ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിലൂടെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി ഫോക്‌സ്‌വാഗൺ ടൈഗൂണും സ്‌കോഡ കുഷാഖ് എസ്‌യുവിയും. ഇന്ത്യയിൽ ഉൾപ്പടെ സുരക്ഷക്ക് പരിഗണന കൂടിവരുന്ന സാഹചര്യത്തിലാണ് ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവികൾ ക്രാഷ് ടെസ്റ്റിൽ വിജയിക്കുന്നത്.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ടൈഗൂൺ, കുഷാഖ് എസ്‌യുവികൾ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രണ്ട് മെയ്‌ഡ്-ഇൻ-ഇന്ത്യ എസ്‌യുവികളാണെന്നതും ശ്രദ്ധേയമാവും.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ബ്രാൻഡിന്റെ ഇന്ത്യ 2.0 റിവൈവൽ പ്രോജക്‌റ്റിന് കീഴിൽ പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവികൾ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ മികച്ച റാങ്കിംഗിൽ സ്‌കോർ നേടി.. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള സംയുക്ത കേന്ദ്രത്തിൽ നിന്നാണ് രണ്ട് എസ്‌യുവികളും നിർമിക്കുന്നത്.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹന നിരയിലേക്ക് ടാറ്റ മോട്ടോർസിന്റെ നെക്‌സോണും പഞ്ചും കൂടാതെ മഹീന്ദ്രയുടെ XUV700, XUV300 എന്നിവയുടെ എലൈറ്റ് പട്ടികയിൽ ഇനി കുഷാഖിന്റെയും ടൈഗൂണിന്റെയും പേരുകൾ കൂടി എഴുതി ചേർക്കപ്പെടും.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

പുതിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഗ്ലോബൽ NCAP പരീക്ഷിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രണ്ട് കാറുകളാണ് ടൈഗൂൺ, കുഷാഖ് എന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്. ഫ്രണ്ടൽ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ അസസ്‌മെന്റ്, ഇഎസ്‌സി, കാൽനട സംരക്ഷണ മാനദണ്ഡങ്ങൾ എന്നിവ പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

പരീക്ഷിക്കപ്പെട്ട രണ്ട് എസ്‌യുവികൾക്കും സ്റ്റാൻഡേർഡ് ഫീച്ചറായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉണ്ടായിരുന്നു. ഇന്ത്യയ്‌ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഒരേ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂണും സ്‌കോഡ കുഷാഖും നിർമിക്കപ്പെട്ടിരിക്കുന്നത്.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ക്രാഷ് ടെസ്റ്റ് ഫലങ്ങൾ അനുസരിച്ച് ടൈഗൂണും കുഷാഖും 'ഫ്രണ്ടൽ ആഘാതത്തിൽ സുസ്ഥിരമായ ഘടനയും മുതിർന്ന യാത്രക്കാർക്ക് മികച്ച സംരക്ഷണത്തിന് പര്യാപ്തവും സൈഡ് ഇംപാക്ട് സാഹചര്യങ്ങളിൽ നല്ല സംരക്ഷണത്തിന് പര്യാപ്തവുമാണെന്ന് തെളിയിക്കപ്പെട്ടു.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

മൊത്തത്തിൽ, മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ കുഷാഖും ടൈഗൂണും 34 പോയിന്റിൽ 30 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49 പോയിന്റിൽ 42 പോയിന്റും നേടി.2014 മുതൽ ഇന്ത്യൻ വാഹന വ്യവസായത്തിൽ പാസഞ്ചർ കാറുകളുടെ സുരക്ഷയെ നാടകീയമായി പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകമായി ഗ്ലോബൽ NCAP പ്രവർത്തിച്ചിട്ടുണ്ട്.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

സുരക്ഷിതമായ കാറുകളുടെ ഇന്ത്യ ക്യാമ്പയി‌നിന്റെ വരവ് ഒരു വലിയ മാറ്റത്തിന് പ്രചോദനമായിട്ടുണ്ടെന്ന് സാരം. നേരത്തെ മൈലേജ് മാത്രം നോക്കി വാഹനം വാങ്ങിയിരുന്നവർ ഇന്ന് പ്രഥമ പരിഗണന സുരക്ഷക്കാണ് നൽകുന്നത്.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ഇന്ത്യയ്‌ക്ക് സ്വന്തമായി ഭാരത് NCAP ക്രാഷ് ടെസ്റ്റുകൾ ഉടൻ നടപ്പിലാകുന്നതിൽ ഈ ഫലങ്ങൾ ബ്രാൻഡുകൾക്ക് ഗുണം ചെയ്യും. സുരക്ഷാ പ്രോട്ടോക്കോൾ ആഗോള ഏജൻസിയുടേതുമായി സമന്വയിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇടിച്ചുനിൽക്കാൻ ആരുണ്ടെടാ... ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി കസിൻസ്

ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ESC, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TMPS), മൾട്ടി കൊളിഷൻ ബ്രേക്കിംഗ്, റിയർ പാർക്കിംഗ് ഡിസ്റ്റൻസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, മിഡിൽ പാസഞ്ചർക്കുള്ള 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ വരുന്നത്. ഇതിന്റെ തന്നെ റീബാഡ്‌ജ് വാഹനമായ സ്കോഡ കുഷാഖും സമാനമായ സുരക്ഷാ ഫീച്ചറുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, October 14, 2022, 17:41 [IST]
English summary
Volkswagen taigun and skoda kushaq gained 5 star rating from the global ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X