നെക്സോണും ബ്രെസയും കിടുങ്ങും, നാല് എയർബാഗും ക്രെറ്റയുടെ ഡീസൽ എഞ്ചിനുമായി വെന്യു വരുന്നു

ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയവരാണ് ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി. നിലവിൽ ആഭ്യന്തര വിപണിയിൽ എൻട്രി ലെവൽ വാഹനങ്ങളൊന്നുമില്ലെങ്കിലും സ്പോർട്‌സ് യൂട്ടിലിറ്റി മോഡലുകളിലേക്കാണ് കമ്പനിയുടെ പ്രധാന ശ്രദ്ധ.

നിലവിൽ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ വാഹനങ്ങളായി ഗ്രാൻഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളാണ് വിപണിയിലുള്ളത്. അതേസമയം ഫ്ലാഗ്ഷിപ്പ് കാറുകളായി ട്യൂസോണും അയോണിക് 5 ഇവിയും ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഡൽ നിരയിൽ യധാസമയങ്ങളിൽ കൃത്യമായ പരിഷ്ക്കാരങ്ങളും കമ്പനി കൊണ്ടുവരാറുണ്ട്. ഇക്കാര്യം തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡാക്കി ഹ്യുണ്ടായിയെ വളർത്തിയതും. ഈ വർഷവും തങ്ങളുടെ കാറുകൾക്ക് കൃത്യമായ നവീകരണങ്ങൾ കൊണ്ടുവരാൻ തന്നെയാണ് ബ്രാൻഡിന്റെ പദ്ധതി.

ഇതിന്റെ ഭാഗമായി ഗ്രാൻഡ് i10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഹ്യുണ്ടായി കൊണ്ടുവന്നുകഴിഞ്ഞു. അടുത്തിടെ കിടിലൻ മാറ്റങ്ങളുമായി എത്തിയ വെന്യു കോംപാക്‌ട് എസ്‌യുവിയിലേക്കും ഉടനൊരു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ വരാനിരിക്കുന്ന രണ്ടാം ഘട്ടം പാലിക്കുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ എഞ്ചിനുകളിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ തയാറെടുക്കുകയാണ്. ഇതോടൊപ്പം പുതിയ സാങ്കേതികവിദ്യയും ഫീച്ചറുകളുമാണ് വെന്യുവിലേക്ക് ചേക്കേറുക.

പോയ വർഷം ജൂണിലാണ് മുഖംമിനുക്കി വെന്യു വിപണിയിൽ എത്തിയത്. പിന്നീട് സെപ്റ്റംബർ മാസത്തിൽ എസ്‌യുവിയുടെ സ്പോർട്ടിയർ N ലൈൻ പതിപ്പും നിരത്തിലെത്തി. ആയതിനാൽ ഇത്തവണത്തെ പരിഷ്ക്കാരത്തിൽ എക്സ്റ്റീരിയർ മാറ്റങ്ങളൊന്നും വാഹനത്തിൽ ഉണ്ടാവില്ലെന്ന് വ്യക്തമാണ്. എന്തെന്നാൽ വരാനിരിക്കുന്ന മലിനീകരണ ചട്ടങ്ങൾക്ക് വിധേയമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. റിയൽ ഡ്രൈവിംഗ് എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതോടെ വെന്യുവിന് കാര്യമായ ആന്തരിക മാറ്റങ്ങളാവും സംഭവിക്കുക.

രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് നിലവിലെ വെന്യു വിപണിയിൽ എത്തുന്നത്. ഇതിൽ ആദ്യത്തെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ 83 bhp കരുത്തിൽ 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 120 bhp പവറിൽ 172 Nm torque വരെയും നൽകുന്നു. പുതിയ മാറ്റങ്ങൾക്ക് വിധേയമാവുന്നതോടെ ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളുടേയും പവർ കണക്കുകളിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാവില്ല.

5 സ്പീഡ് മാനുവൽ, IMT അല്ലെങ്കിൽ DCT എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ ഈ രണ്ട് എഞ്ചിനുകളും സ്വന്തമാക്കാം. എന്നാൽ വെന്യുവിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ പവർ കണക്കുകളിൽ വൻ കുതിച്ചുചാട്ടമായിരിക്കും നടക്കുക. നിലവിലെ വെന്യു ഡീസൽ 100 bhp കരുത്തിൽ 240 Nm torque വരെയാണ് നിർമിക്കുന്നത്. ഈ യൂണിറ്റിനു പകരം ക്രെറ്റയിലും സെൽറ്റോസിലും കാണുന്ന അതേ എഞ്ചിൻ ഓപ്ഷൻ ഇത്തവണ വെന്യുവിലേക്കും എത്തും. ഇത് വെന്യുവിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാവും ജോടിയാക്കുക.

പുതുക്കിയ ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഒരേ എഞ്ചിന്റെ രണ്ട് രണ്ട് തരത്തിൽ പരിഷ്ക്കരിക്കുന്നതിനു പകരം, ഹ്യുണ്ടായി ക്രെറ്റയിലെ 115 bhp പതിപ്പ് മാത്രമേ നവീകരിക്കുകയുള്ളൂ. ഇത് ചെലവ് ലാഭിക്കാൻ സഹായിക്കും. അങ്ങനെ മിഡ്-സൈസ് എസ്‌യുവി മോഡലിലെ ഡീസൽ എഞ്ചിൻ അതേപടി സബ്-4 മീറ്റർ മോഡലിലേക്കും കൊണ്ടുവരും. ഇങ്ങനെ വിപണിയിൽ വെന്യു ഡീസലിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുകയും ചെയ്യും. പവർ കണക്കുകൾ ഉയരുന്നതിനു പുറമെ, ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്റർ ചേർത്തുകൊണ്ട് ഹ്യുണ്ടായി വെന്യുവിലെ കാര്യക്ഷമതയും ഉയർത്തും. ഇത് സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനം സാധ്യമാക്കുകയും ആവശ്യമുള്ളിടത്ത് ഇന്ധന ലാഭം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് സാരം.

2023 മോഡൽ വെന്യുവിൽ 4 എയർബാഗുകളും സ്റ്റാൻഡേർഡായി എത്തും. ഇതോടെ സുരക്ഷയുടെ കാര്യത്തിലും കോംപാക്‌ട് എസ്‌യുവി സമ്പന്നമാവും. നിലവിലെ പതിപ്പിൽ സ്റ്റാൻഡേർഡായി 2 എയർബാഗുകളാണുള്ളത്. ഇതിന് വിരുദ്ധമായി 4 എത്തുമ്പോൾ പിന്നിലെ യാത്രക്കാർക്കും സുരക്ഷയോർത്ത് വ്യാകുലപ്പെടേണ്ടി വരില്ല. ഇതോടൊപ്പം ക്രെറ്റയുടെ പുതിയ മോഡലിനെയും അവതരിപ്പിക്കാനും ഹ്യുണ്ടായി നിർബന്ധിതരാവും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ കൂടുതൽ കരുത്തനാവുന്ന മിഡ്-സൈസ് എസ്‌യുവി ADAS സേഫ്റ്റ് സ്യൂട്ട് പോലുള്ള കിടിലൻ ഫീച്ചറുകളും ഇന്ത്യയിലേക്ക് കൊണ്ടുവരും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2023 hyundai venue launch soon with 4 airbags and new diesel engine
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X