2023 Maruti WagonR വിപണിയിലേക്ക്, ഈ ഫീച്ചർ ഇനി എല്ലാ വേരിയന്റിലും

Maruti Suzuki WagonR (മാരുതി സുസുക്കി വാഗൺആർ) ടോൾബോയ് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇത്രയേറെ ഓളമുണ്ടാക്കിയ മറ്റൊരു മോഡൽ ഇന്ത്യൻ വിപണിയിൽ ഇല്ലെന്നു വേണം പറയാൻ. രണ്ട് പതിറ്റാണ്ടുകൾക്ക് മുകളിൽ പരമ്പര്യമുള്ള ഈ കാറിന്റെ പേര് കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണെന്ന് വേണം പറയാൻ.

കൃത്യമായ ഇടവേളകളിൽ വാഹനത്തെ മുനുക്കാനും പുതുതലമുറ പതിപ്പുകൾ പുറത്തിറക്കാനും മാരുതി സുസുക്കി കാണിക്കുന്ന മിടുക്കാണ് വാഗൺആറിൻ്റെ വിപണയിൽ ഇടിവ് വരാതെ ജനപ്രിയമായി നിലനിൽക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ ലക്ഷക്കണക്കിന് കുടംബങ്ങളുടെ വിശ്വസ്‌തൻ കൂടിയാണിവൻ. റീസെയിൽ വാല്യുവിന്റെ കാര്യത്തിലും വാഗൺആർ പുലിയാണ് കേട്ടോ. ഫാമിലി കാര്‍ എന്ന വിശേഷണം ശരിക്കും യോജിക്കുന്ന മോഡലിന് 2023 മോഡൽ ഇയർ പരിഷ്ക്കരണം ലഭിക്കാൻ ഒരുങ്ങുകയാണിപ്പോൾ.

2023 Maruti WagonR വിപണിയിലേക്ക്, ഈ ഫീച്ചർ ഇനി എല്ലാ വേരിയന്റിലും

രണ്ടാം ഘട്ട ബിഎസ്-VI ചട്ടങ്ങൾ, RDE മാനദണ്ഡങ്ങൾ എന്നിവ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് വാഗൺആറിൽ പരിഷ്ക്കാരങ്ങളുമായി മാരുതി സുസുക്കി വരുന്നത്. എന്നാൽ മെക്കാനിക്കൽ നവീകരണങ്ങൾ മാത്രമായിരിക്കും ഹാച്ച്ബാക്കിന് ലഭിക്കുകയെന്ന് ആദ്യമേ പറയാം. കാഴ്ച്ചയിലോ ഡിസൈനിലോ കൈതൊടാതെ മുന്നോട്ടുകൊണ്ടുപോവാനാവും കമ്പനിയുടെ പ്രധാന ശ്രമവും. അതായത് നിലവിലുള്ള എഞ്ചിൻ ലൈനപ്പ് പുതുക്കുക മാത്രമാണ് ബ്രാൻഡ് ചെയ്യാൻ പോവുന്നതെന്ന് സാരം.

ഈ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും പരിഷ്ക്കരിക്കുന്ന തിരക്കിലാണിപ്പോൾ. ഇതിന്റെ ഭാഗമായാണ് വാഗൺആറിലേക്കും മാറ്റങ്ങൾ എത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2023 വാഗൺആറിന്റെ സവിശേഷതകളും വേരിയന്റ് വിശദാംശങ്ങളും അറിയാൻ തുടർന്നു വായിക്കാം. കാറിന്റെ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമൊന്നും ഉണ്ടാവില്ലെങ്കിലും പുതിയ ചട്ടങ്ങൾക്ക് വിധേയമാക്കുക മാത്രമാവും ചെയ്യുക.

2023 Maruti WagonR വിപണിയിലേക്ക്, ഈ ഫീച്ചർ ഇനി എല്ലാ വേരിയന്റിലും

പുതുക്കിയ വാഗൺആർ LXi, VXi, ZXi, ZXi+ എന്നീ വേരിയന്റുകളിലായിരിക്കും വിപണിയിൽ എത്തുക. അതേസമയം സിഎൻജി പതിപ്പ് 1.0 ലിറ്റർ യൂണിറ്റിനൊപ്പം LXi, VXi വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്തും. വേരിയന്റ് ലൈനപ്പിലുടനീളം ഒരു ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് (ISS) സിസ്റ്റം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായിരിക്കും ഇനി മുതൽ എന്നതാണ് ഹൈലൈറ്റാവുന്ന പ്രധാന വിഷയം. ഇത് ട്രാഫിക്കിൽ കാറിന്റെ മൈലേജ് വർധിപ്പിക്കാൻ സാഹായിക്കുന്ന പ്രധാന ഘടകമാണ്.

2023 മാരുതി സുസുക്കി വാഗൺആർ അതേ 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ തന്നെ വിപണിയിലേക്ക് എത്തും. പവർ കണക്കുകളിൽ യാതൊരു വിധ മാറ്റവും ഉണ്ടാവില്ലെന്നതാണ് ശ്രദ്ധേയം. അങ്ങനെ ഇതിൽ ആദ്യത്തെ യൂണിറ്റ് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ തന്നെ ശേഷിയുള്ളതാക്കി നിലനിർത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രധാന ലക്ഷ്യം.

2023 Maruti WagonR വിപണിയിലേക്ക്, ഈ ഫീച്ചർ ഇനി എല്ലാ വേരിയന്റിലും

വാഗൺആറിലെ രണ്ടാമത്തെ 1.2 ലിറ്റർ എഞ്ചിൻ 88 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും ഇതെന്നതാണ് ശ്രദ്ധേയം. 52 bhp, 82 Nm torque എന്നിങ്ങനെ നൽകുന്ന സിഎൻജി പതിപ്പും ടോൾ ബോയ് ഹാച്ചിന്റെ പ്രത്യേകതകളിൽ ഒന്നായിരിക്കും. ഈ എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി ഉപഭോക്താക്കൾക്ക് യഥേഷ്‌ടം സ്വന്തമാക്കാനാവും.

മൈലേജിന്റെ കാര്യത്തിലും അതിസമ്പന്നനാണ് വാഗൺആർ എന്ന് ഏവർക്കും അറിയാം. കാറിന്റെ പെട്രോൾ മാനുവൽ വേരിയന്റുകൾ 23.56 കിലോമീറ്റർ വരെ മൈലേജ് നൽകുമ്പോൾ ഓട്ടോമാറ്റിക് പതിപ്പുകളിൽ 25.19 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേസമയം ഹാച്ച്ബാക്കിന്റെ സിഎൻജി മോഡലുകൾക്ക് 34.05 കിലോമീറ്ററും ലഭിക്കും. 5.52 ലക്ഷം മുതൽ 8.50 ലക്ഷം രൂപ വരെയാണ് വാഗൺആറിന്റെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ഏപ്രിലോടെ ഈ വിലയിൽ മാറ്റമുണ്ടാവും.

2023 Maruti WagonR വിപണിയിലേക്ക്, ഈ ഫീച്ചർ ഇനി എല്ലാ വേരിയന്റിലും

എന്തായാലും വാഗൺആറിന്റെ വിപണി ഈ അടുത്ത കാലത്തെങ്ങും ഇടിയാൻ പോവുന്നില്ലെന്ന് ഉറപ്പാണ്. 1999-ൽ ആരംഭിച്ച ഈ മോഡൽ വർഷങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇന്നും. മികച്ച ഡിസൈൻ, ഇന്റീരിയർ സ്പേസ്, കിടിലൻ മൈലേജ്, ശക്തമായ എഞ്ചിൻ ലൈനപ്പ് എന്നിവയെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. അതോടൊപ്പം കുറഞ്ഞ മെയിന്റനെൻസ് ചെലവും കൂടിയാവുന്നതോടെ എതിരാളികളില്ലാതെ കുതിക്കാൻ വാഗൺആറിനെ സഹായിക്കുന്നു.

More from DriveSpark

Article Published On: Monday, March 27, 2023, 13:33 [IST]
English summary
2023 maruti suzuki wagonr launching soon with idle start stop system as standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X