എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

ഇന്ത്യൻ വിപണിയിലെ ഹോട്ട് ഹാച്ച് എന്ന നിലയിൽ പേരെടുത്തതും ഏറെ സ്വീകാര്യത നേടിയതുമായ മോഡലായിരുന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിൽ നിന്നുള്ള പോളോ. ഏറെ നാളായി നിരത്തുകൾ കീഴടക്കി ജൈത്ര യാത്ര നടത്തിയ ഈ പ്രീമിയം ഹാച്ച്ബാക്കിനെ ഒരു പതിറ്റാണ്ടിനു ശേഷം നിർത്തലാക്കുകയാണ് കമ്പനി.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

ഫോക്‌സ്‌വാഗൺ ഇന്ത്യ ഉടൻ പോളോയോട് വിടപറയുന്നതിനു മുന്നോടിയായി ഇതിഹാസമായ ഹാച്ച്ബാക്കിന് ഉചിതമായ വിടവാങ്ങൽ നൽകുന്നതിനായി ഫോക്‌സ്‌വാഗൺ ഇന്ത്യ ഒരു സ്പെഷ്യൽ ഫെയർവെൽ എഡിഷൻ അവതരിപ്പിക്കും. ഒരു ലിമിറ്റഡ് എഡിഷൻ മോഡലായ വാഹനം വരുന്ന ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനിയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

പോളോയുടെ അവസാനത്തെ സ്പെഷ്യൽ എഡിഷൻ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും വാഹനത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഫോക്‌സ്‌വാഗന്റെ മുൻ സ്പെഷ്യൽ എഡിഷൻ പതിപ്പുകളിൽ നിന്നും എന്തെങ്കിലും അധികമായി ഉണ്ടാവുകയാണെങ്കിൽ അത് ബോഡി ഗ്രാഫിക്‌സ്, ബാഡ്ജുകൾ, ഒരുപക്ഷേ ബെസ്‌പോക്ക് അലോയ് റിമ്മുകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

കൂടാതെ സവിശേഷമായ സീറ്റ് കവറുകളും അധിക ഫീച്ചറുകളും കൊണ്ട് ഇന്റീരിയരും ജർമൻ വാഹന നിർമാതാക്കൾ അലങ്കരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മെക്കാനിക്കലായി ഒരു നവീകരണവും പോളോയുടെ സ്പെഷ്യൽ ഫെയർവെൽ എഡിഷന് ഉണ്ടായിരിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാവും.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

നിലവിൽ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. അതിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. ആദ്യത്തേത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

അതേസമയം രണ്ടാമത്തെ ടർബോ പെട്രോൾ എഞ്ചിനിൽ 6 സ്പീഡ് മാനുവൽ, ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ഓപ്ഷനോടെ യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. 1.0 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിന്‍ 75 bhp കരുത്തിൽ 95 Nm torque വരെ ഉത്പാദിപ്പിക്കും.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

മറുവശത്ത് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ എഞ്ചിൻ5,000-5,500 rpm-ല്‍ പരമാവധി 108 bhp പവറും 1,750-4,000 rpm-ല്‍ 175 Nm torque ഉം ആണ് നൽകുന്നത്. പോളോയുടെ അവസാന യൂണിറ്റുകൾക്കൊപ്പം ഏത് എഞ്ചിൻ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

പക്ഷേ ഇതൊരു ടിഎസ്ഐ യൂണിറ്റായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിലവിൽ ഫോക്‌സ്‌വാഗൺ പോളോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 6.45 ലക്ഷം മുതൽ 10.25 ലക്ഷം രൂപ വരെയാണ്. 2010-ല്‍ രാജ്യത്ത് അവതരിപ്പിച്ചതിന് 12 വർഷങ്ങൾക്ക് ശേഷമാണ് പോളോ പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ നിന്നും വിടപറയുന്നത്. ഇന്ത്യയില്‍ അവതരിപ്പിച്ച മോഡല്‍ അഞ്ചാം തലമുറ പോളോ ആയിരുന്നു.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

പിന്നീട് കാര്യമായ പരിഷ്ക്കാരങ്ങളോ തലമുറ മാറ്റമോ പോളോയ്ക്ക് സമ്മാനിക്കാൻ ജർമൻ ബ്രാൻഡ് തയാറാവാതിരുന്നത് വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടാകാൻ കാരണമായി. പോളോ മാത്രമല്ല, അതിന്റെ പ്ലാറ്റ്ഫോമായ വെന്റോയും കമ്പനി നിര്‍ത്തലാക്കിയിരുന്നു. എന്നാൽ പകരക്കാരനായി വെർട്യൂസ് വിപണിയിൽ എത്തുകയും ചെയ്‌തു.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

എന്നാൽ പോളോയ്ക്ക് പകരക്കാരൻ ഉണ്ടാവുമോ എന്ന കാര്യം ഫോക്‌സ്‌വാഗൺ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹാച്ച്ബാക്ക് വിപണിവിട്ട് വളർന്നു വരുന്ന എസ്‌യുവി സെഗ്മെന്റിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാവും ചിലപ്പോൾ ബ്രാൻഡിന് താത്പര്യവും.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

പഴയ PQ25 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പോളോയും വെന്റോയും നിർമിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഏറ്റവും പുതിയ MQB A0 IN പ്ലാറ്റ്ഫോമിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 90 ശതമാനത്തിലധികം കനത്ത പ്രാദേശികവത്ക്കരണമാണ് ഈ പുതിയ പ്ലാറ്റ്ഫോമിനുള്ളത്.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രാദേശികമായി നിര്‍മിച്ച ആദ്യത്തെ മോഡല്‍ കൂടിയായിരുന്നു പോളോ. നാളിതുവരെ മോഡലിന്റെ 2.50 ലക്ഷം യൂണിറ്റുകള്ളാണ് കമ്പനിക്ക് ഇതുവരെ നിരത്തിലെത്തിക്കാൻ സാധിച്ചിരിക്കുന്നത്. 12 വർഷത്തെ നീണ്ട കാലത്തിനിടയ്ക്ക് ഹാച്ച്ബാക്കിൽ 10 വ്യത്യസ്ത എഞ്ചിനുകളാണ് ജർമൻ ബ്രാൻഡ് അവതരിപ്പിച്ചത് എന്നതും ഏറെ കൗതുകകരമായ വസ്‌തുതയാണ്.

എന്നെന്നും ഓർമിക്കാൻ Polo ഹാച്ച്ബാക്കിന് ഒരു ഫെയർവെൽ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി Volkswagen

2010-ല്‍ വിപണിയില്‍ എത്തുമ്പോള്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുമായിട്ടായിരുന്നു പോളോ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1.6 പെട്രോളിന് പകരം ഒരു ഹൈ-ടെക്, ഡയറക്റ്റ്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, പിന്നീട് രു പുതിയ തലമുറ 1.5 TDI യൂണിറ്റുകൾ എന്നിങ്ങനെ പല ശ്രദ്ധേയമായ ഹൃദയങ്ങളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, March 10, 2022, 9:59 [IST]
English summary
Volkswagen will introduce new farewell special edition for polo premium hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X