കാത്തിരുന്ന് മുഷിപ്പിക്കില്ല! പുതുപുത്തൻ വെർണ അവതരിപ്പിക്കാൻ തീയതി കുറിച്ച് ഹ്യുണ്ടായി

എസ്‌യുവി അരങ്ങുവാഴുന്ന മടയിലേക്ക് സെഡാൻ വസന്തം പൊടിതട്ടിയെടുക്കാൻ എത്തുകയാണ് പുതുപുത്തൻ ഹ്യുണ്ടായി വെർണ. ഇതിനായി ചില പുത്തൻ അടവുകളും സൂത്രങ്ങളുമായാണ് സി-സെഗ്മെന്റ് കാറിന്റെ വരവ്. ആഡംബരത്തം തുളുമ്പിനിൽക്കുന്ന രൂപവും ഭാവവും ആളുകളെ അടുപ്പിക്കാൻ സഹായിക്കുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വിലയിരുത്തൽ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുതുതലമുറ വെർണയുടെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ബുക്കിംഗ് ആരംഭിച്ച ഹ്യുണ്ടായി മിഡ്-സൈസ് സെഡാനെ അവതരിപ്പിക്കുന്ന തീയതിയും ഔഗ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണിപ്പോൾ. കാത്തിരിപ്പ് നീളാതെ മാർച്ച് 21-ന് തന്നെ വിപണിയിലേക്ക് പുത്തൻ വെർണ സെഡാൻ വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപയുടെ ടോക്കൺ തുക നൽകി അവതരണത്തിന് മുന്നോടിയായി കാർ ബുക്ക് ചെയ്യാം.

കാത്തിരുന്ന് മുഷിപ്പിക്കില്ല! പുതുപുത്തൻ വെർണ അവതരിപ്പിക്കാൻ തീയതി കുറിച്ച് ഹ്യുണ്ടായി

സെഡാൻ സെഗ്മെന്റിനെ ഉണർത്താനായി പല കിടിലൻ വേഷമണിഞ്ഞാണ് വരവെന്ന് ആദ്യമേ പറഞ്ഞുവല്ലോ... അതുമാത്രമല്ല, അത്യാധുനിക ഫീച്ചർ സംവിധാനങ്ങളും ഹ്യുണ്ടായി വെർണയിലേക്ക് കോർത്തിണക്കുന്നുണ്ട്. 16 വർഷത്തെ പാരമ്പര്യമുള്ള വാഹനമായ വെർണയുടെ 4.60 ലക്ഷം യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. EX, S, SX, SX (O) എന്നീ വേരിയന്റുകളിലാവും വെർണ കളത്തിലേക്ക് ഇറങ്ങുക. ഏഴ് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ മൊത്തം ഒമ്പത് കളർ ഓപ്ഷനുകളിൽ സെഡാൻ സ്വന്തമാക്കാനാവും.

പുതിയ നിറങ്ങളിൽ ബ്ലാക്ക്, വൈറ്റ്, ബ്രൗൺ എന്നിവയാണ് ഉൾപ്പെടുന്നത്. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാവും പുതിയ വെർണയെന്നാണ് ലഭിക്കുന്ന സൂചന. ആയതിനാൽ തന്നെ വലിപ്പത്തിന്റെ കാര്യത്തിൽ മുൻഗാമിയേക്കാൾ സമ്പന്നമായിരിക്കും ഇത്. ഇനി ഡിസൈനിലേക്ക് കടന്നാൽ തികച്ചും ആകർഷകമായ സ്പോർട്ടി ശൈലിയായിരിക്കും വാഹനം പിന്തുടരുകയെന്ന് ടീസർ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. പുറത്ത് ഡ്യുവൽ-ലെയർ ഹെഡ്‌ലാമ്പ്, പുതിയ ഇൻസെർട്ടുകളുള്ള വിശാലമായ ഗ്രിൽ സെക്ഷൻ, ബോണറ്റിന് താഴെയുള്ള എൽഇഡി ലൈറ്റ് ബാർ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയെല്ലാം ആകർഷകമാവും.

കാത്തിരുന്ന് മുഷിപ്പിക്കില്ല! പുതുപുത്തൻ വെർണ അവതരിപ്പിക്കാൻ തീയതി കുറിച്ച് ഹ്യുണ്ടായി

ഇവയ്ക്കു പുറമെ നോച്ച്ബാക്ക് പോലെയുള്ള റൂഫ്‌ലൈൻ, പൂർണ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു പുതിയ ബൂട്ടും പിൻ ബമ്പർ, മസ്കുലർ ബോണറ്റ്, ഷാർപ്പ് ക്യാരക്ടർ ലൈനുകൾ, ക്രീസുകൾ മുതലായവയെല്ലാം വണ്ടിയെ സ്പോർട്ടിയാക്കും. നിലവിലെ എസ്‌യുവികളെയെല്ലാം വെല്ലുവിളിക്കുംവിധം കിടിലമായിരിക്കും വരാനിരിക്കുന്ന ഹ്യുണ്ടായി വെർണയെന്ന് ചുരുക്കം. ആഗോള വിപണിയിലുള്ള എലാൻട്രയിൽ നിന്നും ഗ്രാൻഡിയറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സെൻസസ് സ്‌പോർട്ടിനസ് ഫിലോസഫി പിന്തുടരുന്നതിനാൽ നിലവിലുള്ള വെർണയുമായി താരതമ്യപ്പെടുത്തുമ്പോൾ ലുക്ക് വേറെ ലെവലാവുമെന്ന് തന്നെ കരുതാം.

വലിയ ടച്ച്‌സ്‌ക്രീൻ, ഓൾ-ഡിജിറ്റൽ ക്ലസ്റ്റർ, ADAS ടെക് തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് ഇന്റീരിയർ കൂടുതൽ പ്രീമിയം ആയിരിക്കും. എഞ്ചിൻ ഓപ്ഷനുകളിലും ചില പരിഷ്ക്കാരങ്ങളുണ്ടാവുമെന്ന് ഹ്യുണ്ടായി സൂചന നൽകിയിട്ടുണ്ട്. ഇത്തവണ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചാവും പുതുതലമുറയിലേക്ക് വെർണ ചേക്കേറുന്നത്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ഓയിൽ ബർണർ പതിപ്പിനെ ഒഴിവാക്കാൻ കാരണമായിരിക്കുന്നത്. പരമാവധി 115 bhp കരുത്തിൽ 144 Nm torque വരെ ഉത്പാദിപ്പിക്കുന്ന പരിചിതമായ 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ വെർണയിലുണ്ടാവും.

കാത്തിരുന്ന് മുഷിപ്പിക്കില്ല! പുതുപുത്തൻ വെർണ അവതരിപ്പിക്കാൻ തീയതി കുറിച്ച് ഹ്യുണ്ടായി

ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക്കുമായോ ജോടിയാക്കാനാണ് സാധ്യത. ഇതുകൂടാതെ ഒരു പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആദ്യമായി കാറിന്റെ ഭാഗമാവും. ഇത് 160 bhp പവറിൽ 253 Nm torque നിർമിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എഞ്ചിൻ ജോടിയാക്കാനാണ് സാധ്യത.

ഹ്യുണ്ടായി, കിയ മോഡുകളിലുടനീളമുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പകരമാണ് ഈ എഞ്ചിൻ ഓപ്ഷൻ വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. 1.5 ലിറ്റർ ഇവോ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ എന്നിവയോട് മത്സരിക്കാൻ ഇത് ഹ്യുണ്ടായിയെ സഹായിക്കും. രാജ്യത്തെ സി-സെഗ്മെന്റ് ശ്രേണിയിലെ മറ്റ് എതിരാളികളിൽ ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസും വെർണയുമായി മത്സരിക്കും.

More from DriveSpark

Article Published On: Friday, February 17, 2023, 12:30 [IST]
English summary
The 2023 hyundai verna sedan will officially launch on march 21 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X