സംഭവം ജോറായിട്ടുണ്ട്... പുതിയ T-Roc Cabriolet Edition Grey അവതരിപ്പിച്ച് Volkswagen

ഇന്ത്യയിലെന്ന പോലെ തന്നെ ആഗോള വിപണിയിലെമ്പാടും ഹിറ്റടിച്ച ടി-റോക്ക് എസ്‌യുവിയുടെ പുതിയ കാബ്രിയോലെറ്റ് എഡിഷൻ ഗ്രേ അവതരിപ്പിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. ഈ സ്പെഷ്യൽ മോഡലിന്റെ വെറും 999 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി നിർമിക്കുക. കാഴ്ച്ചയിൽ പ്രീമിയം എസ്‌യുവിയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ രീതിയിലാണ് ബ്രാൻഡ് ഇതിനെ നിർമിച്ചെടുത്തിരിക്കുന്നത്.

ടി-റോക്ക് കാബ്രിയോലെറ്റ് എഡിഷൻ ഗ്രേയുടെ പുറംഭാഗം മാറ്റ് ഇറിഡിയം ഗ്രേയിലും കറുത്ത ആക്സന്റുകളോട് കൂടിയ മിനുസമാർന്ന നിറത്തിലുമാണ് ഫോക്‌സ്‌വാഗൺ പൂർത്തീകരിച്ചിരിക്കുന്നത്. ബ്ലാക്ക് സ്റ്റൈൽ ഡിസൈൻ പാക്കേജ് കാറിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ടെന്നു വേണം പറയാൻ. മിറർ കവറുകളിലും സ്‌പോയിലറുകളിലും ഫോക്‌സ്‌വാഗൺ കോൺട്രാസ്റ്റിംഗ് ബ്ലാക്ക് കളർ ഉപയോഗിച്ചിരിക്കുന്നതും ഒരു പുതുമയാണ് സമ്മാനിക്കുന്നത്. ഡോർ ഹാൻഡിലുകൾ, ടി-റോക്ക് ലെറ്ററിംഗ്, ട്രിം സ്ട്രിപ്പുകൾ എന്നിവയും അതേ ഷേഡിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സംഭവം ജോറായിട്ടുണ്ട്... പുതിയ T-Roc Cabriolet Edition Grey അവതരിപ്പിച്ച് Volkswagen

അതേസമയം കറുപ്പിൽ ഒരുക്കിയിരിക്കുന്ന 18 ഇഞ്ച് ഗ്രേഞ്ച് ഹിൽ വീലുകളാണ് പുതിയ ടി-റോക്ക് കാബ്രിയോലെറ്റ് എഡിഷൻ ഗ്രേയുടെ മറ്റൊരു പ്രത്യേകത. ഇനി പിൻവശത്തേക്ക് നോക്കിയാലും കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും ടി-റോക്ക് എസ്‌യുവിയിൽ നിന്നും കാണാനാവില്ല. കൺവേർട്ടബിൾ പതിപ്പായതിനാൽ തന്നെ റൂഫ് ഈ മോഡലിനില്ല. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ക്രോസ്ഓവറിന് നാവിഗേഷനും ഒപ്പം ലെയ്ൻ കീപ്പ് അസിസ്റ്റ് പോലുള്ള ഡ്രൈവർ സഹായ സവിശേഷതകളും വരെ ലഭിക്കുന്നുവെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു.

ഡൈനാമിക് ലൈറ്റ് അസിസ്റ്റോടുകൂടിയ മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, റിവേഴ്സ് ക്യാമറ എന്നിവയുള്ള വിൻ്റർ പാക്കേജ് എന്നിവയാണ് പുതിയ ടി-റോക്ക് കാബ്രിയോലെറ്റ് എഡിഷൻ ഗ്രേയിലെ മറ്റ് സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നത്. ടി-റോക്ക് കാബ്രിയോലെറ്റ് ആർ-ലൈൻ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഇതിനകം തന്നെ സവിശേഷതകളും സൗകര്യങ്ങളും നിറഞ്ഞതാണ്. തത്തുല്യമായ ആർ-ലൈൻ കാബ്രിയോലെറ്റിനേക്കാൾ വില കുറഞ്ഞതായിരിക്കും പുതിയ മോഡലെന്നും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പറയുന്നു.

19 ഇഞ്ച് സുസുക്ക റിംസ് പോലുള്ള കൂടുതൽ ഫീച്ചറുകൾ ചേർക്കുന്ന എഡിഷൻ പ്ലസ് പാക്കേജും ഫോക്സ്‌വാഗൺ ടി-റോക്ക് കാബ്രിയോലെറ്റ് എഡിഷൻ ഗ്രേയിൽ വാഗ്ദാനം ചെയ്യും. ക്രോസ്ഓവറിന് മെച്ചപ്പെട്ട നാവിഗേഷൻ, ബീറ്റ്സ് ഓഡിയോ സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ഷാസി കൺട്രോൾ എന്നിവയും ലഭിക്കുന്നുണ്ട്. 146 bhp കരുത്തുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ് പ്രത്യേക പതിപ്പായ ടി-റോക്ക് കൺവേർട്ടബിൾ മോഡലിനും തുടിപ്പേകുന്നത്.

ഇന്ത്യൻ വിപണിയിൽ 1.5 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിനാണ് ടി-റോക്ക് എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്. ഇത് 148 bhp പവറിൽ 248 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി എഞ്ചിൻ ഏഴ്-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്. എസ്‌യുവിക്ക് 8.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. അതേസമയം വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 205 കിലോമീറ്ററായും ബ്രാൻഡ് രാജ്യത്ത് നിജപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടി-റോക്ക് എസ്‌യുവിക്ക് ഏകദേശം 22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. പൂർണ്ണമായും നിർമിച്ച യൂണിറ്റായാണ് (CBU) ഇത് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വാഹനം ആഭ്യന്തര വിപണിയിൽ എത്തുന്നത്. എൽഇഡി ഡിആർഎൽ, എൽഇഡി കോർണറിംഗ് ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ എന്നിവയുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 7 ഇഞ്ച് വീലുകൾ, റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.

കൂടാതെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് സ്‌ക്രീൻ വെർച്വൽ കോക്ക്പിറ്റ്, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ എന്നിവയും ഈ പ്രീമിയം എസ്‌യുവിയുടെ ഭാഗമാണ്. ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഇബിഡിയുള്ള എബിഎസ്, ഒന്നിലധികം എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് ഫോക്‌സ്‌വാഗൺ ടി-റോക്കിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ജർമൻ ബ്രാൻഡിന്റെ മോഡലുകളെല്ലാം ഇന്ത്യയിൽ വൻ ഹിറ്റാണ്.

More from DriveSpark

Article Published On: Sunday, December 18, 2022, 11:00 [IST]
English summary
Volkswagen introduced new t roc cabriolet edition grey for global markets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X