ഇവരും മിന്നും താരങ്ങൾ, ഈ വർഷം വിപണിയിലെത്തിയ കിടുക്കൻ സെഡാനുകൾ

ഈ വർഷം രാജ്യത്ത് പുതിയ കാറുകളുടെ ഒരു നീണ്ട നിര തന്നെയാണ് അണിനിരന്നത്. എസ്‌യുവി വിപണിക്ക് കൂടുതൽ ഡിമാന്റ് ഉണ്ടെങ്കിലും സെഡാനുകൾക്ക് ഇന്നും സാധ്യതയുണ്ടെന്ന് തെളിയിച്ചാണ് 2022 കടന്നുപോവുന്നത്. പ്രീമിയം സെഗ്മെന്റിലാണ് കൂടുതൽ മോഡലുകൾ അവതരിപ്പിച്ചതെങ്കിലും ചെറിയ സെഗ്മെന്റിലും അനവധി കാറുകൾ അണിനിരന്നിരുന്നു.

എസ്‌യുവികൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നിട്ടും നിരവധി ഉപഭോക്താക്കൾക്ക് ഇപ്പോഴും സെഡാനുകളെ അവരുടെ മികച്ച ഇൻ-ക്യാബിൻ അനുഭവത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്. ഗംഭീരമായ രൂപം, ശക്തമായ ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവയാണ് ത്രീ-ബോക്‌സ് ടൈപ്പ് കാറുകളുടെ പ്രത്യേകതകൾ. യാത്ര സുഖത്തിന്റെ കാര്യത്തിൽ ഒരു എസ്‌യുവിക്കും സെഡാനുകളെ മറികടക്കാനാവില്ലെന്ന് സാരം. ആഢംബര വിഭാത്തിൽ വരെ കൂടുതൽ സെഡാനുകൾ പുറത്തിറങ്ങുന്നതിനും കാരണം ഇതുതന്നെയാണ്. ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ മികച്ച സെഡാനുകളെയും അവയുടെ വിശദാംശങ്ങളും ഒന്നു പരിചയപ്പെട്ടാലോ?

ഇവരും മിന്നും താരങ്ങൾ, ഈ വർഷം വിപണിയിലെത്തിയ കിടുക്കൻ സെഡാനുകൾ

ഫോക്‌സ്‌വാഗണ്‍ വെർട്ടിസ്

ജർമൻ ബ്രാൻഡിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്ത് പുറത്തിറക്കിയ രണ്ടാമത്തെ കാറാണ് പുതിയ വെർട്ടിസ്. ശരിക്കും പറഞ്ഞാൽ ടൈഗൂൺ എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്നതിനു പുറമെ എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും സെഡാനുമായി പങ്കിടുന്നു. സമാനമായ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്, മാത്രമല്ല ശക്തമായ പ്രകടനം മാത്രമല്ല. ശക്തമായ ഡൈനാമിക്സ്, സുഖപ്രദമായ ക്യാബിൻ, ഒരു നീണ്ട ഫീച്ചർ ലിസ്റ്റ് എന്നിവയും വാഹനത്തിന്റെ അഴക് ഉയർത്തുന്നുണ്ട്. സെഡാൻ 11.21 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

സ്കോഡ സ്ലാവിയ

ഈ വർഷത്തിന്റെ തുടക്കത്തിലാണ് സ്കോഡ സ്ലാവിയ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം നടത്തിയത്. ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, മാരുതി സിയാസി, ഹ്യുണ്ടായി വേർണ തുടങ്ങിയ സെഡാനുകളുടെ ഏറ്റവും ശക്തമായ എതിരാളികളിൽ ഒന്നായാണ് ചെക്ക് ബ്രാൻഡിന്റെ കാറിനെ കാണുന്നത്. പുതിയ സ്കോഡ സ്ലാവിയക്ക് 10.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് സ്ലാവിയക്ക് തുടിപ്പേകുന്നത്. അതിൽ 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് സ്വന്തമാക്കാനാവുന്നത്.

മാരുതി സുസുക്കി ഡിസയർ സിഎൻജി

തങ്ങളുടെ സിഎൻജി നിര രാജ്യത്ത് വിപുലീകരിക്കുന്ന ശ്രമത്തിലാണ് മാരുതി സുസുക്കി. കൂടാതെ വിപണിയിൽ പ്രായോഗികവും വില കുറഞ്ഞതുമായ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സെഡാൻ തിരയുന്ന ഉപഭോക്താക്കൾക്ക് പറ്റിയ വാഹനമായാണ് ഡിസയർ സിഎൻജി കണക്കാക്കുന്നത്. വിപണിയിലെ ഹ്യുണ്ടായി ഓറ സിഎൻജി, ടാറ്റ ടിഗോർ സിഎൻജി തുടങ്ങിയ എതിരാളികളുമായാണ് പുതിയ ഡിസയർ സിഎൻജിയുടെ മത്സരം. കൂടാതെ 1.2 ലിറ്റർ ബൈ-ഫ്യുവൽ സിഎൻജി എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട കാമ്രി

2022 ടൊയോട്ട കാമ്രി ഈ വർഷം ജനുവരിയിൽ രാജ്യത്ത് പുതിയ മാറ്റങ്ങളോടെയാണ് വിപണിയിലെത്തിയത്. കൂടാതെ പുതുക്കിയ സ്റ്റൈലിംഗും പുതിയ സവിശേഷതകളും കൂടുതൽ സുഖപ്രദമായ ക്യാബിനും ഈ പ്രീമിയ ഹൈബ്രിഡ് കാറിന് ലഭിക്കുന്നു. 218 bhp പവറിന്റെ സംയോജിത പവർ ഔട്ട്‌പുട്ട് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. 23.27 കിലോമീറ്റർ ആണ് കാമ്രി ഹൈബ്രിഡിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഹോണ്ട സിറ്റി ഹൈബ്രിഡ്

പുതിയ ഹോണ്ട സിറ്റി e:HEV ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹൈബ്രിഡ് സെഡാൻ ആണ്. കൂടാതെ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ യഥാക്രമം 126 bhp കരുത്തിൽ പരമാവധി 253 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമുള്ളതാണ്. സിറ്റി ഹൈബ്രിഡിന് 19.49 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. കൂടാതെ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും വളരെ സൗകര്യപ്രദവും വിശാലവുമായ ക്യാബിനും ഇതിന് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിഗോർ സിഎൻജി

ടാറ്റ മോട്ടോർസ് ഈ വർഷമാദ്യമാണ് ടിഗോർ സിഎൻജി പുറത്തിറക്കുന്നത്. ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് ഈ സിഎൻജി സബ്-4 മീറ്റർ സെഡാനിലും കമ്പനി ഉപയോഗിക്കുന്നത്. ഇത് പരമാവധി 73 bhp കരുത്തിൽ 95 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാറ്റ ടിയാഗോ എൻആർജി സിഎൻജിയിലും ഇതേ എഞ്ചിൻ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ സജ്ജീകരണം വാഹനത്തിന് 26.49 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

Most Read Articles

Malayalam
English summary
Volkswagen virtus to tata tigor cng best sedan models launched in this year
Story first published: Wednesday, December 7, 2022, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X