XC40 Recharge ഇനി നിരത്തിൽ പായും; ഏറ്റവും വിലകുറവുള്ള ലക്ഷ്വറി ഇവിയുടെ ഡെലിവറിയും തുടങ്ങി

ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ XC40 റീചാർജിന്റെ ഡെലിവറി ആരംഭിച്ച് സ്വീഷ് ബ്രാൻഡായ വോൾവോ. 55.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എത്തുന്നയിത് രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ആഡംബര ഇലക്ട്രിക് എസ്‌യുവിയായാണ് അറിയപ്പെടുന്നതുതന്നെ.

ഈ വർഷം ജൂലൈയിലാണ് വോൾവോ XC40 റീചാർജ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി എസ്‌യുവി കൂടിയാണിത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള വോൾവോയുടെ ഹോസകോട്ട് ഫെസിലിറ്റിയിലാണ് ഇവി നിർമിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും വിലകുറവുള്ള ലക്ഷ്വറി ഇവിയുടെ ഡെലിവറിയും തുടങ്ങി; XC40 Recharge ഇനി നിരത്തിൽ പായും

രാജ്യത്തെ ആഡംബര ഇലക്ട്രിക് വാഹനങ്ങളിൽ കിയ EV6 പോലെയുള്ള പ്രീമിയം വാഹനങ്ങളുമായാണ് XC40 റീചാർജ് മത്സരിക്കുന്നത്. സ്വീഡിഷ് കാർ നിർമാതാവ് ഗുജറാത്തിലെ ഒരു ഉപഭോക്താവിന് ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ യൂണിറ്റ് എത്തിച്ചാണ് ഇന്ത്യയിലെ ഡെലിവറിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2030-ഓടെ ഓൾ-ഇലക്‌ട്രിക് കാർ കമ്പനിയായി മാറുന്നതിനുള്ള ഞങ്ങളുടെ യാത്രയുടെ തുടക്കം മാത്രമല്ല, ഈ ഡെലിവറി ചരിത്രപരമാണെന്ന് ഡെലിവറി സമയത്ത് സന്നിഹിതരായ വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞത്.

തങ്ങളുടെ അതിമോഹമായ ഓൺലൈൻ ഡയറക്ട് സെയിൽസ് മോഡലിന് കീഴിൽ ഡെലിവർ ചെയ്യുന്ന കാറുകൂടിയാണ് XC40 റീചാർജ് എന്നും വോൾവോ അവകാശപ്പെടുന്നുണ്ട്. XC40 റീചാർജ് ഇവി ലോഞ്ച് ചെയ്തതിന് ശേഷം വോൾവോയ്ക്ക് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്നും മൽഹോത്ര പറഞ്ഞു. ഇവിക്ക് ഇതിനകം 500 ഓളം ബുക്കിംഗുകളാണ് ആദ്യ ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 100 യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

XC40 Recharge ഇനി നിരത്തിൽ പായും, ഡെലിവറി തുടങ്ങി വോൾവോ

ജൂലൈയിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഈ വർഷം മാർച്ചിലാണ് പുറത്തിറക്കുന്നതും വില പ്രഖ്യാപിക്കുന്നതും. നേരത്തെ 2022 ഏപ്രിൽ മാസം അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ്-19 സാഹചര്യം മൂലമുണ്ടായ സങ്കീർണതകൾ കാരണം ഇന്ത്യയിലെ അരങ്ങേറ്റം ഈ വർഷത്തിന്റെ മൂന്നാം പാദത്തിലേക്ക് മാറ്റിവയ്ക്കാൻ വോൾവോ നിർബന്ധിതരാവുകായായിരുന്നു.

XC40 റീചാർജ് ഇവി അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. വെറും അഞ്ച് സെക്കൻഡിൽ താഴെയുള്ള സമയംകൊണ്ട് 0 മുതൽ 100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ എസ്‌യുവിക്ക് സാധിക്കും. 408 bhp കരുത്തിൽ പരമാവധി 660 Nm torque നൽകുന്ന സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് ഇത്. XC40 റീചാർജിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

Volvo XC40 Recharge ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചു

XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിക്ക് 78 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ XC40 റീചാർജിനെ വലിയ ബാറ്ററി സഹായിക്കുന്നു. എന്നിരുന്നാലും, ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണെന്ന് വോൾവോ പറയുന്നു. ഇത് യഥാർഥ റോഡ് സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ചാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ XC40 റീചാർജ് എസ്‌യുവിയോടൊപ്പം വാഗ്ദാനം ചെയ്യും. ബാറ്ററി പായ്ക്കിന് എട്ടു വർഷത്തെ വാറണ്ടിയും 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറും വാഹനത്തിന് നൽകും. ഈ വർഷം ആദ്യം പുറത്തിറക്കിയ കിയ EV6 ഇലക്ട്രിക് കാറുമായാണ് വാഹനത്തിന്റെ പ്രധാന മത്സരമെങ്കിലും കൊറിയൻ ഇവിയെക്കാൾ ഏകദേശം 4 ലക്ഷം രൂപ വില കുറഞ്ഞതാണ് എന്നതിലാൽ വോൾവോയ്ക്ക് ഇവിടെ ഒരു മേൽകൈ ലഭിക്കും.

More from DriveSpark

Article Published On: Wednesday, November 9, 2022, 17:27 [IST]
English summary
Volvo xc40 recharge suv deliveries started in india after four months of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X