എസ്‌യുവികൾക്കെതിരെ നെഞ്ചുവരിച്ച് വെർണ! ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ വെർണ സെഡാനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി. സെഡാനുകളുടെ ഡിമാന്റ് കുറഞ്ഞുവരുന്ന സാഹചര്യത്തെ മാറ്റിമറിക്കാനുള്ള എല്ലാത്തരം ചേരുവകളും ചേർത്താണ് സി-സെഗ്മെന്റ് സെഡാനെ ദക്ഷിണ കൊറിയൻ ബ്രാൻഡ് രൂപംകൊടുത്തിരിക്കുന്നത്. ഇതെല്ലാം ജനഹൃദയങ്ങളിലേക്ക് എത്തിയതിന്റെ തെളിവും അവതരണവേളയിൽ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ബുക്കിംഗ് കണക്കുകൾ വെളിപ്പെടുത്തിയാണ് ഹ്യുണ്ടായി ഏവരേയും ഞെട്ടിച്ചത്. വില പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ 8,000 യൂണിറ്റ് ബുക്കിംഗുകളാണ് 2023 വെർണയെ തേടിയെത്തിയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ഫെബ്രുവരി 13 മുതൽ ആറാം തലമുറ വെർണയെ തേടി അംഗീകാരങ്ങൾ എത്തിയെന്ന് സാരം. എസ്‌യുവികൾ വാഴുന്ന കാട്ടിൽ നിന്നും ഇത്രയും ബുക്കിംഗ് പിടിക്കാനായത് ശരിക്കും കൈയടി അർഹിക്കുന്ന കാര്യമാണ്. പുതിയ തലമുറ മോഡലിനായുള്ള ഡെലിവറി ഏപ്രിൽ മാസം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വെർണയുടെ ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി

പുതിയ തലമുറ മോഡലിലൂടെ സെഡാന്റെ വിൽപ്പന ഇരട്ടിയാക്കാനാണ് കൊറിയൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്. 2022 കലണ്ടർ വർഷത്തിൽ ഹ്യുണ്ടായി വെർണയുടെ 19,000 യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. വിൽപ്പന ഇരട്ടിയാക്കാനുള്ള പദ്ധതിയോടെ പ്രതിവർഷം 36,000 മുതൽ 38,000 യൂണിറ്റുകൾ വരെ വിൽക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ഉദ്ദേശം. അതിനായി പുതുതലമുറ മോഡൽ സഹായിക്കുമെന്നും ബ്രാൻഡ് കരുതുന്നു. ആക്രമണാത്മകമായ വില നിർണയവും ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറും പുതുപുത്തൻ ഡിസൈനുമെല്ലാം കാറിലേക്ക് ആളുകളെ ആകർഷിക്കും.

10.90 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ് വെർണയുടെ വില. ഡീസൽ എഞ്ചിന്റെ അഭാവം മറയ്ക്കാനായി പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് 2023 മോഡൽ ഹ്യുണ്ടായി വെർണ ഒരുങ്ങിയിരിക്കുന്നത്. മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ വരുന്ന ഇതിന് 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

വെർണയുടെ ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഇതിനു പുറമെ 1.5 ലിറ്റർ NA പെട്രോളും കാറിൽ തെരഞ്ഞെടുക്കാം. ഇത് 113 bhp പവറിൽ 144 torque ആണ് നൽകുന്നത്. നാച്ചുറലി ആസ്‌പിറേറ്റഡ് യൂണിറ്റിന്റെ ഗിയർബോക്‌സ് നിരയിൽ മാനുവൽ, സിവിടി യൂണിറ്റുകളാണ് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. സിറ്റിയുമായി നേരിട്ട് മുട്ടുന്ന പുതുപുത്തൻ ഹ്യുണ്ടായി വെർണയിൽ ADAS ലെവൽ 2 പോലുള്ള കിടിലൻ സുരക്ഷാ ഫീച്ചറുകളും കോർത്തിണക്കിയിട്ടുണ്ട്.

ഫോർവേഡ് കൊളിഷൻ വാണിംഗ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, സേഫ് എക്സിറ്റ് വാണിംഗ്, സ്‌റ്റോപ്പ് ആന്റ് ഗോ സ്മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെ വരുന്ന പുതിയ സ്മാർട്ട്‌സെൻസ് ലെവൽ 2 ADAS സിസ്റ്റമാണിത്. ഇതിനു പുറമെ 6 എയർബാഗുകൾ, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, എബിഎസ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, കീലെസ് എൻട്രി, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ എന്നീ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്.

വെർണയുടെ ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി

ചുരുക്കി പറഞ്ഞാൽ സുരക്ഷയുടെ കാര്യമോർത്ത് യാതൊരു വിധ വ്യാകുലതകളും വേണ്ടെന്ന് സാരം. ഇതൊന്നുമല്ല, എല്ലാ പുത്തൻ ഹ്യുണ്ടായി കാറുകളിലും കാണുന്നതു പോലെ ഫീച്ചറുകൾ കുത്തിനിറച്ചാണ് കമ്പനി മിനുങ്ങിയെത്തിയ വെർണയെ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഫ്രണ്ട് വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, ബോസ് 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻ-ബിൽറ്റ് നാവിഗേഷൻ എന്നിവയെല്ലാമാണ് സെഡാന്റെ മേൻമകൾ.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് വലിപ്പമുള്ളതാണ്. ഹോം ടു കാർ അലക്‌സയും ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റും ഉൾപ്പെടുന്ന കണക്‌റ്റഡ് കാർ ഫീച്ചറുകളുള്ള ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സിസ്റ്റവും വെർണയിൽ സംയോജിപ്പിച്ചിട്ടുണ്ട്. EX, S, SX, SX(O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മിഡ്-സൈസ് സെഡാൻ ഒരുങ്ങിയെത്തിയിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കാനും ധാരാളം കളർ ഓപ്ഷനുകളും ദക്ഷിണ കൊറിയൻ ബ്രാൻഡ് അണിനിരത്തിയിട്ടുണ്ട്.

വെർണയുടെ ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി

എന്തായാലും മുഖംമിനുക്കിയെത്തിയ ഹോണ്ട സിറ്റിയെ പൂട്ടാനുള്ള എല്ലാ കഴിവുകളും കേമത്തവും ആറാം തലമുറ വെർണ സെഡാനുണ്ടെന്ന് നിസംശയം പറയാം. വിലയുടെ കാര്യത്തിലായാലും എതിരാളികളുമായി കിടപിടിക്കാൻ ഈ ഇതിഹാസത്തിനാവും. എസ്‌യുവികളേക്കാൾ മികച്ച യാത്രാ സുഖം നൽകാനാവുന്ന സെഡാൻ വാഹനങ്ങൾക്ക് അവരർഹിക്കുന്ന പരിഗണന ലഭിക്കാൻ വെർണയുടെ വരവ് ഗുണം ചെയ്‌തേക്കുമെന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 22, 2023, 8:30 [IST]
English summary
2023 hyundai verna booking crossed 8000 units delivery starts from april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X