XUV400 ഇവി കമ്പ്യൂട്ടർ വഴി ടെസ്റ്റ് ഡ്രൈവ് ചെയ്യാം, മെറ്റാവേ‌ഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Mahindra

തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ XUV400 അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ജനപ്രിയനായ ടാറ്റ നെക്സോൺ ഇവിയുമായി നേരിട്ടുമുട്ടാൻ എത്തുന്നതിനാൽ പ്രത്യേകിച്ച് ഹൈപ്പ് ഒന്നു നൽകേണ്ട ആവശ്യമില്ല ഇദ്ദേഹത്തിന്. വരും വർഷങ്ങളിൽ രാജ്യത്ത് കമ്പനി അവതരിപ്പിക്കുന്ന കുറഞ്ഞത് അഞ്ച് പുതിയ തലമുറ ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യ ഇവിയാകുമിത്.

ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ചിന് മുന്നോടിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV400 വേഴ്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിയുടെ മെച്ചപ്പെട്ട വാങ്ങൽ അനുഭവത്തിനായി ഒരു വെർച്വൽ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിട്ടുണ്ട്. XUV400Verse എന്ന മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോം യുവതലമുറ ഉപഭോക്താക്കൾക്ക് കൂടുതൽ ആഴത്തിലുള്ള വെർച്വൽ ഷോറൂം അനുഭവം നൽകാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ XUV400 ഇവി കസ്റ്റമൈസ് ചെയ്യാനും ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാനുമുള്ള ഓപ്ഷനുകളും എല്ലാം ഇതിലൂടെ സാധിക്കും.

XUV400 ഇവി കമ്പ്യൂട്ടർ വഴി ടെസ്റ്റ് ഡ്രൈവ് ചെയ്യാം, മെറ്റാവേ‌ഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Mahindra

വെർച്വൽ ഷോറൂമുകൾ പുതിയൊരു കാര്യം അല്ലെങ്കിലും വീട്ടിലിരുന്ന് തന്നെ ഒരു വാഹനം ഓടിച്ചുനോക്കാനാവുന്ന സവിശേഷത ഇതാദ്യമായാവും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. ഇലക്‌ട്രിക് എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനായി ഉപയോക്താവ് ലോഗിൻ ചെയ്ത് ഷോറൂമിൽ പ്രവേശിക്കേണ്ടതുണ്ട്. XUV400 ഇവിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വാഹനം ഓടിക്കാനായി ഡ്രൈവറുടെ കാഴ്ച്ചപ്പാടിൽ ഇത് ഒരു വീഡിയോ ഗെയിം പോലെ ദൃശ്യമാവുകയും ചെയ്യും. മെറ്റാവേർസ് വെർച്വൽ ടെസ്റ്റ് ഡ്രൈവിനായി ഒന്നിലധികം മോഡുകളും ക്യാമറ വ്യൂകളും വാഗ്ദാനം ചെയ്യുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു യഥാർഥ ഡ്രൈവിംഗ് അനുഭവത്തിൽ നിന്നും ഇത് വളരെ അകലെയാണെന്നത് സമ്മതിക്കാതെ തരമില്ല. ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ താത്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് XUV400 ഇവിയിൽ ഇഷ്ടപ്പെട്ട നിറം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും മെറ്റാവേർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൈഡഡ് അല്ലെങ്കിൽ കസ്റ്റമൈസ്ഡ് ഷോറൂം സന്ദർശനങ്ങളിലൂടെ 3D സിമുലേഷനിലൂടെ ഒരാൾക്ക് XUV400 കസ്റ്റമൈസ് ചെയ്യാം. മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കാൻ XUV400verse തങ്ങളെ പ്രാപ്തരാക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

XUV400 ഇവി കമ്പ്യൂട്ടർ വഴി ടെസ്റ്റ് ഡ്രൈവ് ചെയ്യാം, മെറ്റാവേ‌ഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Mahindra

തങ്ങളുടെ എസ്‌യുവി വാങ്ങുന്നവരുടെയും താൽപ്പര്യമുള്ളവരുടെയും കമ്മ്യൂണിറ്റിയെ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവരുടെ വീടുകളിൽ നിന്ന് ഈ ഡ്രൈവിംഗ് അനുഭവത്തിലേക്ക് എത്തിക്കാൻ ക്ഷണിക്കുന്നുവെന്നും കമ്പനിയുടെ അടുത്ത തലമുറയിലെ സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കൾക്ക് നൂതനവും ആഴത്തിലുള്ളതുമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു അന്തരീക്ഷം മെറ്റാവേഴ്സിലൂടെ പ്രദാനം ചെയ്യുന്നുവെന്നും വീജയ് നക്ര കൂട്ടിച്ചേർത്തു. ടാറ്റ നെക്‌സോൺ ഇവിക്ക് ശേഷം ഇന്ത്യയിൽ നിർമിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര XUV400.

ഇന്ത്യയിൽ നിർമിച്ച ഏറ്റവും ഉയർന്ന റേഞ്ചിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് XUV400 എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ വാഹനം ഓടുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടാറ്റ നെക്‌സോൺ ഇവിയുടെ മുകളിലാണ് ഇതെന്നതും നേട്ടമാവും. ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗതയേറിയ ഇലക്ട്രിക് എസ്‌യുവി XUV400 ആയിരിക്കുമെന്നും മഹീന്ദ്ര പറയുന്നു. മഹീന്ദ്ര ഇവി 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണ്.

ടാറ്റ നെക്‌സോൺ ഇവി ഒമ്പത് സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗതയാണ് എത്തിപ്പിടിക്കുന്നത്. മഹീന്ദ്ര XUV400 ഇലക്ട്രിക്കിന് 39.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇത് ടോപ്പ് അപ്പ് ചെയ്യാമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ടാറ്റ നെക്‌സോൺ ഇവിക്ക് പുറമെ ഇന്ത്യൻ വിപണിയിൽ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ എതിരാളികളോട് മത്സരിക്കാനാണ് പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി തയാറെടുക്കുന്നത്.

ടാറ്റ നെക്‌സോൺ ഇവിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയും റേഞ്ചുമായിരിക്കും XUV400 ഇവിയെ വേറിട്ടുനിർത്തുക എന്നു പറയാം. വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും വാഗ്ദാനം ചെയ്യുക. കൂടാതെ ആർട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ, ഗാലക്‌സി ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളും മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

More from DriveSpark

Article Published On: Thursday, December 22, 2022, 13:30 [IST]
English summary
You can now test drive the upcoming mahindra xuv400 electric suv in the metaverse platform
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X