ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

മഹീന്ദ്രയുടെ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള മോഡലുകളിലൊന്നാണ് ബൊലേറോ. രണ്ട് പതിറ്റാണ്ടുകളായി വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം ചെറിയ പരിഷ്ക്കാരങ്ങൾ ഉപയോഗിച്ച് കമ്പനി വാഹനത്തെ സ്ഥിരമായി പുതുക്കുന്നുമുണ്ട്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

കഴിഞ്ഞ മാർച്ചിലാണ് ബൊലേറോയുടെ അവസാന ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. അത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി എഞ്ചിൻ നവീകരണത്തിനും സാക്ഷ്യംവഹിച്ചു. ഇപ്പോൾ മഹീന്ദ്ര മറ്റൊരു പുതുമകൂടി മൾട്ടി യൂട്ടിലിറ്റി വാഹനത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

പുതിയ പരിഷ്ക്കാരങ്ങളുമായി ജനപ്രിയമായ ബൊലേറോ ഈ മാസം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. ഡ്യുവൽ-ടോൺ പെയിന്റും പുതിയ സിംഗിൾ-ടോൺ പെയിന്റ് ഓപ്ഷനുകളും ഉപയോഗിച്ച് ചില നവീകരണങ്ങൾ കാണാമെങ്കിലും അതിന്റെ രൂപകൽപ്പനയുടെ കാര്യത്തിൽ ബൊലേറോയിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വ്യത്യസ്‌തമായ ഡ്യുവൽ-ടോൺ ട്രീറ്റ്‌മെന്റോടുകൂടിയ ഒരു പുതിയ റെഡ് കളർ ഓപ്ഷൻ ബൊലേറോയുടെ നിരയിലേക്ക് എത്തും. കണ്ണുകളെ കൂടുതൽ കുളിർമകൊള്ളിക്കുന്നതിനൊപ്പം വാഹനത്തിന്റെ ആകർഷണം കൂട്ടാനും ഈ നീക്കം ഏറെ സഹായിക്കുമെന്നും ഉറപ്പാണ്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

വൈറ്റ്, സിൽവർ, ബ്രൗൺ എന്നീ മൂന്ന് മോണോടോൺ കളർ ഓപ്ഷനുകളിൽ ബൊലേറോ നിലവിൽ ലഭ്യമാണ്. കൂടാതെ ഡ്യുവൽ-ടോൺ കളർ സ്കീമുകളുടെ ആമുഖം എംയുവിക്ക് ഒരു പുതുജീവന് നൽകും. എന്നിരുന്നാലും വലിയൊരു മാറ്റം അകത്തളത്തിലായിരിക്കും. ആധുനിക ഫീച്ചർ പരിഷ്ക്കാരങ്ങൾ ഒന്നുംതന്നെ ലഭിക്കില്ലെങ്കിലും സുരക്ഷയ്ക്കാണ് ഇനി മുതൽ മഹീന്ദ്ര മുൻഗണ കൊടുക്കുക.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

നിലവിൽ ഒരു ഡ്രൈവർ സൈഡ് എയർബാഗ് മാത്രമായി എത്തുന്ന ബൊലേറോ ഡ്യുവൽ എയർബാഗ് സംവിധാനവുമായാകും ഇനി വിപണിയിൽ എത്തുക. വരുന്ന ഏപ്രിൽ മുതൽ എല്ലാ പുതിയ കാറുകളിലും ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇത് ഇതിനകം പ്രാബല്യത്തിലും ഉണ്ട്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

നിലവിലുള്ള വാഹനങ്ങൾ 2022 ജനുവരി മുതൽ ഇരട്ട എയർബാഗുകൾ കൊണ്ട് സജ്ജീകരിക്കേണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനാൽ മഹീന്ദ്ര ബൊലേറോയിൽ ഒരു പാസഞ്ചർ സൈഡ് എയർബാഗ് ഘടിപ്പിക്കേണ്ടിവരും. ഇത് ഡാഷ്‌ബോർഡിലും മാറ്റങ്ങൾ വരുത്തിയേക്കാം.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

നിലവിൽ ബൊലേറോയ്ക്ക് ഡാഷ്‌ബോർഡിന്റെ പാസഞ്ചർ വശത്ത് ഒരു ചങ്കി ഗ്രാബ് ഹാൻഡിലാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒരു എയർബാഗിന് ഇടം നൽകുന്നില്ല, ആയതിനാൽ ഒരു പാസഞ്ചർ എയർബാഗിനെ ഉൾക്കൊള്ളുന്നതിനായി ഈ ഭാഗം മഹീന്ദ്ര പരിഷ്‌ക്കരിക്കും.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

അവസാനമായി ഡ്രൈവർ സൈഡ് എയർബാഗുമായി ബൊലേറോ പുതുക്കിയപ്പോൾ ഇപ്പോൾ നിർത്തലാക്കിയ TUV300 എസ്‌യുവിയിൽ നിന്ന് പുതിയ സ്റ്റിയറിംഗ് വീൽ ലഭിച്ചിരുന്നു. ഒരു പാസഞ്ചർ സൈഡ് എയർബാഗ് കൂട്ടിചേർക്കുന്നത് മാറ്റിനിർത്തിയാൽ വാഹനത്തിന്റെ ഫീച്ചറുകളിലോ ഉപകരണങ്ങളിലോ ബ്രാൻഡ് ഒരു മാറ്റവും നടപ്പിലാക്കിയേക്കില്ല.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

അതായത് AUX, USB കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ മ്യൂസിക് സിസ്റ്റം, മാനുവൽ എയർ കണ്ടീഷനിംഗ്, കീലെസ്സ് എൻട്രി, പവർ സ്റ്റിയറിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം മഹീന്ദ്ര ബൊലേറോ വിപണിയിൽ എത്തുന്നത് തുടരും.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

ഡ്രൈവർ സൈഡ് എയർബാഗ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് എന്നിവ കാറിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ബൊലേറോ ഇതിനോടകം തന്നെ ഇന്ത്യയിലെ കാൽനട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് മെറ്റൽ ബമ്പറുകളുള്ള ഒരേയൊരു വാഹനമാണിത്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

മെക്കാനിക്കലായി ബൊലേറോയ്ക്ക് അതേ 1.5 ലിറ്റർ, ത്രീ-സിലിണ്ടർ ഡീസൽ mHawk75 എഞ്ചിൻ തന്നെയായിരിക്കും മുന്നോട്ടും ഉണ്ടാവുക. ഇത് പരമാവധി 75 bhp കരുത്തിൽ 210 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പിൻവീൽ ഡ്രൈവ് വാഹനമായതിനാൽ ബൊലേറോയ്ക്ക് ഫോർ വീൽ ഡ്രൈവ് വേരിയന്റില്ല.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

ഡ്യുവൽ-ടോൺ കളർ സ്‌കീമുകളും പാസഞ്ചർ എയർബാഗും കൂട്ടിചേർത്ത പുതിയ ബൊലേറോയെ ഈ മാസം എപ്പോഴെങ്കിലും മഹീന്ദ്ര അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ബൊലേറോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 8.71 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ്. പരിഷ്ക്കരണം ലഭിക്കുന്നതോടെ വില നിലവിലെ മോഡലിനേക്കാൾ നേരിയ തോതിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000-ത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ വാഹന നിർമാതാക്കൾ ബൊലേറോയെ വിപണിയിൽ എത്തിക്കുന്നത്. ബൊലേറോയ്ക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല എന്നതും കമ്പനിയുടെ നേട്ടമാണ്.

ഒന്നല്ല, ഇനി രണ്ട് എയർബാഗുകൾ; പുതുക്കിയ Mahindra Bolero ഈ മാസം വിപണിയിലേക്ക്

തന്റേതായ രീതിയിൽ തന്നെ സ്വന്തം സ്ഥാനംകണ്ടെത്തിയ ബൊലേറോ ശരിയായ വർക്ക്‌ഹോഴ്‌സും യൂട്ടിലിറ്റി വാഹനത്തിന്റെ യഥാർഥ നിർവചനവുമാണ്. രണ്ട് ദശാബ്ദത്തിലേറെയായി നഗര-ഗ്രാമീണ കേന്ദ്രങ്ങളിലെ ഉപഭോക്താക്കൾക്കായി തെരഞ്ഞെടുക്കപ്പെട്ട മോഡലുമാണിത്. ഇതിനോടകം തന്നെ 15 ലക്ഷം യൂണിറ്റ് വിൽപ്പനയോളമാണ് ഈ 21 വർഷംകൊണ്ട് ബൊലേറോ നേടിയെടുത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Updated mahindra bolero will offer dual airbags in india details
Story first published: Monday, January 3, 2022, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X