ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

ഇന്ത്യൻ വിപണിയിലെത്തി ഒരു വയസ് പൂർത്തിയാക്കിയ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിക്ക് 45,000 ബുക്കിംഗുകൾ ലഭിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിക്ക് ഇത്രയും ഉപഭോക്താക്കളെ ലഭിക്കുന്നത് വളരെ വലിയ കാര്യമായാണ് കമ്പനി കണക്കാക്കുന്നത്. 2021 സെപ്റ്റംബർ മുതൽ 28,000 യൂണിറ്റ് മോഡലുകൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

2022 സെപ്റ്റംബറിൽ രാജ്യത്ത് മോഡലിന്റെ അരങ്ങേറ്റത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ആനിവേഴ്‌സറി എഡിഷനും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. 15.69 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഇത് എസ്‌യുവിയുടെ ടോപ്‌ലൈൻ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയെടുത്തിരിക്കുന്നത്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

സാധാരണ ടൈഗൂണുമായി താരതമ്യപ്പെടുത്തുമ്പോൾ ആനിവേഴ്‌സറി എഡിഷന് 11 പുതിയ എലമെന്റുകളാണ് കമ്പനി സമ്മാനിക്കുന്നത്. വൈൽഡ് ചെറി റെഡ്, കുർക്കുമ യെല്ലോ, പുതിയ റൈസിംഗ് ബ്ലൂ പെയിന്റ് ജോബ് എന്നിവ ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

ഈ മാസം ആദ്യം, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയുടെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും പരീക്ഷിക്കപ്പെട്ടിരുന്നു. രണ്ട് മോഡലുകളും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിരുന്നു. ബ്രാൻഡിന്റെ ഇന്ത്യ 2.0 റിവൈവൽ പ്രോജക്‌റ്റിന് കീഴിൽ പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവികൾ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ മികവുറ്റതാണെന്നതാണ് കണ്ടിത്തിയിരിക്കുന്നത്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

മൊത്തത്തിൽ, മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ കുഷാഖും ടൈഗൂണും 34 പോയിന്റിൽ 30 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49 പോയിന്റിൽ 42 പോയിന്റും നേടി. ഫ്രണ്ടൽ ആഘാതത്തിൽ സുസ്ഥിരമായ ഘടനയും മുതിർന്ന യാത്രക്കാർക്ക് മികച്ച സംരക്ഷണത്തിന് പര്യാപ്തവും സൈഡ് ഇംപാക്ട് സാഹചര്യങ്ങളിൽ നല്ല സംരക്ഷണത്തിന് പര്യാപ്തവുമാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

അതേസമയം ഉത്സവ സീസണും ദീപാവലിയും കണക്കിലെടുത്ത് ഫോക്‌സ്‌വാഗൺ ടൈഗൂണിൽ ചില ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 1.05 ലക്ഷം രൂപ വരെ ഡിസ്‌കൌണ്ടാണ് വാഗ്ദാനം ചെയ്യുന്നത്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

അതിൽ 1.5 ലിറ്റർ ജിടി എംടി വേരിയന്റ് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ബോണസും കോംപ്ലിമെന്ററി നാല് വർഷത്തെ സർവീസ് പാക്കേജും ലഭ്യമാണ്.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1.5 ലിറ്റർ ജിടി എടി വേരിയന്റിന് 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ ലോയൽറ്റി ബോണസും 25,000 രൂപയുടെ കോംപ്ലിമെന്ററി സർവീസ് പാക്കേജും ലഭിക്കും.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

മോഡലിന്റെ 1.0 ലിറ്റർ ടിഎസ്ഐ വകഭേദങ്ങൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ബോണസും 25,000 രൂപയുടെ കോംപ്ലിമെന്ററി സർവീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1.5 ലിറ്റർ ജിടി എടി വേരിയന്റിന് 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ ലോയൽറ്റി ബോണസും 25,000 രൂപയുടെ കോംപ്ലിമെന്ററി സർവീസ് പാക്കേജും ലഭിക്കും.

ഒന്നാം വയസ് ആഘോഷമാക്കി Taigun, Volkswagen വാരിക്കൂട്ടിയത് 45,000 ബുക്കിംഗുകൾ

മോഡലിന്റെ 1.0 ലിറ്റർ TSI വകഭേദങ്ങൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ബോണസും 25,000 രൂപയുടെ കോംപ്ലിമെന്ററി സർവീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, October 21, 2022, 17:15 [IST]
English summary
Volkswagen taigun mid size suv completes one year in india bookings crossed 45000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X