കാത്തിരുന്നവർക്ക് സുവർണാവസരം, കിയയുടെ പ്രീമിയം ഇവി വീണ്ടും ബുക്ക് ചെയ്യാം

രാജ്യത്തെ വാഹന വിപണിക്ക് പുതിയ മുഖം സമ്മാനിച്ചവരാണ് ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ. വാഹന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ കമ്പനി ഇന്ന് ഇന്ത്യയിലെ മുഖ്യധാരാ ബ്രാൻഡുകളിൽ ഒന്നാണ്. മഹീന്ദ്രയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് കിയയെങ്കിലും വാഹനപ്രേമികളുടെ മനസിൽ ഈ പേര് ഒരിക്കലും മറക്കാനാവാത്ത രീതിയിൽ കോറിയിട്ടിട്ടുണ്ട്.

2019-ൽ വിപണിയിൽ എത്തിയ ഒരു കമ്പനി ഇത്രവേഗം ഇന്ത്യ പോലുള്ള ഒരു സെൻസിറ്റീവായ വിപണിയിൽ ചുവടുറപ്പിക്കണമെങ്കിൽ ലെവൽ ഒന്നു വേറെ തന്നെ വേണമായിരുന്നു. പ്രത്യേകിച്ച് ഫോർഡ് പോലുള്ള വമ്പൻമാർ വരെ വീണിടത്താണ് കിയ വേരുറപ്പിച്ചത്. സെൽറ്റോസ് എന്ന ഒരൊറ്റ മോഡലിലൂടെ വിപണി വെട്ടിപ്പിടിച്ച കമ്പനി സോനെറ്റ് എന്ന രണ്ടാമനുമായി നിലയുറപ്പിച്ചു. പിന്നീട് കാർണിവലും കാരെൻസും കൂടിയെത്തിയതോടെ കിയ ഷോറൂമുകളിൽ ആളുകളുടെ തിരക്കായി.

2023 kia ev6

ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡാണെന്ന അഡ്രസുണ്ടെങ്കിലും പലർക്കും കിയയുടെ ഈ പാരമ്പര്യത്തെ പറ്റി വലിയ പിടിയില്ല. പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെല്ലാം ഹിറ്റാക്കിയ കിയ ഇന്ത്യയിൽ ഒരു പ്രീമിയം ഇലക്ട്രിക് വാഹനം കൂടിയിറക്കി വിപ്ലവം രചിക്കുകയുണ്ടായി. അന്താരാഷ്ട്ര മാർക്കറ്റിൽ അവതരിപ്പിച്ച് പ്രശംസ നേടിയ EV6 രാജ്യത്ത് കൊണ്ടുവന്നാണ് കിയ പുതിയ മാനങ്ങൾ സൃഷ്ടിച്ചത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ഇവിയുടെ ആദ്യ രണ്ട് ബാച്ചുകൾ പൂർണമായും ഇവിടെ വിറ്റഴിഞ്ഞു.

രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 59.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 64.95 ലക്ഷം രൂപയുമായിരുന്നു ആദ്യ എക്സ്ഷോറൂം വില. ഇന്ത്യയിൽ ലക്ഷ്വറി കാറുകൾ വിലസുന്ന ഈ രംഗത്ത് EV6 എന്ത് മറിമായമാണ് സൃഷ്‌ടിക്കാൻ പോവുന്നതെന്നായിരുന്നു പലരും ചോദിച്ചത്. ഇത്തരക്കാർക്കുള്ള മറുപടി ആദ്യ ബാച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിച്ച് കിയ കൊടുക്കുകയും ചെയ്‌തു.

2023 kia ev6 bookings

ഇപ്പോഴിതാ 2023 മോഡൽ EV6 ഇവിക്കായുള്ള ബുക്കിംഗ് ആരംഭിക്കാൻ പോവുന്നുവെന്ന പ്രഖ്യാപനമാണ് ബ്രാൻഡിൽ നിന്നും എത്തിയിരിക്കുന്നത്. പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ വാഹനത്തിന്റെ GT ലൈൻ വേരിയന്റിന് 60.95 ലക്ഷം രൂപയും GT ലൈൻ AWD വേരിയന്റിന് 65.95 ലക്ഷം രൂപയുമാണ് കിയ ഇന്ത്യ ഇത്തവണ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2023 ഏപ്രിൽ 15 മുതൽ EV6 പ്രീ-ബുക്ക് ചെയ്യാനാവും.

2023 കിയ EV6 ഇവിക്കായുള്ള ആദ്യത്തെ കുറച്ച് ബുക്കിംഗുകൾക്കായി ഒരു പ്രത്യേക ഓഫർ ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. ഇതുവരെ പ്രീമിയം ഇലക്ട്രിക് കാറിന്റെ 432 യൂണിറ്റുകൾ ഇന്ത്യയിൽ ഉടനീളമായി കമ്പനി വിതരണം ചെയ്‌തിട്ടുണ്ട്. ഹ്യുണ്ടായി അയോണിക് 5 എസ്‌യുവിയുടെ അതേ സമർപ്പിത E-GMP സ്കേറ്റ്ബോർഡ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ തന്നെയാണ് EV6 ഒരുങ്ങിയിരിക്കുന്നതും.

 kia ev6

രണ്ട് വേരിയന്റുകളിലും 77.4 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. എന്നാൽ പവർ കണക്കുകളിൽ വ്യത്യാസമുണ്ടാവും. GT ലൈന് 229 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം GT ലൈൻ AWD പതിപ്പിന് 325 bhp പവറിൽ 605 Nm torque വരെയും നൽകാനാവും. പൂർണ ചാർജിൽ 708 കിലോമീറ്റർ റേഞ്ച് വരെയാണ് കിയ EV6 ഇവിയിൽ അവകാശപ്പെടുന്നത്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 350 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10 ശതമാനത്തിൽ നിന്നും വെറും 80 ശതമാനം ചാർജ് കൈവരിക്കാൻ വാഹനത്തിന് വെറും 18 മിനിറ്റ് സമയം മതിയാവും. അതേസമയം 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജ് ചെയ്യാൻ 73 മിനിറ്റുവേണം. ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പുള്ള ഇലക്ട്രിക് കാറിന് അൾട്രാ ഫാസ്റ്റ് ഡിസി ചാർജിംഗ്, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനക്ഷമത, റൂം ഇന്റീരിയർ പ്രാപ്തമാക്കുന്ന ഫ്ലാറ്റ് ഫ്ലോർ എന്നീ സവിശേഷതകളുമുണ്ട്.

 kia ev6

റൺവേ റെഡ്, യാച്ച് ബ്ലൂ, മൂൺസ്കേപ്പ്, അറോറ ബ്ലാക്ക് പേൾ, സ്നോ വൈറ്റ് പേൾ എന്നിങ്ങനെ വ്യത്യസ്‌ത കളർ ഓപ്ഷനുകളിലാണ് 2023 EV6 ഇന്ത്യയിലെത്തുന്നത്. അറുപതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, എട്ട് എയർബാഗുകൾ, ADAS, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ് അപ് ഡിസ്പ്ലേ പോലുള്ള കിടിലൻ ഫീച്ചറുകളുടെ അകമ്പടിയും ഇലക്ട്രിക് ക്രോസ്ഓവറിനുണ്ട്.

More from DriveSpark

Article Published On: Wednesday, April 5, 2023, 17:30 [IST]
English summary
2023 kia ev6 bookings will start from april 15 price specs battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X