട എസ്‌യുവിക്ക് അവരവരുടേതായ ശൈലിയായിരിക്കും മുന്നോട്ടു കൊണ്ടുപോവുക.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

മുൻവശത്തെ ഗ്രില്ലിൽ ഈ മാറ്റങ്ങൾ പ്രകടമാവും. ടൊയോട്ട പതിപ്പിന് ഉയർന്ന റാപ്പറൗണ്ട് എൽഇഡി സ്ട്രിപ്പുകളും താഴെ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകളും ലഭിക്കും. വശക്കാഴ്ച്ചയിലെ സ്‌റ്റൈലിംഗ് ഘടകങ്ങളിൽ ടൊയോട്ടയുള്ള സ്‌ക്വയർഡ്-ഓഫ് വീൽ ആർച്ചുകൾ, റെയ്സിംഗ് ബെൽറ്റ്‌ലൈൻ, മസ്ക്കുലർ രീതിയിൽ പുറത്തേക്ക് വരുന്ന പിൻ ഡോറുകൾ എന്നിവ ഉൾപ്പെടുന്നു.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

രണ്ട് എസ്‌യുവികളും ഏറ്റവും പുതിയ സവിശേഷതകളാൽ സമ്പന്നമായിരിക്കും. മാരുതി സുസുക്കി പുതിയ ബലേനോയ്‌ക്കൊപ്പം ഈ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇവയെല്ലാം വരാനിരിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയിലും കാണാനാവും. ഹ്യുണ്ടായി, കിയ, എംജി എന്നീ എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനും ഈ കാര്യങ്ങൾ സഹായകരമാവും.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

പ്രധാനമായും ടൊയോട്ട വികസിപ്പിച്ചെടുത്ത പുതിയ ബലേനോയിൽ കാണുന്ന കണക്റ്റഡ് ടെക്കിലാണ് രണ്ട് മോഡലുകളും വരുന്നതെന്നു പറയാം. രണ്ട് എസ്‌യുവികൾക്കും വലിയ സ്റ്റാൻഡ് അപ്പ് സ്‌ക്രീനുകൾ ലഭിക്കും. കൂടാതെ ഈ ജോഡി വീണ്ടും ബലേനോയെപ്പോലെ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ നൽകാനും സാധ്യതയുണ്ട്. ഈ വർഷാവസാനം ഈ എസ്‌യുവികൾ വിൽപ്പനയ്‌ക്കെത്തുമ്പോൾ സൺറൂഫ്, കൂൾഡ് സീറ്റുകൾ, വർക്കുകൾ തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ പ്രതീക്ഷിക്കാം.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

എങ്കിലും നിലവിലുള്ള അത്യാധുനിക എതിരാളികളെ നേരിടാൻ കഴിയുന്ന ഒരു എസ്‌യുവി നൽകാൻ ടൊയോട്ടയ്ക്കും മാരുതി സുസുക്കിക്കും കഴിയുമോ എന്നതാണ് ചോദ്യം. വളരെ ലാഭകരമായ ഈ സെഗ്‌മെന്റിന്റെ വലിയൊരു ഭാഗം സ്വന്തമാക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്ന രണ്ട് കമ്പനികളുടെയും ഇതുവരെയുള്ള ഏറ്റവും യോജിച്ച ശ്രമമാണിത്. ടൊയോട്ട ഉയർന്ന നിലവാരമുള്ള ഹൈബ്രിഡ് ഹാർഡ്‌വെയർ നൽകുമ്പോൾ മാരുതി സുസുക്കിയുടെ വിതരണക്കാർ മത്സരച്ചെലവ് നൽകാൻ സഹായിക്കുന്നു.

പരീക്ഷണ ഉത്പാദനം ആരംഭിച്ചു, Toyota-Maruti മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുന്നു

ഈ എസ്‌യുവികൾ ക്രെറ്റയ്ക്കും സെൽറ്റോസ് കോംബോയ്ക്കും ആദ്യത്തെ ഗുരുതരമായ ഭീഷണി ഉയർത്തിയേക്കാൻ പ്രാപ്‌തമായിരിക്കുമെന്ന് മനസിലാക്കാൻ ഇക്കാര്യങ്ങളൊക്കെ തന്നെ ധാരാളമല്ലേ. എന്നിരുന്നാലും സെഗ്‌മെന്റിന്റെ 50 ശതമാനം ഇപ്പോഴും വഹിക്കുന്ന ഡീസൽ ഓപ്ഷന്റെ അഭാവം ഈ വളരുന്ന സെഗ്‌മെന്റിന്റിലെ ആധിപത്യത്തിന് തടസമാവുമെന്നതിൽ സംശയമൊന്നുമില്ല. കൂടാതെ ഹൈബ്രിഡ് എഞ്ചിൻ എത്ര മികച്ച ബദലാണെന്ന് കാണേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Upcoming toyota maruti mid size suv trial production started
Story first published: Monday, April 25, 2022, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X