നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

പുതുപുത്തൻ 2021 മോഡൽ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഡെലിവറി അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ. ജർമൻ നിർമാതാക്കളിൽ നിന്നുള്ള 5 സീറ്റുള്ള മുൻനിര വാഹനം കഴിഞ്ഞ മാസം 31.99 ലക്ഷം രൂപയ്ക്കാണ് പുറത്തിറക്കിയത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

ബുക്കിംഗ് ആരംഭിച്ചതിന് ശേഷം 500 ബുക്കിംഗുകളാണ് എസ്‌യുവിയെ തേടിയെത്തിയത്. കൂടാതെ ടിഗുവാൻ എസ്‌യുവിയോടുള്ള വർധിച്ചുവരുന്ന ഡിമാന്റ് നികത്താൻ 2022-ൽ ഏകദേശം 3,000 മുതൽ 3,500 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാനും ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നുണ്ട്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

2021 ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ്, 7 സീറ്റർ ടിഗുവാൻ ഓൾസ്‌പേസിന് പകരക്കാരനായി എത്തിയതോടെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മോഡലായി മാറുകയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മറ്റ് ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾക്കൊപ്പം പുതിയ പെട്രോൾ എഞ്ചിനുമായാണ് വാഹനം തിരിച്ചെത്തിയത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

പുതുക്കിയ ടിഗുവാന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 2022 ലെ ഒന്നാം പാദത്തിൽ ഏകദേശം 1,500-1,800 യൂണിറ്റുകൾ വിൽക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. കൂടാതെ അടുത്ത ആഴ്ച്ച മുതൽ എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിക്കുമെന്നുമാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‌ത പറഞ്ഞിരിക്കുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

എസ്‌യുവിക്കായി അനുവദിച്ച യൂണിറ്റുകളുടെ ആദ്യ ബാച്ച് പൂർണമായും വിറ്റുപോയതായും ഗുപ‌്‌ത വെളിപ്പെടുത്തുകയും ചെയ്‌തു. എലഗന്‍സ് എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന് 31.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നിലവിലുണ്ടായിരുന്ന 7 സീറ്റർ പതിപ്പിന് പകരം 5 സീറ്റർ വേരിയന്റായാണ് വാഹനം രണ്ടാംവരവ് നടത്തിയിരിക്കുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ബഹുമുഖ MQB പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന 2021 ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ CKD (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ) യൂണിറ്റായാണ് വിപണിയിൽ എത്തുന്നത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് പുതിയ ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്തിരിക്കുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

മാത്രമല്ല മുൻഗാമിയായിരുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ പൂര്‍ണമായും ഇറക്കുമതി ചെയ്‌താണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്. പുതിയ തീരുമാനത്തിലൂടെ വാഹനത്തിന്റെ വിലയും കുറയ്ക്കാൻ ജർമൻ ബ്രാൻഡിനായതും ശ്രദ്ധേയമാണ്. നേരത്തെ 34.20 ലക്ഷം രൂപയായിരുന്നു 7 സീറ്റർ ഓൾസ്പേസ് സ്വന്തമാക്കാൻ ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

എന്നാൽ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ യൂണിറ്റായതോടെ വില 31.99 ലക്ഷം രൂപയായാണ് കുറഞ്ഞത്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് പുതിയ ഫോക്‌സ്‌വാഗൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയം. ഇത് 4,200-6,000 rpm-ൽ പരമാവധി 187 bhp കരുത്തും 1,500-4,100 rpm-ൽ 320 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ 4MOTION ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഈ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉണ്ടായിരുന്നിട്ടും ഫോക്‌സ്‌വാഗണ്‍ ടിഗുവാനിൽ 12.65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗുകള്‍, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് എന്നിവയുമായാണ് എത്തുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

കൂടാതെ ഇതിനു പുറമെ അഡാപ്റ്റീവ് ഫംഗ്ഷനോടുകൂടിയ ഷാര്‍പ്പായ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഒരു കൂട്ടം പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട്‌ലിഡിലെ ടിഗുവാന്‍ എഴുത്ത് എന്നിവയെല്ലാമാണ് പ്രീമിയം എസ്‌യുവിയുടെ രൂപഭംഗിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഒരു വെർച്വൽ കോക്ക്പിറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെസ്റ്റർ കൺട്രോൾ, യുഎസ്ബി സി-പോർട്ടുകൾ, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനം, 30-കളര്‍ ആംബിയന്റ് ലൈറ്റ്, പനോരമിക് സണ്‍റൂഫ് എന്നിവയെല്ലാം ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

നിർമാണ നിലവാരത്തിന്റെയും സുരക്ഷയുടേയും കാര്യത്തിൽ എല്ലാ ജർമൻ കാറുകളേയും പോലെ തന്നെ മിടുമിടുക്കനാണ് പുതിയ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ്. സുരക്ഷയുടെ കാര്യത്തില്‍, കാറിന് ആറ് എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ ഡ്രൈവ് തുടങ്ങിയ സവിശേഷതകളാണ് കമ്പനി നൽകുന്നത്.

നിരത്തിൽ പായാൻ Tiguan ഫെയ്‌സ്‌ലിഫ്റ്റ് റെഡി! എസ്‌യുവിക്കായുള്ള ഡെലിവറി അടുത്ത ആഴ്ച്ച മുതൽ

നൈറ്റ്‌ഷെയ്ഡ് ബ്ലൂ, പ്യുവര്‍ വൈറ്റ്, ഓനിക്‌സ് വൈറ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്‌ലെക്‌സ് സില്‍വര്‍, കിംഗ്‌സ് റെഡ് എന്നിവയുള്‍പ്പെടെ ഏഴോളം കളർ ഓപ്ഷനിലാണ് 2021 മോഡൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen india ready to commence deliveries of the tiguan facelift from next week
Story first published: Friday, January 14, 2022, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X